Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലി ജോയിന്റ്‌ ആര്‍ടി ഓഫീസില്‍ തീ പടര്‍ന്നു; ഫയലുകള്‍ കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 11:01 pm IST
in Ernakulam

അങ്കമാലി: അങ്കമാലി ജോയിന്റ്‌ ആര്‍ടിഒ ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്നലെ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ തീ പിടുത്തമുണ്ടായത്‌. അപകടം നടന്നത്‌ പുലര്‍ച്ചെ ആയതുകൊണ്ടും ജീവനക്കാരാരും ഇല്ലാതിരുന്നതുകൊണ്ടും വന്‍ദുരന്തമാണ്‌ ഒഴിവായത്‌. തീപിടുത്തത്തെ തുടര്‍ന്ന്‌ ആര്‍.ടി.ഒ ഓഫീസില്‍ ഉണ്ടായിരുന്ന എല്ലാ രേഖകളും കത്തി നശിച്ചു. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ്‌ പ്രാഥമിക നിഗമനം. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും ഇതിന്റെ പിന്നില്‍ അട്ടിമറിയാണോയെന്നും അന്വേഷണ വിധേയമാക്കുന്നുണ്ട്‌. അങ്കമാലി മഞ്ഞപ്ര റോഡിലെ എസ്‌എന്‍ഡിപി റോഡിന്‌ സമീപം കാലപ്പഴക്കം ചെന്ന ഇടമലയാര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണ്‌ അങ്കമാലി ജോയിന്റ്‌ ആര്‍ടിഒ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ ഓഫീസിന്റെ കാലപഴക്കം മൂലമുണ്ടായ വൈദ്യുതി ഷോര്‍ട്ടേജ്‌ മൂല്യമാണ്‌ അപകട നടന്നതെന്നാണ്‌ പ്രാഥമിക നിഗമനം. ആര്‍ടിഒ ഓഫീസിലെ രേഖകള്‍ പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ മനഃപൂര്‍വ്വം ആരെങ്കിലും ശ്രമിച്ചതാണോയെന്നും പോലീസ്‌ സംശയിക്കുന്നു. ഈ വഴിയും പോലീസ്‌ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്‌. വിരലടയാള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇടമലയാര്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ്‌ ആര്‍ടിഒ ഓഫീസിന്‌ സമീപം താമസിക്കുന്ന കണ്ണുപറമ്പത്ത്‌ സുരേഷ്‌ ആണ്‌ ആര്‍ടിഒ ഓഫീസില്‍നിന്നും തീയും പുകയും ഉയരുന്നതായി ആദ്യമായി കണ്ടത്‌. തുടര്‍ന്ന്‌ ഇയാള്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. മൂന്ന്‌ അഗ്നിശമനസേനാ വാഹനങ്ങള്‍ എത്തി മൂന്നു മണിക്കൂറോളം പരിശ്രമിച്ചതിന്റെ ഫലമായാണ്‌ തീ കെടുത്താന്‍ കഴിഞ്ഞത്‌. ഫയര്‍ഫോഴ്സ്‌ എത്തിയപ്പോഴേയ്‌ക്കും ഓഫീസിന്റെ ഓഫീസിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. ഫയര്‍ഫോഴ്സ്‌ സ്റ്റേഷന്‍ ഓഫീസര്‍ ടി. ബി. രാധാകൃഷ്ണന്‍ ലീഡിംഗ്‌ ഫയര്‍മാന്‍ എന്‍. ലിജി, ഫയര്‍മാരന്‍മാരായ പി. എ. ഷാജന്‍, ടി. ആര്‍. ഷിബു, പി. വി. വിനു, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പി. കെ. അജിത്ത്കുമാര്‍, ഇ. സി. സജിത്ത്കുമാര്‍, ഹോം ഗാര്‍ഡന്‍മാരായ ശശിധരന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തീ അണച്ചത്‌. സംഭവം അറിഞ്ഞ്‌ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ സൈനുദ്ദീന്‍, ആര്‍ടിഒ സി. ജെ. ആന്റണി, റൂറല്‍ എസ്‌. പി. സതീഷ്‌ ബിനോ, ഡിവൈഎസ്പി സനല്‍ കുമാര്‍, അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു, സബ്‌ ഇന്‍സ്പെക്ടര്‍ എന്‍. എ. അനൂപ്‌, ജോയിന്റ്‌ ആര്‍ടിഒ റെജി പി. വര്‍ഗീസ്‌ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ സൂക്ഷിച്ചിരുന്ന ബ്ലോക്ക്‌ പൂര്‍ണ്ണമായി കത്തുകയും വെഹിക്കള്‍മാരുടെ റൂമുകള്‍ കത്തിനശിക്കാതിരുന്നതുമൂലമാണ്‌ ഇതില്‍ അട്ടിമറിയുണ്ടോയെന്ന്‌ സംശയിക്കുവാന്‍ കാരണം. രണ്ട്‌ നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണ്ണമായി കത്തി നശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒയുടെ ക്യാബിനും സെര്‍വര്‍ റൂമും പ്രധാന ഓഫീസും സ്ഥിതി ചെയ്യുന്ന ഭാഗമാണ്‌ കത്തി നശിച്ചത്‌. ഇത്‌ മൂലം ഓഫീസിലെ എല്ലാ രേഖകളും കത്തി നശിച്ചിട്ടുണ്ട്‌. രണ്ട്‌ സെര്‍വര്‍ കമ്പ്യൂട്ടര്‍, പതിമൂന്ന്‌ കമ്പ്യൂട്ടറുകള്‍, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ്‌ മെഷീനുകള്‍, മൂന്ന്‌ പ്രിന്റര്‍, സ്കാനര്‍, അഞ്ച്‌ ലാമിനേഷന്‍ മെഷീനുകള്‍, എയര്‍ കണ്ടീഷനുകള്‍ തുടങ്ങിവയെല്ലാം കത്തി നശിച്ചതില്‍പ്പെട്ടിട്ടുണ്ട്‌. ഇതിനോടൊപ്പം താല്‍കാലിക ജീവനക്കാര്‍ക്ക്‌ ശമ്പളമായി നല്‍കുവാന്‍ സൂക്ഷിച്ചു വച്ചിരുന്ന 15,500 രൂപയും ആര്‍ടിഒ ഓഫീസില്‍ പുതുക്കുന്നതിനും പുതിയതായി എടുക്കുന്നതിനായി നല്‍കിയിട്ടുള്ള ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍, വാഹനങ്ങളുടെ പേപ്പറുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചു. കെട്ടിടം കത്തിയതിനെ തുടര്‍ന്നുണ്ടായ കനത്ത ചൂടേറ്റ്‌ ജനലുകളും തറയിലെ ടെയിലുകളും ഭിത്തിയിലെ തേപ്പുമെല്ലാം തകര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

Entertainment

ദിശാന്തരം ചിത്രീകരണം തുടങ്ങുന്നു

Kerala

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

പുതിയ വാര്‍ത്തകള്‍

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.