Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റിയെ ചെല്‍സി നോവിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 09:10 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കീരിടത്തിനുള്ള അങ്കം മുറുകുന്നു. 24-ാ‍ം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന്‌ ചെല്‍സി വീഴ്‌ത്തി. സെര്‍ബിയന്‍ സ്ട്രൈക്കര്‍ ബ്രാനിസ്ലാവ്‌ ഇവാനോവിച്ചാണ്‌ സിറ്റിയുടെ നെഞ്ചു തകര്‍ത്തഗോള്‍ കുറിച്ചത്‌. ഇതോടെ പോയിന്റ്‌ നിലയില്‍ നീലപ്പട (53) സിറ്റിക്ക്‌ ഒപ്പമെത്തി. ടേബിളില്‍ സിറ്റി രണ്ടാമതും ചെല്‍സി മൂന്നാമതുമാണ്‌. ഗോള്‍ ശരാശരിയുടെ പിന്‍ബലത്തിലാണ്‌ സിറ്റി മുന്നില്‍ നില്‍ക്കുന്നത്‌. ഒന്നാമതുള്ള ആഴ്സനലിന്‌ 55 പോയിന്റുകളുണ്ട്‌.

സിറ്റിയുടെ തട്ടകത്തില്‍ ചെല്‍സി പിടിച്ചെടുത്തത്‌ അര്‍ഹിച്ച ജയം. കൗണ്ടര്‍ അറ്റാക്കുകളിലൂടെയും മികച്ച പ്രതിരോധതന്ത്രങ്ങളിലൂടെയും ചെല്‍സി കളംവാണു. ആദ്യ ഇരുപതു മിനിറ്റില്‍ സിറ്റിക്കായിരുന്നു മുന്‍തൂക്കം. നിരവധി മുന്നേറ്റങ്ങള്‍ അവര്‍ നടത്തി. യായാ ടൂറെ അതിലെ ഭൂരിഭാഗത്തിനും ചരടുവലിച്ചു. പത്താം മിനിറ്റില്‍ അലക്സാണ്ടര്‍ കൊളറോവ്‌ ബോക്സിനുള്ളിലേക്ക്‌ തൊടുത്ത അപകടകരമായ ക്രോസ്‌ ടൂറെയ്‌ക്ക്‌ എത്തിപ്പിടിക്കാനായില്ല. പിന്നാലെ ചെല്‍സിയുടെ പെനാല്‍റ്റി ഏരിയയിലേക്ക്‌ ഒറ്റയ്‌ക്കു കുതിച്ച ടൂറെ നല്‍കിയ പാസ്‌ ഡേവിഡ്‌ സില്‍വയും പുറത്തേക്കടിച്ചു. തുടര്‍ന്ന്‌ നല്ല പൊസിഷനില്‍ ലഭിച്ച ഫ്രീ കിക്ക്‌ ചെല്‍സിയുടെ ഡേവിഡ്‌ ലൂയീസ്‌ തുലച്ചു. റാമിറസും സമാന പ്രവൃത്തി ആവര്‍ത്തിച്ചപ്പോള്‍ ചെല്‍സിക്ക്‌ വീണ്ടും നിരാശ. എന്നാല്‍ അധികം വൈകാതെ ചെല്‍സി മുന്നിലെത്തി. റാമിറസിന്റെ ഷോട്ട്‌ സിറ്റി ഗോളി ജോ ഹാര്‍ട്ട്‌ തട്ടിത്തെറിപ്പിച്ചു. പന്തു പിടിച്ചെടുത്ത ഇവാനോവിച്ച്‌ (32-ാ‍ം മിനിറ്റ്‌) പെനാല്‍റ്റി ഏരിയയിലെ കൂട്ടപ്പൊരിച്ചിലിനിടെ ഇടംകാലുകൊണ്ട്‌ പന്ത്‌ ഗോള്‍ വര കടത്തി (1-0). ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ സാമുവല്‍ എറ്റുവിന്റെ ഷോട്ട്‌ പോസ്റ്റില്‍ തട്ടി മടങ്ങി. അതല്ലെങ്കില്‍ സിറ്റിയുടെ നില കൂടുതല്‍ പരിതാപകരമായേനെ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സിറ്റിയുടെ പ്രതിരോധം ആടിയുലഞ്ഞു. വില്യന്‍ ചെല്‍സിക്കുവേണ്ടി ഒരു തവണ ഗോളിനടുത്തെത്തി. നെമാന്‍ജ മാറ്റിച്ചിന്റെ ലോങ്ങ്‌ റേഞ്ചിനും പോസ്റ്റ്‌ പ്രതിബന്ധം തീര്‍ക്കുമ്പോള്‍ സിറ്റിക്ക്‌ മറ്റൊരാശ്വാസം. 67-ാ‍ം മിനിറ്റില്‍ വില്യന്റെ കോര്‍ണറില്‍ ചെല്‍സിക്കുവേണ്ടി ഗ്യാരി കാഹില്‍ തൊടുത്ത ഹെഡ്ഡറും പോസ്റ്റില്‍ ഉരുമി മടങ്ങി. അതിനിടെ സിറ്റിക്ക്‌ ലഭിച്ച ഫ്രീ കിക്ക്‌ 20വാര അകലെ നിന്ന്‌ കൊളറോവ്‌ ഗോളിലേക്ക്‌ ഷൂട്ട്‌ ചെയ്തെങ്കിലും പീറ്റര്‍ ചെക്ക്‌ തട്ടിയകറ്റി. അവസാന നിമിഷങ്ങളില്‍ സമനിലയ്‌ക്കു വേണ്ടി സിറ്റി കിണഞ്ഞു ശ്രമിച്ചു. പക്ഷേ ചെക്കും ചെല്‍സി പ്രതിരോധവും പാറ പോലെ ഉറച്ചുനിന്നപ്പോള്‍ മാനുവേല്‍ പെല്ലഗ്രിനിയുടെ കുട്ടികള്‍ക്ക്‌ മുട്ടുകുത്തേണ്ടിവന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.