Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബഗാനിട്ട്‌ രണ്ടു കൊടുത്ത്‌ ചര്‍ച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 10:22 pm IST
inSports

കൊച്ചി: ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഗോവ 36-ാ‍മത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ചര്‍ച്ചിലിന്റെ മുന്നേറ്റം. ബല്‍വന്ത്‌ സിംഗും പെനാല്‍റ്റിയിലൂടെ ആന്റണി വോള്‍ഫും ചര്‍ച്ചിലിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ബഗാന്റെ ആശ്വാസ സ്കോറര്‍ ഒഡോഫ ഒക്കോലിയാണ്‌. ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ്‌ ചര്‍ച്ചില്‍ ഫൈനലില്‍ സ്ഥാനം പിടിക്കുന്നത്‌. ഷബാനയും ബല്‍വിന്ദര്‍ സിംഗും ആന്റണി വോള്‍ഫും ഉള്‍പ്പെടെയുള്ളവരുടെ മികച്ച പ്രകടനം ചര്‍ച്ചിലിനെ കലാശപ്പോരാട്ടത്തിന്‌ അര്‍ഹരാക്കുന്നില്‍ പ്രധാന പങ്കുവഹിച്ചു.

ചര്‍ച്ചിലിന്റെ മുന്നേറ്റത്തോടെയാണ്‌ മത്സരത്തിന്‌ തുടക്കമായത്‌. നാലാം മിനിറ്റില്‍ തന്നെ ചര്‍ച്ചില്‍ ലീഡ്‌ നേടി. ഒരു കോര്‍ണറില്‍ നിന്നാണ്‌ ആദ്യ ഗോളിന്റെ പിറവി. തങ്ങ്ജാം എടുത്ത കോര്‍ണര്‍ ബോക്സിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബല്‍വന്ത്‌ സിംഗ്‌ ബഗാന്റെ വലയിലെത്തിച്ചു (1-0). പിന്നീട്‌ ബഗാന്‍ ബഗാന്‍ ഒഡാഫ ഒക്കോലിയുടെയും ചിസോബ ക്രിസ്റ്റഫറിലൂടെയും രാം മാലിക്കിലൂടെയും സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 15-ാ‍ം മിനിറ്റില്‍ ചര്‍ച്ചില്‍ ലീഡ്‌ ഉയര്‍ത്തി. ചര്‍ച്ചിലിന്റെ ബല്‍വന്ത്സിംഗിനെ ബഗാന്റെ ഐബോര്‍ലാംഗ്‌ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനാണ്‌ ബഗാനെതിരെ പെനാല്‍റ്റി വിധിച്ചത്‌. അബ്ദല്‍ ഹമീദ്‌ ഷബാന എടുത്ത സ്പോട്ട്‌ കിക്ക്‌ ബഗാന്‍ ഗോളി ഷില്‍ട്ടണ്‍ പോളിന്‌ യാതൊരു അവസരവും നല്‍കാതെ വലയില്‍ തറച്ചുകയറി (2-0). രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിലായതോടെ ചര്‍ച്ചില്‍ ആക്രമണങ്ങളുടെ ശക്തി കുറച്ചു. ഇതോടെ ബഗാന്‍ തരിച്ചടിക്കു കോപ്പുകൂട്ടി.
ബാഗന്റെ ജപ്പാന്‍ താരം കട്സുമി യൂസ ഫോമിലേക്കുയര്‍ന്നതോടെ ബഗാന്‍ മുന്നേറ്റിനിരക്ക്‌ നിരന്തരം പന്തുകള്‍ എത്തി. അധികം വൈകാതെ യൂസയുടെ പാസില്‍ നിന്ന്‌ രാംമാലിക്‌ ഷോട്ട്‌ ഉതിര്‍ത്തെങ്കിലും ലക്ഷ്യം പിഴച്ചു. അധികം വൈകാതെ ബഗാന്‍ ഒരു ഗോള്‍ മടക്കി. 32-ാ‍ം മിനിറ്റില്‍ ബോക്സിനുള്ളില്‍ വച്ച്‌ പന്ത്‌ ലഭിച്ച ഒക്കോലി പായിച്ച ഷോട്ട്‌ ചര്‍ച്ചില്‍ ഗോളി ലളിത്‌ ഥാപ്പയെ നിഷ്പ്രഭനാക്കി വലയില്‍ കയറി (2-1). ഒരു ഗോള്‍ മടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇരച്ചുകയറിയ ഒക്കോലിയും ചിസോബയും യൂസയും രാംമാലിക്കും ചര്‍ച്ചിലിന്റെ ഗോള്‍ മുഖംവിറപ്പിച്ചു. 41-ാ‍ം മിനിറ്റില്‍ ഒക്കോലിയുടെ ഒരു ഷോട്ട്‌ ഥാപ്പ രക്ഷപ്പെടുത്തി. ബഗാന്‍ അവസരങ്ങള്‍ നഷ്പ്പെടുത്തുന്നതു കണ്ടുകൊണ്ട്‌ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബഗാനായിരുന്നു പന്ത്‌ കൂടുതല്‍ സമയം നിയന്ത്രിച്ചത്‌. എന്നാല്‍ 52-ാ‍ം മിനിറ്റില്‍ ചര്‍ച്ചിലിന്‌ ഫ്രീകിക്ക്‌ ലഭിച്ചെങ്കിലും ഷബാനയുടെ കിക്ക്‌ പുറത്തുപോയി. രണ്ട്‌ മിനിറ്റിനുശേഷം സമനില പാലിക്കാനുള്ള സുവര്‍ണാവസരം ബഗാന്‍ നശിപ്പിച്ചു. പന്തുമായി മുന്നേറിയ ചിസോബ ഓട്ടത്തിനിടെ ഇടംകാലുകൊണ്ട്‌ തൊടുത്ത സ്ട്രൈക്ക്‌ ഥാപ്പ മുഴുനീള ഡൈവിലൂടെ വിഫലമാക്കി. 67-ാ‍ം മിനിറ്റില്‍ ബഗാന്‍ രാംമാലിക്കിന്‌ പകരം മലയാളി താരം സക്കീറിനെ കളത്തിലിറക്കി. 70-ാ‍ം മിനിറ്റില്‍ ചര്‍ച്ചലിന്റെ ബല്‍വന്ത്‌ സിംഗിന്റെ ഹെഡ്ഡര്‍ സൈഡ്‌ പോസ്റ്റിലിടിച്ച്‌ മടങ്ങി. തൊട്ടുപിന്നാലെ ചര്‍ച്ചിലിന്റെ ജെയ്സണ്‍ ഒരു തുറന്നഅവസരം പാഴാക്കി. ഇരുടീമുകളും ആക്രമണോത്സുകയില്‍ കുറവുവരുത്താതെ പന്തു തട്ടിയെങ്കിലും സ്കോര്‍ ഷീറ്റ്‌ മാറാതെ നിന്നു.

വിനോദ്‌ ദാമോദരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.