കെയ്‌റോ: ഈജിപ്തിലെ സിനായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 16 ഭീകരര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
സിനായ് മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാറുണ്ട്. മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതിനുശേഷം മേഖലയില്‍ ഭീകരാക്രമണം പതിവാണ്.
















