കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്ഡോസേഴ്സിന് വിജയം. വീര്‍ മറാത്തയെ അഞ്ച് വിക്കറ്റിന് ബുള്ഡോസേഴ്സ് കീഴടക്കി. 47 പന്തില്‍ നിന്നും 73 റണ്‍സ് നേടിയ പ്രദീപിന്റെയും 42 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി. ശര്‍മ്മയുടെയും മികവിലാണ് കര്‍ണാടക താരങ്ങള്‍ ജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത വീര്‍ മറാത്ത 21 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ദുദ്വിധ്കറുടെയും 21 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ശരത് കേല്ക്കറുടെയും 15 റണ്‍സെടുത്ത എസ്. ജാദവിന്റെയും പ്രകടനത്തിന്റെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തത്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി ചന്ദ്ര നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബുള്ഡോസേഴ്സ് രണ്ട് ഓവറുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 42 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 65 റണ്‍സെടുത്ത ഡി. ശര്‍മ്മയും 47 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത പ്രദീപും ബുള്ഡോസേഴ്സിന്റെ വിജയശില്‍പ്പികള്‍ 12 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായശേഷമാണ് ബുള്ഡോസേഴ്സ് ജയത്തിലേക്ക് കുതിച്ചത്. ബുള്ഡോസേഴ്സിന്റെ ഡി. ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച്.
















