വെല്ലിങ്ങ്ടണ്‍: ന്യൂസിലാന്റ് ഇലവനെതിരായ ദ്വിദിന പരിശീലന മത്സരത്തില്‍ ഇന്ത്യന്‍സിന് മികച്ച തുടക്കം. കിവി ഇലവന്‍ ആദ്യ ഇന്നിങ്ങ്സില്‍ 9ന് 262 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യന്‍സ് വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് നേടിയിട്ടുണ്ട്. ശിഖര്‍ ധവാന്‍ (16), മുരളി വിജയ് (19) എന്നിവര്‍ ക്രീസില്‍. എം.എസ് ധോണിയുടെ വിട്ടുനില്‍ക്കല്‍ രോഹിത് ശര്‍മ്മയില്‍ ക്യാപ്റ്റന്‍ ചുമതലയെത്തിച്ചു. വിരാട് കോഹ്ലിയും പരിശീലന മത്സരത്തില്‍ കളിക്കുന്നില്ല.
പര്യടനത്തില്‍ ആദ്യ അവസരം ലഭിച്ച മധ്യപ്രദേശ് പേസര്‍ ഇശ്വര്‍ പാണ്ഡെ തിളങ്ങിയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദകരമായകാര്യം. അച്ചടക്കവും കൃത്യതയും പുലര്‍ത്തിയ പാണ്ഡെ മൂന്നു വിക്കറ്റുകള്‍ പിഴുതു. ഹെന്‍ട്രി വാല്‍ഷ് (1), ടിം സെയ്ഫെര്‍ട്ട് (8), ഇലി തുഗാഗ (8) എന്നിവര്‍ പാണ്ഡെയുടെ ഇരകള്‍. ആര്‍. അശ്വിനും ഇഷാന്ത് ശര്‍മ്മയും രണ്ടുപേരെ വീതം പുറത്താക്കി. ഉമേഷ് യാദവും സഹീര്‍ ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. റോബര്‍ട്ട് ഒഡോണല്‍ (80), ജോനോ ഹിക്കി (45) എന്നിവര്‍ ന്യൂസിലാന്റ് ഇലവന്റെ പ്രധാന സ്കോറര്‍മാര്‍.
















