Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വരയുടെ ശിവഗംഗാപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 09:23 am IST
inVaradyam

ചിത്ര-ശില്പകലയുടെ പൂര്‍ണ്ണത തേടിയലയുന്ന ആരും അവസാനം ചെന്നെത്തുന്നത് ശിവഗംഗയെന്ന അപുര്‍വ്വ കലാകാരനിലായിരിക്കും. കേരളം കണ്‍കുളിര്‍ക്കെകണ്ടും ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയുമായ അപൂര്‍വ്വസൃഷ്ടികളാണ് ശിവഗംഗയുടെത്. ആയിരത്തിലേറെ എണ്ണഛായാചിത്രങ്ങള്‍ എണ്ണമറ്റ ശില്പങ്ങള്‍ ക്ഷേത്രഗോപുരങ്ങള്‍ തുടങ്ങി ശിവഗംഗയുടെ അനന്തമായ ക്യാന്‍വാസ് നീളുകയാണ്. നേട്ടങ്ങള്‍ക്ക് വേണ്ടിയോ പുരസ്‌ക്കാരങ്ങള്‍ക്കായോ ആരുടെയും പുറകെപോകാതെ തന്റെ ഗ്രാമീണതയില്‍ ഒതുങ്ങികൂടുകയാണ് ചിത്രകലയിലെ ഈ ജ്ഞാനതപസ്സി. വരയില്‍മാത്രമല്ല രൂപത്തിലും ജ്ഞാനതേജസ്സ്പകരുന്ന ലാളിത്യമാണ് ശിവഗംഗയുടെത്.

കേരളത്തിന്റെ നവോത്ഥാന കാഹളമായിമാറിയ വിശാലഹിന്ദുസമ്മേളനത്തിലും വിശ്വഹിന്ദുപരിഷത്തിന്റെ ഏകാത്മതായാത്രകളിലും   നിറഞ്ഞ് നിന്നത് ശിവഗംഗയുടെ ചിത്രങ്ങളായിരുന്നു. 1982ലെ വിശാലഹിന്ദുസമ്മേളനത്തില്‍ പണ്ഡിറ്റ് കറുപ്പന്‍, അയ്യന്‍കാളി, ശ്രീ നാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ വരച്ചതിന് ഡോ.കരണ്‍സിംഗ് പൊന്നാട അണിയിച്ച് അനുമോദിച്ചിരുന്നു.

എഴുപത്തിരണ്ടോളം ദേവാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള അപ്പൂപ്പന്‍ കണ്ണന്‍കുഞ്ഞിയാണ് ചിത്രശില്പകലാരംഗത്ത് ശിവഗംഗയുടെ വഴികാട്ടിയും ഗുരുവും. 1974 മുതലാണ് ശില്പകലാരംഗത്തേക്ക് ശിവഗംഗ തിരിയുന്നത്. 1976ല്‍ കാലടി ശിവരാത്രി മണല്‍പുറത്ത് ശിവക്ഷേത്രം നിര്‍മ്മിച്ചത് ഏറെ പ്രശംസപിടിച്ച് പറ്റിയിരുന്നു. 1978ല്‍ കാഞ്ചികാമകോടി പീഠത്തിന്റെ ആദിശങ്കരകീര്‍ത്തിസ്തംഭത്തിന് കമാനം ഉണ്ടാക്കി. കാഞ്ചി ആചാര്യന്‍മാരായ ജയേന്ദ്രസരസ്വതിസ്വാമികളുടെയും, ഗുരു ചന്ദ്രശേഖരസരസ്വതിസ്വാമികളുടെയും ഛായാചിത്രങ്ങളുടെ പൂര്‍ണ്ണതകണ്ട് സന്തോഷം തോന്നിയ ജയേന്ദ്രസരസ്വതിസ്വാമികള്‍ ശിവഗംഗയെ പൊന്നാടചാര്‍ത്തി ദക്ഷിണനല്‍കി ആദരിച്ചു. 1990 മുതലാണ് മുഴുവന്‍ സമയവും ശില്പകലക്കായി ഉഴിഞ്ഞ് വച്ചത്. നിരവധിക്ഷേത്രങ്ങളില്‍ ദ്വാരപാലകന്മാര്‍, മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ക്ഷേത്രം തുടങ്ങി നിരവധിക്ഷേത്രങ്ങളിലെ അലങ്കാരഗോപുരങ്ങള്‍ ശിവഗംഗയുടെ കരസ്പര്‍ശത്താല്‍ വിരിഞ്ഞതാണ്.

