Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിക്സര്‍ തമ്പുരാന്റെ മുഖമുദ്ര ലാളിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 10:21 pm IST
in Ernakulam

തൃപ്പൂണിത്തുറ: ലോകത്തിന്‌ തന്നെ മാതൃകയായ കൊച്ചി രാജവംശത്തിന്റെ ‘മഹാരാജാവ്‌’ എന്ന്‌ സ്വയം പറയാന്‍ പോലും കൂട്ടാക്കാതെ ലളിതജീവിതം നയിച്ച മഹദ്‌വ്യക്തിത്വത്തിനുടമയാണ്‌ ബുധനാഴ്ച അന്തരിച്ച വലിയതമ്പുരാന്‍ രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍.രാജ്യമില്ലാത്ത രാജാക്കന്മാരായി പല രാജവംശങ്ങളും പ്രൗഢിയോടെ ഇന്നും വാഴുന്ന രാജ്യത്ത്‌ കേവലം ഒരു പഞ്ചാംഗം മാത്രം പ്രതിഫലമായി സ്വീകരിച്ചുകൊണ്ട്‌ രാജ്യംതന്നെ വിട്ടുകൊടുത്ത പാരമ്പര്യമാണ്‌ കൊച്ചി രാജവംശത്തിനുള്ളത്‌. ആ തലമുറയിലെ ഇളമുറ തമ്പുരാനാണ്‌ രാമവര്‍മ്മ കൊച്ചനിയന്‍. 102 വയസുവരെ ജീവിച്ച വലിയതമ്പുരാനെന്ന അപൂര്‍വ ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തം.

2012 ജൂണ്‍ 6 ന്‌ കളിക്കോട്ട പാലസില്‍ 100-ാ‍ം പിറന്നാള്‍ ആഘോഷിച്ച തമ്പുരാന്‍ രണ്ട്‌ കൊല്ലത്തിനുശേഷം മറ്റൊരു ബുധനാഴ്ച അതേ കളിക്കോട്ടയില്‍ നിത്യനിദ്രയിലാണ്ടു കിടക്കുന്നത്‌ പിറന്നാള്‍കൂടിയ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം ഓര്‍മയിലൊരു മൗനനൊമ്പരമായി.ചിട്ടയായ ജീവിതചര്യയും ഭക്ഷണക്രമവുമാണ്‌ തമ്പുരാന്റെ ആരോഗ്യരഹസ്യം. എല്ലാവരോടും തമ്പുരാന്‍ കാണിച്ചിരുന്ന സ്നേഹവും സുഖാന്വേഷണവും മറ്റൊരു സവിശേഷതയാണ്‍.

കായികവിനോദങ്ങളില്‍ അതീവതല്‍പരനായിരുന്ന രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍ ക്രിക്കറ്റ്‌, ടെന്നീസ്‌, ഫുട്ബോള്‍, ബില്യാര്‍ഡ്സ്‌ തുടങ്ങി വ്യത്യസ്തങ്ങളായ കളികളില്‍ പ്രാവീണ്യം നേടിയിരുന്നു. എറണാകുളം രാമവര്‍മ്മ ക്ലബിലും തിരുവനന്തപുരം ടെന്നീസ്‌ ക്ലബിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകാംഗവും ക്യാപ്റ്റനും ആയി തമ്പുരാന്‍ പ്രവര്‍ത്തിച്ചു. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും ഒരുപോലെ മികവ്‌ പുലര്‍ത്താനായതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത. ഇന്നത്തേതുപോലെ ക്രിക്കറ്റിന്‌ പ്രചാരവും പ്രശസ്തിയും ഇല്ലാതിരുന്ന കാലത്ത്‌ ക്രിക്കറ്റിലും തമ്പുരാന്‍ തന്നെയായിരുന്നു രാവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍.ക്ഷേത്രദര്‍ശനം, വായന, ടിവി കാണല്‍ എന്നിവയിലെല്ലാം ഒരേ താല്‍പര്യംതന്നെയായിരുന്നു. സ്വന്തം കാര്യങ്ങളെല്ലം സ്വയം ചെയ്യുന്ന പതിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌.

കളിക്കോട്ടയില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ്‌ സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിച്ചു. പന്തളം വലിയതമ്പുരാന്‍ രാമവര്‍മ്മരാജ കളിക്കോട്ടയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബ്‌, തൃപ്പൂണിത്തുറ രാജനഗരി യൂണിയന്‍ ഓഫ്‌ റസി. അസോസിയേഷന്‍ എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു.

കളിക്കോട്ടയില്‍നിന്ന്‌ ലക്ഷ്മിത്തോട്‌ പാലസില്‍ കൊണ്ടുവന്ന മൃതദേഹത്തിന്‌ പതിവിന്‌ വിരുദ്ധമായി അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും അവിടെതന്നെയായിരുന്നു.തുടര്‍ന്ന്‌ രാജകുടുംബ ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.