Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനസാഗരമായി മറൈന്‍ ഡ്രൈവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 09:51 pm IST
inErnakulam

കൊച്ചി: കൊച്ചി കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാക്കു കേള്‍ക്കാനുമായി കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ ഒഴുകിയപ്പോള്‍ എറണാകുളത്തെ ഏറ്റവും വലിയ മൈതാനം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ക്കായി സംഗമത്തിന്റെ സംഘാടകര്‍ പതിനായിരം കസേരകള്‍ ഒരുക്കിയിരുന്നെങ്കിലും ആര്‍ത്തിരമ്പിവന്ന ജനക്കൂട്ടത്തിനു മുന്നില്‍ ഈ സജ്ജീകരണങ്ങളൊന്നും ഒന്നുമല്ലാതായി മാറി.

ശനിയാഴ്ച രാത്രിമുതലേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കെപിഎംഎസ്‌ പ്രവര്‍ത്തകര്‍ ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യവസായ നഗരത്തില്‍ എത്തിയിരുന്നു. കോഴിക്കോട്‌, കണ്ണൂര്‍, പാലക്കാട്‌ എന്നീ ജില്ലകളില്‍ നിന്നുള്ള കെപിഎംഎസ്‌ പ്രവര്‍ത്തകരാണ്‌ ഏറെയും ശനിയാഴ്ച എത്തിയത്‌. കെപിഎംസിന്റെ ശക്തികേന്ദ്രങ്ങളെന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍ മുതലുള്ള തെക്കന്‍ ജില്ലകളില്‍നിന്ന്‌ ഇന്നലെ രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുന്‍മാരും പ്രത്യേക വേഷമണിഞ്ഞ്‌ വരണമെന്നു കെപിഎംഎസ്‌ നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ സ്ത്രീകള്‍ പച്ചബ്ലൗസും സെറ്റുസാരിയുമണിഞ്ഞും പുരുഷന്‍മാര്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും അണിഞ്ഞുമാണ്‌ സമ്മേളനത്തിനെത്തിയത്‌.

ഉച്ചയോടെതന്നെ സമ്മേളന നഗരി സജീവമായിത്തുടങ്ങിയിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളുടെ ഒബി വാനുകള്‍ ഉച്ചക്കുമുമ്പുതന്നെ സമ്മേളന നഗരിയില്‍ സ്ഥാനം പിടിച്ചു. ഒരുമണിയോടെ കേരളത്തിന്റെ പല ഭാഗത്തുനിന്നായി എത്തിയ കെപിഎംസ്‌ പ്രവര്‍ത്തകര്‍ മൈതാനത്തിന്റെ അങ്ങിങ്ങ്‌ ചെറുസംഘങ്ങളായി കൂട്ടം കൂടി നിന്നെങ്കില്‍ ഒരു മണിക്കൂറിനു ശേഷം വിഐപി ഗ്യാലറിക്കു വെളിയിലുള്ള കസേരകളില്‍ പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടു മണിക്കുശേഷം സമ്മേളന നഗരിയുടെ അന്തരീക്ഷം തന്നെ മാറി. പ്രവര്‍ത്തകരുടെ കൂടുതല്‍ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. തെക്കന്‍മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലാണ്‌ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കിയതെങ്കില്‍ വടക്കുനിന്നു വന്നവര്‍ക്ക്‌ ഗോശ്രീപാലത്തിനു സമീപമായിരുന്നു പാര്‍ക്കിംഗ്‌ സ്ഥലം നല്‍കിയത്‌.

മൂന്നുമണിക്കുശേഷം മൈതാനത്തു പ്രവേശിക്കാനായി ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ പ്രവേശത്തിനായുള്ള പ്രധാന കവാടം വരെ പ്രവര്‍ത്തകരുടെ നീണ്ടനിര തന്നെയുണ്ടായി. ഇതിനിടയില്‍ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അകത്തെത്തിപ്പെടാന്‍ അല്‍പം പ്രയാസപ്പെട്ടു. കെപിഎംഎസിന്റെ മുദ്രാവാക്യം മുഴക്കിവന്ന മിക്ക പ്രവര്‍ത്തകരും നീലയും പച്ചയും കലര്‍ന്ന സംഘടനയുടെ കൊടിയും കയ്യില്‍ കരുതിയിരുന്നു. ചെറിയ കുട്ടികളുടെ കയ്യില്‍ നീല ബലൂണും കാണാമായിരുന്നു. കെപിഎംഎസ്‌ എന്നെഴുതിയ നീലതൊപ്പിയും ഭൂരിപക്ഷം പ്രവര്‍ത്തകരുടെ ശിരസിലും ഇടംപിടിച്ചിരുന്നു.

മൂന്നര കഴിഞ്ഞപ്പോഴേക്കും സമ്മേളന നഗരിയിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ്‌ മൈതാനത്ത്‌ തിക്കും തിരക്കുമായിത്തുടങ്ങി. നാലുമണിക്ക്‌ മോദിയെത്തിയപ്പോഴേക്കും പരിപാടിക്കെത്തിയ പലര്‍ക്കും ഗ്രൗണ്ടില്‍ നില്‍ക്കാന്‍ സ്ഥലം കിട്ടിയില്ല. അവര്‍ മറൈന്‍ ഡ്രൈവിലെ നടപ്പാതയില്‍ നിന്നാണ്‌ സമ്മേളനം വീക്ഷിച്ചത്‌. ഇങ്ങനെ മറൈന്‍ ഡ്രൈവിലെ ഓരോ മണല്‍ത്തരിയും കായല്‍ സമ്മേളനസ്മരണ ശതാബ്ദി സംഗമത്തിന്റെ ആവേശം ഏറ്റുവാങ്ങിയപ്പോള്‍ ആവേശത്തിരയിളക്കമായിരുന്നു മൈതാനത്ത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.