സൂറിച്ച്: സൂറിച്ച് ചാലഞ്ച് ചെസ്സ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍വി. അമേരിക്കന്‍ താരം ഹികാരു നകാമുറയോടാണ് രണ്ടാം റൗണ്ടില്‍ ആനന്ദ് തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം അര്‍മേനിയയുടെ ലെവോണ്‍ ആരോണിയനോടും ആനന്ദ് പരാജയപ്പെട്ടിരുന്നു. അതേസമയം ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണും ലെവോണ്‍ ആരോണിയനും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു.
















