2014 ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം ഫിഫ നിശ്ചയിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ റാപ് സംഗീതജ്ഞന്‍ ക്രിസ്റ്റ്യന്‍ പെരസും (പിറ്റ്ബുള്‍) ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ജെന്നിഫര്‍ ലോപ്പസും ചേര്‍ന്നൊരുക്കിയ പാട്ട് ബ്രസീലില്‍ പന്തുരുളുമ്പോള്‍ ആരാധകരിലേക്ക് ഒഴുകിയെത്തുമെന്നു പറയപ്പെടുന്നു.
ബ്രസീലിയന്‍ പാട്ടുകാരി ക്ലാഡിയ ലെയ്റ്റെയുടെ ശബ്ദവും ഔദ്യോഗിക ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. നമ്മള്‍ ഒന്നാണ് (ഒലെ ഒലെ) എന്ന തുടങ്ങുന്ന പാട്ട് താമസിയാതെ റിലീസ് ചെയ്യും.
ജൂണ്‍ 12ന് സാവോപോളയിലെ ഉദ്ഘാടന ചടങ്ങില്‍ ഗാനം ആലപിക്കും. മഹത്തായ ഒരു കായിക വിനോദവും സംഗീതത്തിന്റെ ശക്തിയും നമ്മളെ ഒന്നിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം നമ്മള്‍ ഒന്നാവുമ്പോഴാണ് മികച്ചു നില്‍ക്കുന്നത്, പിറ്റ്ബുള്‍ പറഞ്ഞു.
2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില് ഷക്കീറ പാടിയ വാക്ക വാക്ക എന്ന തീം സോങ്ങ് വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. കോടിക്കണക്കിനുപേരാണ് യൂ ട്യൂബ് വഴി ഗാനം കേട്ടത്.
1998ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ലോകകപ്പിനു വേണ്ടി പ്യൂട്ടോറിക്കന്‍ പോപ് ഗായകന്‍ റിക്കി മാര്‍ട്ടിന്‍ ആലപിച്ച ഗാനവും വന്‍ ഹിറ്റായിരുന്നു.
















