Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ സെന്ററിനായി കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:48 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെ അവഗണിച്ചതുള്‍പ്പെടെ നഗരവികസനത്തെ കണ്ടില്ലെന്നു നടിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം നിരാകരിച്ച മേയറുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷവും ഐ ഗ്രൂപ്പ്‌ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു.

പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബും പ്രതിപക്ഷാംഗങ്ങളും ഐ ഗ്രൂപ്പിന്റെ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി ജെ വിനോദും രത്നമ്മരാജുവും ബിജെപി കൗണ്‍സിലര്‍ ശ്യാമള പ്രഭുവും സംസ്ഥാന ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനെതിരെ പ്രതിഷേധിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും മറുപടിപ്രസംഗത്തില്‍ മേയര്‍ കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചിട്ടില്ലെന്നും ഡി പി ആര്‍ തയ്യാറാക്കാന്‍ ഡോ. ഗംഗാധരനെ നിയമിച്ചിട്ടുണ്ടെന്നുമുള്ള അവ്യക്തമായ മറുപടിയാണ്‌ പറഞ്ഞത്‌. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 5 കോടി രുപ മതിയെന്നും കൂടുതല്‍ വേണമെങ്കില്‍ മന്ത്രിസഭയ്‌ക്ക്‌ തുക വകയിരുത്താന്‍ കഴിയുമെന്ന മേയറുടെ മറുപടിയോട്‌ യോജിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ട്‌ പ്രതിപക്ഷാംഗങ്ങളും ഐഗ്രൂപ്പ്‌ ബിജെപി അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ഐ ഗ്രൂപ്പ്‌ കൗണ്‍സിലറായ ലിനോ ജേക്കബാണ്‌ ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്‌. ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിന്‌ തുക അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ലിനോ ജേക്കബ്‌ പറഞ്ഞു. എം എല്‍ എമാരുടെ സമ്മര്‍ദ്ദംകൊണ്ട്‌ വെറും 5 കോടി രൂപയാണ്‌ ബജറ്റ്‌ ചര്‍ച്ചയില്‍ ഇതിനായി മാറ്റിവച്ചത്‌. ഇതിനെതിരെ നഗരസഭ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഇല്ലെങ്കില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ നഗരത്തെ പൂര്‍ണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കെ ജെ ജേക്കബ്‌ ചര്‍ച്ചയില്‍ പറഞ്ഞു. ക്യന്‍സര്‍ സെന്ററിനെ അവഗണിച്ചതില്‍ കൗണ്‍സിലര്‍ ഏകകണ്ഠമായി പ്രതിഷേധിക്കണം. നഗരവികസനത്തിന്‌ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും കാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുള്ളതായിട്ടും ബജറ്റില്‍ പണം അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്നും സി എ ഷക്കീര്‍ പറഞ്ഞു. 11 എം എല്‍ എമാരും മൂന്ന്‌ മന്ത്രിമാരുമുണ്ടായിട്ടും ജില്ലയ്‌ക്ക്‌ ഇത്രയേറെ അവഗണന നേരിടേണ്ടിവന്നത്‌ ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില ഫ്ലൈ ഓവര്‍, സൗത്ത്‌ മേല്‍പ്പാലം എന്നിവയെ ബജറ്റില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ അവഗണിച്ച ബജറ്റിനെതിരെ കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധിക്കണമെന്ന്‌ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. നഗരസഭയുടെ വികാരം സര്‍ക്കാര്‍ അറിയേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ സെന്ററിനെയും മെട്രോയ്‌ക്ക്‌ അനുബന്ധമായ ഗതാഗതവികസനങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ അഡ്വ. കെ എന്‍ സുനില്‍ കുമാര്‍ പറഞ്ഞു. പാലായിലെ കുരിശുപള്ളി ജംഗ്ഷനില്‍ ഫ്ലൈ ഓവറിന്‌ പണം നീക്കിവച്ച ധനമന്ത്രി അറ്റ്ലാന്റിസ്‌ ഫ്ലൈ ഓവറിനെയും സൗത്ത്‌ മേല്‍പ്പാലത്തെയും അവഗണിച്ചു. ടൂറിസത്തിന്‌ 50 കോടി അനുവദിച്ചിട്ടും പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയ്‌ക്ക്‌ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‌ റവന്യു വരുമാനത്തിന്റെ മുഖ്യപങ്ക്‌ നല്‍കുന്ന കൊച്ചിയില്‍ ലോക നിലവാരത്തിലുള്ള ക്യാന്‍സര്‍ സെന്റര്‍ വേണമെന്നത്‌ കാലങ്ങളായുള്ള ആവശ്യമാണെനും ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനില്‍ പ്രതിഷേധിച്ച്‌ 10 മിനിറ്റെങ്കിലും കൗണ്‍സില്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കണമെന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി ജെ വിനോദ്‌ പറഞ്ഞു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ അവഗണിച്ച തീരുമാനം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിനോദ്‌ പറഞ്ഞു.

പ്രതിപക്ഷാംഗങ്ങളായ കെ വി മനോജ്‌, പി ആര്‍ റെനീഷ്‌, എം പി മഹേഷ്‌ കുമാര്‍, ബെനഡിക്ട്‌ ഫെര്‍ണാണ്ടസ്‌, ശ്യാമള എസ്‌ പ്രഭു എന്നിവരും ഭരണപക്ഷത്തെ തമ്പി സുബ്രഹ്മണ്യം, കെ ആര്‍ പ്രേംകുമാര്‍, ഗ്രേസി ജോസഫ്‌, കര്‍മിലി ആന്റണി, ഗ്രേസി ആന്റണി എന്നിവരും ബജറ്റില്‍ നഗരത്തെ അവഗണിച്ചതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.

കൗണ്‍സില്‍ അജണ്ടകള്‍ എകപക്ഷീയമായി പാസാക്കിയ മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിന്‌ മുമ്പില്‍ കുത്തിയിരുന്നു. സംസ്ഥാന ബജറ്റില്‍ നഗരത്തെ അവഗണിച്ചതില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഐ ഗ്രൂപ്പ്‌ അംഗങ്ങളും പ്രതിപക്ഷ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ച ഉടന്‍ അജണ്ടകള്‍ മുഴുവന്‍ പാസ്സാക്കിയെന്ന്‌ അറിയിച്ച്‌ മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ പോവുകയായിരുന്നു. എന്നാല്‍ പച്ചാളം ആര്‍ ഒ ബി ഉള്‍പ്പെടെ സുപ്രധാനമായ 127 ഓളം വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മേയറുടെ ഏകാധിപത്യ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.