മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ്ലീഗില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് ഗംഭീര വിജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ 19-ാം റൗണ്ട് മത്സരത്തില്‍ ഇന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ തകര്‍ത്തുവിട്ടത്. 12-ാം മിനിറ്റില്‍ മരിയോ ഗോട്സെ, 44-ാം മിനിറ്റില്‍ ഫ്രാങ്ക് റിബറി, 67-ാം മിനിറ്റില്‍ റോബന്‍, 69-ാം മിനിറ്റില്‍ ഡാന്റെ, 89-ാം മിനിറ്റില്‍ മാന്‍സുകിച്ച് എന്നിവരാണ് ബയേണിനായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ബയേണ്‍ രണ്ടാം സ്ഥാനത്തുള്ള ബയേര്‍ ലെവര്‍ക്യൂസനേക്കാള്‍ 13 പോയിന്റുകളുടെ ലീഡ് കരസ്ഥമാക്കി. ബയേണിന് 19 മത്സരങ്ങളില്‍ നിന്ന് 53ഉം ലെവര്‍ക്യൂസന് 40 പോയിന്റുമാണുള്ളത്.
മറ്റൊരു മത്സരത്തില്‍ എഫ്സി ന്യൂറംബര്‍ഗ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹെര്‍ത്ത ബിഎസ്സിയെ പരാജയപ്പെടുത്തി.
















