സൂറിച്ച്: ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ സൂറിച്ച് ചെസ് ചലഞ്ച് ടൂര്‍ണമെന്റില്‍ ജേതാവായി. ക്ലാസിക്, റാപ്പിഡ് വിഭാഗങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 10 പോയിന്റോടെയാണ് കാള്‍സന്‍ ഒന്നാമെത്തിയത്. റാപ്പിഡില്‍ അല്‍പ്പം മോശമാക്കിയെങ്കിലും ക്ലാസിക്ക് റൗണ്ടിലെ പോയിന്റ് നേട്ടം കാള്‍സന് ഗുണം ചെയ്തു.
അര്‍മേനിയയുടെ ലെവോണ്‍ അരോണിയനും ഇറ്റലിയുടെ ഫാബിയാനോ കരൂനയും (9 പോയിന്റ് വീതം) രണ്ടാമതെത്തി. ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ് (5) അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
















