ആലുവ: ഇരുപതാമത് ആള്‍ കേരള ഇന്റര്‍ കൊളേജിയറ്റ് സിസ്റ്റര്‍ റിഡംബ്റ്റ മെമ്മോറിയല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അതിഥേരായ ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ച്യാമ്പന്‍മാരായി. ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിനെ 49-42 സ്കോറിന് തോല്‍പ്പിച്ചാണ് വിജയികളായത്. സെന്റ് സേവ്യേഴ്സ് കോള്‍ലെ ലിബിന എം.എ.യാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരി. വിജയികള്‍ക്ക് ഇന്ത്യന്‍ ബാസ്ക്കറ്റ്ബോള്‍ താരം സുഭാഷ് ജെ. ഷോണായ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന റവ. ഫാ. മോണ്‍സ്റ്റിഞ്ഞോര്‍ അഗസ്റ്റിന്‍ മാവേലി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് കിരീടം നേടി. ഫൈനലില്‍ ആതിഥേയരായ സെന്റ്സേവ്യേഴ്സ് കോളേജിനെ (25-18, 18-25, 30-28, 29-27) എന്ന സ്കോറിന് പരാജയപ്പെടുത്തി. സെന്റ് ജോസഫിലെ മിത്തു മോണിക്കയെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീത്താമ്മ സമ്മാനങ്ങള്‍ നല്‍കി.
















