ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സന്റെ സംഭവബഹുലമായ കരിയറിന് ഏറെക്കുറെ വിരാമം. വെസ്റ്റിന്‍ഡ് പര്യടത്തിനും ട്വന്റി20 ലോകകപ്പിനുമുള്ള ഇംഗ്ലണ്ട് ടീമില്‍ പീറ്റേഴ്സനെ ഉള്‍പ്പെടുത്തിയില്ല. തങ്ങളുടെ ദീര്‍ഘകാല പദ്ധതികളില്‍ പീറ്റേഴ്സന്‍ ഭാഗമല്ലെന്നു ഇസിബി (ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്) തറപ്പിച്ചു വ്യക്തമാക്കി. ഇക്കാര്യം ബോര്‍ഡ് താരത്തോട് തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും കെപിയെ തിരസ്കരിച്ചതീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സൂചനയുണ്ട്.
ടീം ഘടനയിലും തന്ത്രങ്ങളിലും പൊളിച്ചുപണി ആവശ്യമായ സമയമായെന്ന് പീറ്റേഴ്സനെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ഇസിബി പറഞ്ഞു. കളിക്കളത്തില്‍ തുടരുമെന്നാണ് പീറ്റേഴ്സന്റെ നിലപാട്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സമകാലിക വിജയങ്ങളില്‍ പീറ്റേഴ്സന്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ആക്രമണോത്സുകയും സാഹസികതയും സംയോജിപ്പിച്ച കെപി സ്റ്റെയില്‍ ഏറെ അനുകരിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ട് വൈറ്റ്‌വാഷ് ചെയ്യപ്പെട്ട ആഷസ് പരമ്പരയില്‍ പീറ്റേഴ്സന്‍ ഫോമില്ലാതെ വലഞ്ഞു. ആഷസിലെ പരാജയമാണ് ടീമില്‍ പീറ്റേഴ്സന്റെ സ്ഥാനംതെറിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
















