Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മനുഷ്യഭാവങ്ങള്‍ ജലച്ചായത്തില്‍ വരഞ്ഞ്‌ ജലജയുടെ കലാജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:18 pm IST
inErnakulam

കൊച്ചി: ഓരോ മുഖങ്ങളിലും കാണുന്നത്‌ ഓരോരോ വികാരങ്ങളാണ്‌. അവയാകട്ടെ പല സാഹചര്യങ്ങള്‍ സംഭാവനചെയ്യുന്നതും. വിലക്കയറ്റവും തൊഴിലില്ലായ്‌മയും പീഡനവും വര്‍ഗീയ അസഹിഷ്ണുതയുമെല്ലാം ചേരുമ്പോള്‍ മുഖങ്ങളില്‍ പടരുന്ന സ്ഥായിയായ ഭാവം ദുഃഖത്തിന്റേതായിരിക്കും. തനിക്കു ചുറ്റുമുള്ള മുഖങ്ങളില്‍ നിന്ന്‌ അത്തരത്തില്‍ സമൂഹത്തിന്റെ പരിച്ഛേദം സൃഷ്ടിക്കുകയാണ്‌ പി.എസ്‌.ജലജ എന്ന കലാകാരി. ജന്മം കൊണ്ടും പഠനം കൊണ്ടും ജീവിതം കൊണ്ടും കൊച്ചിക്കാരിയാണെങ്കിലും ജലജയുടെ കലാസൃഷ്ടികള്‍ ദേശാതിവര്‍ത്തിയാകുന്നത്‌ നിന്ദിതരുടെയും പീഡിതരുടെയും വികാരങ്ങള്‍ എല്ലായിടത്തും ഒരുപോലെയായതിനാലാണ്‌. ഫോര്‍ട്ട്‌ കൊച്ചി കാശി ആര്‍ട്‌ ഗ്യാലറിയില്‍ ജനുവരി 25ന്‌ ആരംഭിച്ച ജലജയുടെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം തന്നെ ഇതിനു തെളിവ്‌.

കഴിഞ്ഞ വര്‍ഷം അവസാനം ഇറ്റലിയില്‍ നടന്ന വലിയൊരു കലാ പദ്ധതിയുടെ ഭാഗമായതിനുശേഷം തിരികെ കൊച്ചിയിലെത്തിയശേഷം കിട്ടിയ ഏതാനും ആഴ്ചകള്‍കൊണ്ടാണ്‌ ഫോര്‍ട്ട്‌ കൊച്ചിയിലെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ജലജ നടത്തിയത്‌. മനുഷ്യമുഖങ്ങളുപയോഗിച്ച്‌ കലാചാരുത സൃഷ്ടിക്കുന്ന ജലജയ്‌ക്ക്‌ പ്രദര്‍ശനത്തിലേക്കുള്ള മുഖഭാവങ്ങളെ ഒന്നുകൂടി സമ്പന്നമാക്കാന്‍ ഇറ്റലിയില്‍ നടന്ന ‘ആര്‍ട്‌ റസിഡന്‍സീസ്‌ ഇന്‍ കണ്ടംപററി റെനയ്സന്‍സ്‌’ എന്ന പരിപാടി കുറച്ചൊന്നുമല്ല സഹായിച്ചത്‌.

കാശി ആര്‍ട്‌ ഗ്യാലറിയിലെ പ്രദര്‍ശനം ലോകത്തെപ്പറ്റിയുള്ള ജലജയുടെ കാഴ്ചപ്പാട്‌ വ്യക്തമാക്കുന്നുണ്ട്‌. അവയുടെ ആഗോളമുഖച്ഛായ പ്രദര്‍ശനത്തെ വ്യതിരിക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറേഴു വര്‍ഷമായി താന്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ഒന്നാണ്‌ മനുഷ്യമുഖങ്ങളെന്ന്‌ ജലജ പറയുന്നു. അവ കാണപ്പെടുന്നതെങ്ങനെയെന്നും അവയില്‍ ഭാവങ്ങളുണ്ടാകുന്നതെങ്ങനെയെന്നുമെല്ലാം നിരന്തരം നിരീക്ഷിക്കാറുണ്ടെന്ന്‌ 30 കാരിയായ ജലജ പറയുന്നു.

2006-07 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്സ്‌ കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ മുതല്‍ ജലജ ആളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അസമയങ്ങളില്‍ സാധാരണ സ്ഥലങ്ങളില്‍ ചെലവഴിക്കുമ്പോള്‍, ഉദാഹരണത്തിന്‌ റയില്‍വേ സ്റ്റേഷനിലെ അര്‍ദ്ധരാത്രിയില്‍, ഇത്തരം മുഖങ്ങള്‍ നിരീക്ഷിക്കുന്നത്‌ തനിക്കൊരു ഹരമാണെന്ന്‌ ജലജ പറഞ്ഞു. പിന്നീട്‌ ജിഗ്സോ പസിലില്‍ എന്നവണ്ണം ആ മുഖങ്ങളെ ജലജ ക്യാന്‍വാസില്‍ പകര്‍ത്തിത്തുടങ്ങി.

2009ല്‍ ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജലജ, രചനയ്‌ക്കായി താന്‍ സ്വീകരിക്കുന്ന മുഖങ്ങള്‍ ഏതു രാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്നതായാലും ആ രാജ്യങ്ങളുടെ ചരിത്രവും മറ്റും മനസ്സിലാക്കിയാണ്‌ ചിത്രരചനയിലേക്കു കടക്കുക. ഇക്കാലത്ത്‌ ആ മുഖങ്ങളിലേറെയും പങ്കുവയ്‌ക്കുന്നത്‌ സമാനസ്വഭാവമുള്ള ദുരനുഭവങ്ങളായിരിക്കുമെന്ന്‌ ജലജ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പഠനങ്ങളാണ്‌ ജലജയിലെ കലാപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുന്നത്‌.
പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കടലാസില്‍ ജലച്ചായം ഉപയോഗിച്ചു വരച്ചവയാണ്‌. ദക്ഷിണ കൊറിയയിലെ ഗ്വാങ്ങ്ജു ബിനാലെ ഫൗണ്ടേഷന്‍ തയ്യാറാക്കിയ 35 യുവ ഏഷ്യന്‍ ആര്‍ട്ടിസ്റ്റുമാരുടെ പട്ടികയില്‍ ഇടംനേടിയ ജലജയ്‌ക്ക്‌ 2009ല്‍ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു. 2008ല്‍ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷനും ലഭിച്ചിരുന്നു. 2005ല്‍ ആര്‍ട്ടിസ്റ്റ്‌ ബാലന്‍ ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പിനും ജലജ അര്‍ഹയായിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.