ചങ്ങനാശ്ശേരി തിരുവെങ്കിടപുരം ക്ഷേത്രത്തിലെ അനന്തശയനം ഏറെ പ്രശംസപിടിച്ച് പറ്റിയതാണ്. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 50-ാം വാര്‍ഷികവേളയില്‍ വരച്ച കേളപ്പജിയുടെ ചിത്രം ഇന്നും അനശ്വരമായിനിലനില്‍ക്കുന്നു. ശിവജിപുരം ശ്രീ ലളിതാംബികാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാചിത്രം, കോട്ടയം പൊന്നരിക്കുളം ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവി, ഐരാപുരം ശിവപുരിക്ഷേത്രത്തിലെ പ്രതിഷ്ഠാ ചിത്രം, വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങള്‍, ആര്‍എസ്എസ് കാര്യാലയങ്ങളില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെയും  ഗുരുജിയുടെയും ചിത്രങ്ങള്‍, പ്രാന്തകാര്യാലയത്തില്‍ ദാദാജി പരമാര്‍ത്ഥിന്റെ ചിത്രം, അങ്കമാലി, പാലാരിവട്ടം, ഒക്കല്‍, മലയാറ്റൂര്‍, മൂക്കന്നൂര്‍, പൂതംകുറ്റി, കിടങ്ങര്‍ എന്നിവിടങ്ങളിലെ ഗുരുമണ്ഡപങ്ങളിലെ ശ്രീ നാരായണ ഗുരുദേവവിഗ്രഹങ്ങള്‍, കാലടയിലെ അയ്യപ്പശരണകേന്ദ്രത്തിലെ അയ്യപ്പവിഗ്രഹം, പറവൂര്‍ കോട്ടക്കകം ക്ഷേത്രത്തിലെ ശില്പങ്ങള്‍, കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ 12അടി വിഗ്രഹം, തൃശൂര്‍ ചിറക്കല്‍ ക്ഷേത്രത്തില്‍ സപ്തമാതൃക്കള്‍, കാലടി ആശ്രമം സ്‌ക്കൂളില്‍ സരസ്വതി വിഗ്രഹം തുടങ്ങി അനന്തമായി നീളുകയാണ് ഈ നിര. കഴിഞ്ഞ പതിനെന്ന് വര്‍ഷമായി ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

കാലടി ശ്രീശങ്കരാ കോളേജിലെ ഭാരതീതീര്‍ത്ഥഓഡിറ്റോറിയത്തില്‍ ശ്രീശങ്കരാചാര്യരും ശിഷ്യന്‍മാരും ശാരദാംബ, അഭിനവ വിദ്യാതീര്‍ത്ഥസ്വാമികള്‍, ഭാരതീതീര്‍ത്ഥ സ്വാമികള്‍ എന്നിവരുടെ മനോഹരമായ ശില്പങ്ങള്‍ എവരെയും ആകര്‍ഷിക്കുന്നതാണ്. പഴങ്ങനാട് സമരിയന്‍ ആശുപത്രിയിലെ നല്ലസമരിയാക്കാരന്‍ ശില്പം, നിരവധി പള്ളികളില്‍ യേശുദേവന്‍, മാതാവ്, മലയാറ്റൂര്‍ ദര്‍ശനആശ്രമത്തില്‍ ഏഴ് അടിയുള്ള കൊച്ച് ത്രേസ്യ തുടങ്ങിയവ ക്രൈസ്തവമേഖലയിലെ അംഗീകാരമായി നിലനില്‍ക്കുന്നു.  ഏഴടി മൂന്നടി വലിപ്പത്തിലുള്ള അന്ത്യാത്താഴം പൂര്‍ത്തിയായി കഴിഞ്ഞു.

മറ്റൂര്‍ തിരുവെള്ളമാന്‍ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ആര്യാംബയുടെ 12 അടിയിലുള്ള ശില്പമാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. പറഞ്ഞതിനേക്കാള്‍ ഏറെ പറയാനുള്ള സൃഷ്ടികളാണ് ശിവഗംഗക്കുള്ളത്. 20വര്‍ഷത്തോളം ഫോട്ടോഗ്രാഫിയിലും അത്ഭുതങ്ങള്‍ പകര്‍ത്തി. പിന്നീട് കണ്ണിന് ബുദ്ധിമുട്ട്മൂലം നിര്‍ത്തുകയായിരുന്നു. സിമന്റ്,പ്ലാസ്റ്ററോപാരീസ് വര്‍ക്കുകളാണ് കൂടുതല്‍.

അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തില്‍ ശിവജിപുരം സ്വദേശിയാണ്. ഭാര്യ ശുഭ. മക്കള്‍ കൃഷ്ണനുണ്ണി,കൃഷ്ണവേണി.

എന്‍.പി. സജീവ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.