വെല്ലിംഗ്ടണ്‍: ന്യൂസിലാന്റ് ഇലവനെതിരായ ദ്വിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് സമനില. ന്യൂസിലാന്റ് ഇലവന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 9ന് 262 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. 60 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും 59 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മികച്ച പ്രകടനം നടത്തി. അമ്പാട്ടി റായിഡു പുറത്താകാതെ 49ഉം അശ്വിന്‍ 46ഉം ചേതേശ്വര്‍ പൂജാര 33ഉം റണ്‍സെടുത്തു. അതേസമയം 26 റണ്‍സെടുത്ത ശിഖര്‍ ധവാനും 19 റണ്‍സെടുത്ത മുരളി ധവാനും നിരാശപ്പെടുത്തി.
















