മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിലെ പുരുഷ സിംഗില്‍സ് വിഭാഗത്തിലെ നാലാം ക്വാട്ടര്‍ ഫൈനലില്‍ പതിനേഴ് തവണ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ടെന്നീസ് രാജകുമാരന് റോജര്‍ ഫെഡറര്‍ വിംബിള്‍ഡന്‍ ചാമ്പ്യന്‍ ആന്‍ഡി മുറയെ പരാജയപ്പെടുത്തി.
കാണികള്‍ക്ക് ഏറെ ഹരം പകര്‍ന്ന മത്സരത്തില്‍ 6-3, 6-4, 6-7 (6-8) 6-4 എന്ന സ്ക്കോറുകള്ക്കാണ് ഫെഡറര്‍ വിജയം കൈപിടിയിലൊതുക്കിയത്.
















