Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാട്ടാനശല്യം: കര്‍ഷകമോര്‍ച്ച ഡിഎഫ്‌ഒ ഓഫീസ്‌ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2014, 08:45 pm IST
inKasargod

കാസര്‍കോട്‌: കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച കാറഡുക്കയിലെ കര്‍ഷകരുടെ ദുരിതം കാണാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകമോര്‍ച്ച രംഗത്ത്‌. കര്‍ഷക രക്ഷയ്‌ക്ക്‌ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ മുപ്പതോളം പ്രവര്‍ത്തകര്‍ തായലങ്ങാടിയിലെ ഡിഎഫ്‌ഒ ഓഫീസില്‍ തള്ളിക്കയറി ജീവനക്കാരെ ഉപരോധിച്ചത്‌. സംഭവമറിഞ്ഞ്‌ റെയ്ഞ്ച്‌ ഓഫീസര്‍ എം.രാജീവന്‍, ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസര്‍ ചന്ദ്രന്‍നായര്‍ എന്നിവര്‍ സ്ഥലത്തെത്തി. സമരക്കാരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാട്ടാനക്കൂട്ടത്തിണ്റ്റെ ആക്രമണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ലെന്ന്‌ സമരക്കാര്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ഭീതിയിലാണ്‌ കഴിയുന്നത്‌. വന്യമൃഗങ്ങളെ തടയുന്നതിനായി സൗരോര്‍ജ്ജവേലി കെട്ടുന്നതിന്‌ ഫണ്ട്‌ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാട്ടാനകളുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ജനസമ്പര്‍ക്കത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുഛമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നീക്കമാണ്‌ നടക്കുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. ഉപരോധം നീണ്ടതോടെ ടൗണ്‍ എസ്‌ഐ ദാമോദരണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘവും സ്ഥലത്തെത്തി. ഡിവിഷണല്‍ ഓഫീസര്‍ ആഷിഫ്‌ ഔദ്യോഗിക ആവശ്യത്തിനായി കോഴിക്കോട്ടായിരുന്നു. അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എസ്‌.കെ.കുട്ടന്‍, ജില്ലാ പ്രസിഡണ്ട്‌ സുകുമാരന്‍ കാലിക്കടവ്‌, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ എന്നിവര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന്‌ ഉറപ്പ്‌ ലഭിക്കുകയായിരുന്നു. ആനക്കൂട്ടം വീണ്ടും കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്‌ തടയുന്നതിനായി അഞ്ച്‌ വാച്ചര്‍മാരെ കൂടുതലായി പ്രദേശത്ത്‌ നിയോഗിക്കുമെന്നും മൂന്ന്‌ ദിവസത്തിനുള്ളില്‍ ഡിഎഫ്‌ഒ സ്ഥലം സന്ദര്‍ശിച്ച്‌ മറ്റ്‌ നടപടികള്‍ കൈക്കൊള്ളുമെന്നും ചര്‍ച്ചയില്‍ ഉറപ്പ്‌ ലഭിച്ചു. അധികൃതര്‍ക്ക്‌ പ്രദേശവാസികളുടെ പൂര്‍ണമായ സഹകരണം ഉറപ്പുവരുത്തുമെന്ന്‌ സമരക്കാരും പ്രതികരിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കും. ബിജെപി മണ്ഡലം പ്രസിഡണ്ട്‌ എം.സുധാമ, ജില്ലാ സെക്രട്ടറി എസ്‌.കുമാര്‍, കെ.ടി.ജയറാം, ശിവകൃഷ്ണഭട്ട്‌, ചന്ദ്രശേഖരന്‍ കാറഡുക്ക, പ്രഭാകര്‍ റൈ, രവീന്ദ്രറൈ, ഹരീഷ്‌ നാരംപാടി, അനില്‍ കോടോത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞദിവസങ്ങളില്‍ കാറഡുക്കയിലെ അരമനടുക്കം, കൊട്ടംകുഴി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടത്തിണ്റ്റെ അതിക്രമത്തില്‍ മുക്കാല്‍കോടി രൂപയുടെ നഷ്ടമുണ്ടായതാണ്‌ പ്രാഥമിക നിഗമനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.