Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്സണലിന്‌ വിജയം; ലിവര്‍പൂളിന്‌ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 07:44 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ വീണ്ടും ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തി. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗില്‍ 16-ാ‍ം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ആഴ്സണല്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്‌. കഴിഞ്ഞയാഴ്ച സതാമ്പ്ടനോട്‌ സമനിലയില്‍ കുടുങ്ങിയതോടെയാണ്‌ ആഴ്സണലിന്‌ ലീഗില്‍ ഒന്നാം സ്ഥാനം നഷ്ടമായിരുന്നത്‌. മറ്റൊരു മത്സരത്തില്‍ വെസ്റ്റ്‌ ബ്രോംവിച്ച്‌ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ നേടി.

24 കളികളില്‍ നിന്ന്‌ ആഴ്സണലിന്‌ 55 പോയിന്റുകളാണുള്ളത്‌. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ 23 കളികളില്‍ നിന്ന്‌ സിറ്റിക്ക്‌ 53 പോയിന്റുണ്ട്‌. അത്രയും മത്സരങ്ങളില്‍ നിന്ന്‌ 50 പോയിന്റുള്ള ചെല്‍സിയാണ്‌ മൂന്നാമത്‌. വെസ്റ്റ്‌ ബ്രോംവിച്ചുമായി സമനില വഴങ്ങേണ്ടിവന്ന ലിവര്‍പൂള്‍ 47 പോയിന്റുമായി നാലാം സ്ഥാനത്ത്‌ തുടരുകയാണ്‌.

ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഓക്സ്ലെയ്ഡ്‌ ചേംബര്‍ലെയ്നിന്റെ ഇരട്ടഗോളിലാണ്‌ ക്രിസ്റ്റല്‍ പാലസിനെ മറികടന്നത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 47, 73 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ചേംബര്‍ലെയ്ന്‍ ഈ സീസണില്‍ ഇതാദ്യമായാണ്‌ ലക്ഷ്യം കാണുന്നത്‌.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ആഴ്സണല്‍ ഓസിലിന്റെയും പൊഡോള്‍സ്കിയുടെയും ഗിറൗഡിന്റെയും നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേക്ക്‌ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച്‌ രണ്ട്‌ മിനിറ്റായപ്പോഴേക്കും ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസ്‌ പ്രതിരോധം പൊട്ടിച്ച്‌ ആദ്യ നിറയൊഴിച്ചു. സാന്റി കാസറോള നീട്ടിയെറിഞ്ഞ ത്രോബോള്‍ പിടിച്ചെടുത്ത്‌ അലക്സ്‌ ചേംബര്‍ലെയ്ന്‍ ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ടാണ്‌ വലയില്‍ കയറിയത്‌. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയ ആഴ്സണല്‍ 73-ാ‍ം മിനിറ്റില്‍ ലീഡ്‌ ഉയര്‍ത്തി. ഇത്തവണ ഒളിവര്‍ ഗിറൗഡിന്റെ പാസില്‍ നിന്നാണ്‌ ചേംബര്‍ലെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടിയത്‌.

വെസ്റ്റ്‌ ബ്രോംവിച്ചിനെതിരായ മത്സരത്തില്‍ ഡാനിയേല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂളാണ്‌ ആദ്യം മുന്നിലെത്തിയത്‌. 24-ാ‍ം മിനിറ്റില്‍ ലൂയി സുവാരസിന്റെ പാസില്‍ നിന്ന്‌ സ്റ്ററിഡ്ജ്‌ ഇടംകാലുകൊണ്ട്‌ പായിച്ച ഷോട്ടാണ്‌ വലയില്‍ കയറിയത്‌. എന്നാല്‍ 67-ാ‍ം മിനിറ്റില്‍ ബോക്സിന്‌ പുറത്തുനിന്ന്‌ വിക്ടര്‍ അനിചെബെ ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ടാണ്‌ ലിവര്‍പൂള്‍ വല കുലുക്കിയത്‌. ഈ സമനിലയോടെ 23 പോയിന്റായ വെസ്റ്റ്‌ ബ്രോംവിച്ച്‌ പതിനാറാം സ്ഥാനത്തേക്ക്‌ കയറി. ഫിബ്രവരി എട്ടിന്‌ സ്വന്തം ഗ്രൗണ്ടില്‍ ആഴ്സണലുമായാണ്‌ ലിവര്‍പൂളിന്റെ അടുത്ത മത്സരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.