ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ ഓപ്പണിലെ സിംഗിള്‍സ് വിജയികളായ സ്റ്റാനിസ്ലാസ് വാവ്റിങ്കയ്ക്കും ലീ നായ്ക്കും റാങ്കിംഗില്‍ മുന്നേറ്റം. കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ മൂന്നാം റാങ്ക് നേട്ടത്തോടെയാണ് ചൈനീസ് താരമായ ലീ നാ മുന്നേറിയത്.
സ്വിസ് താരം വാവ്റിങ്കയാകട്ടെ മൂന്നാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ഇരുവരും 2000 പോയിന്റുകള്‍ വീതം സ്വന്തമാക്കിയാണ് പുതിയ റാങ്കിംഗിന് ഉടമകളായത്.
ഇതോടെ വാവ്റിങ്കയ്ക്ക് 5710 പോയിന്റും ലീ നായ്ക്ക് 6570 പോയിന്റുമായി. റാഫേല്‍ നദാലിനെയും നൊവാക്ക് ജോക്കോവിച്ചിനെയും അത്ഭുതകരമായി പരാജയപ്പെടുത്തിയാണ് വാവ്റിങ്ക കന്നി കിരീടം സ്വന്തമാക്കിയത്.
ഡൊമിനിക്ക സിബില്ക്കോവയെ പരായപ്പെടുത്തിയാണ് ലീനാ തന്റെ രണ്ടാം ഗ്രാന്സ്ലാം കിരീടം സ്വന്തമാക്കിയത്.
















