കറാച്ചി: മുന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന് പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായെക്കുമെന്ന് സൂചന. വസീം അക്രം, ജാവേദ് മിയാന്‍ദാദ്, ഇന്തിക്കാബ് ആലം, സുബന് അഹമ്മദ് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പാക് ടീമിന്റെ ഹെഡ് കോച്ചിനെ നാമനിര്‍ദേശം ചെയ്യുന്നത്. ഇജാസ് അഹമ്മദ്, ബാസിത് അലി, വഖാര്‍ യൂനീസ്, ആസിഫ് മുജ്തബ, ജലാലുദ്ദീന്‍, മൊഹ്താഷിം റഷീദ് തുടങ്ങിയവര്‍ മോയിന്‍ ഖാനു പുറമെ കോച്ച് സ്ഥാനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ അക്രത്തിന്റെയും മിയാന്‍ദാദിന്റെയും പിന്തുണ മോയിന്‍ ഖാനാണ്. ഇന്തിക്കാബും സുബനും വഖാറിനൊപ്പവും നില്ക്കുന്നു. എന്നാല്‍ ബൗളിങ് കോച്ച് മുഹമ്മദ് അക്രവും ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹക്കും ഏകദിന ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും വഖാറിനെ കോച്ചാക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ഈസാഹചര്യത്തില്‍ മോയിന്‍ ഖാന് നറുക്കുവിഴാന് സാധ്യതയുണ്ടെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
















