ലോകകപ്പ് ഫുട്ബോളിന്റെ പരിശീലന ക്യാംപുകളില്‍ ഭൂരിഭാഗവും തെക്കുകിഴക്കന്‍ ബ്രസീലില്‍. ഇംഗ്ലണ്ട് അടക്കം 24 ടീമുകള്‍ ഈ മേഖലയിലാണ് തങ്ങുന്നത്.
നിലവിലെ ജേതാവ് സ്പെയിന്‍ തെക്കന്‍ ബ്രസീലില്‍ ക്യാമ്പ് ഒരുക്കും. രണ്ടു ടീമുകള്‍കൂടി ഇവിടെയുണ്ട്. ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ക്രൊയേഷ്യ തുടങ്ങിയ സംഘങ്ങള്‍ ചൂടുകൂടുതുള്ള വടക്കന്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നു.
ബ്രസീല്‍, ഇംഗ്ലണ്ട്, ഇറ്റലി, ഹോളണ്ട് ടീമുകള്‍ റിയോ ഡി ജനിറോയില്‍ പരശീലന ക്യാമ്പ് സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സും മറ്റു പതിനാലോളം സംഘങ്ങളും സാവോ പോളോയിലും കണ്ണുവയ്‌ക്കുന്നു.
















