Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊടി നോക്കിയായിരുന്നില്ല രാഷ്‌ട്രീയ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2013, 10:06 pm IST
in Vicharam

പുരുഷകേന്ദ്രീകൃതമായ രാഷ്‌ട്രീയരംഗത്തേക്ക് തലയുയര്‍ത്തി കടന്നുചെന്ന് ആദ്യ നിയമസഭാ സാമാജികയായി ചരിത്രത്തിലിടം നേടിയ വനിതയാണ് നൂറാം പിറന്നാള്‍ പിന്നിടുന്ന റോസമ്മ പുന്നൂസ്. ഒരു നൂറ്റാണ്ടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാല വനിതാ നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ വനിതാനിയമസഭാ സാമാജിക, ആദ്യ പ്രോട്ടെം സ്പീക്കര്‍, ആദ്യ നിയമസഭാ  ഉപതെരഞ്ഞെടുപ്പു വിജയി, കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി,  വനിതാ കമ്മീഷന്‍ അംഗം, സ്വാതന്ത്ര്യസമരസേനാനി, മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച അപൂര്‍വം വനിതാ നേതാക്കളില്‍ ഒരാള്‍… അങ്ങനെ പോകുന്നു അവ.

നൂറാം വയസിലും ആനുകാലിക സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച് പഴയ സമരസ്മരണകളുടെ ആവേശത്തില്‍ കഴിയുകയാണ് രാഷ്‌ട്രീയകേരളത്തിന്റെ മാതൃസ്ഥാനീയ. രാഷ്‌ട്രീയത്തില്‍ നിന്ന്  റോസമ്മ പുന്നൂസ് മാറി നിന്നിട്ട് പതിനഞ്ച് വര്‍ഷമാകുന്നു, എങ്കിലും പഴയ സഖാവിനെ ആരും മറന്നില്ല. കക്ഷിരാഷ്‌ട്രീയമില്ലാതെയാണ് തിരുവല്ലയിലെ കുന്നന്താനത്തിനടുത്തു പാമലയിലെ പുളിമൂട്ടില്‍ വീട്ടില്‍ നൂറാം പിറന്നാള്‍ ആശംസകളര്‍പ്പിക്കാന്‍ നേതാക്കളെത്തിയത്.

80 വര്‍ഷം സജീവ രാഷ്‌ട്രീയത്തിലെ സക്രിയസാന്നിദ്ധ്യമായിരുന്നു റോസമ്മ പുന്നൂസ്. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും പ്രവര്‍ത്തിച്ച റോസമ്മ 1939ല്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയായിരുന്നു  രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. സംവരണത്തിനായുള്ള മുറവിളി മുഴങ്ങുന്നതിന്  എത്രയോവര്‍ഷം മുന്‍പ്  ഒരു സംവരണ നിയമത്തിന്റെയും പിന്‍ബലമില്ലാതെ രാഷ്‌ട്രീയരംഗത്തും സാമൂഹ്യപ്രവര്‍ത്തനരംഗത്തും ശോഭിക്കാനായത് അവരുടെ  അര്‍പ്പണ മനോഭാവംകൊണ്ടാണ്.

ധീരതയുടെ പര്യായമായി അറിയപ്പെട്ടിരുന്ന  സഹോദരി  അക്കമ്മാ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്താണ്  റോസമ്മ പുന്നൂസ് പൊതുരംഗത്ത് പ്രവേശിച്ചത്. 1948ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം തോട്ടം തൊഴിലാളി മേഖലയില്‍ സജീവസാന്നിദ്ധ്യമായി നിലകൊണ്ട് നിസംഗരായ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവായിരുന്ന പി.ടി.പുന്നൂസിന്റെ ജീവിതപങ്കാളിയായതോടെ രാഷ്‌ട്രീയരംഗത്ത് കരുത്തുറ്റ സാന്നിദ്ധ്യമുറപ്പിക്കാന്‍ റോസമ്മ പുന്നൂസിന് കഴിഞ്ഞു.

1957ല്‍ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു. ഭര്‍ത്താവ് പി.ടി. പുന്നൂസ് ആലപ്പുഴയില്‍നിന്നു മത്സരിച്ചു ലോക്‌സഭയിലെത്തിയതോടെ ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ചു ജയിച്ചെത്തിയ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചാണ് അവസാനമായി നിയസഭയിലെത്തി.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കിയതാണ് തന്റെ ജീവിതവിജയത്തിന് പിന്നിലെന്നാണ് നൂറാം വയസിലും റോസമ്മ പുന്നൂസ് വിശ്വസിക്കുന്നത്. വനിതാ കമ്മീഷന്‍ അംഗമായിരിക്കെ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

മസ്‌ക്കറ്റിലെ സലാലയില്‍ മകന്‍ ഡോ. തോമസ് പുന്നൂസിനോടും മരുമകള്‍ ആലീസിനോടുമൊപ്പം താമസിച്ചുവരികയായിരുന്ന പഴയ സഖാവ് പിറന്നാള്‍ ആഘോഷത്തിനായാണ് തിരുവല്ലയിലെ തറവാട്ടിലെത്തിയത്. നൂറിന്റെ നിറവില്‍ പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ തിരുവല്ലയിലെ കുടുംബവീട്ടിലെത്തിയ ആദ്യനിയമസഭാസാമാജികയ്‌ക്ക്   ഓര്‍മകുറവുമൂലം  ഓര്‍ത്തെടുക്കാനാകാത്തവ മകനും ബന്ധുക്കളും വിശദീകരിക്കുന്നു.

സത്യസന്ധമായ രാഷ്‌ട്രീയ ജീവിതം നയിച്ച നേതാക്കളായിരുന്നു മാതാപിതാക്കളെന്ന് മക്കള്‍ അഭിമാനത്തോടെ പറയുന്നു. അപ്പനും അമ്മയും രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ താനും സഹോദരിയും വിദ്യാഭ്യാസകാലം ചെലവഴിച്ചത് ബോര്‍ഡിംഗിലായിരുന്നുവെന്ന് മകന്‍ ഡോ. തോമസ് പുന്നൂസ് പറഞ്ഞു.  മാറിമറിയുന്ന രാഷ്‌ട്രീയ പശ്ചാത്തലങ്ങളെപ്പറ്റി ഓര്‍ത്ത് പലപ്പോഴും അമ്മ ദുഃഖിക്കാറുണ്ട്. താന്‍ നിലകൊണ്ട രാഷ്‌ട്രീയ പ്രസ്ഥാനം രണ്ടായതില്‍ അതീവ ദുഃഖിതയാണെന്ന് ഇടയ്‌ക്കിടെ അമ്മ പറയാറുണ്ടെന്നും മകന്‍ പറഞ്ഞു.

കൊടി നോക്കിയല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത് എന്നതും അമ്മയെപ്പറ്റി എടുത്തുപറയേണ്ട പ്രത്യേകതയാണ്.  ഓര്‍മകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുമ്പോഴും രാഷ്‌ട്രീയം തന്റെ ജീവവായുവാണെന്ന് അവര്‍ വീണ്ടും വീണ്ടും ഓര്‍മിക്കാറുണ്ടെന്ന് അടുത്ത ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.  കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതാ നേതാവാണ്  റോസമ്മ പുന്നൂസ്.  100-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഊര്‍ജസ്വലത കൈവിടാതെ പ്രസന്നവതിയായി ജീവിക്കാനാകുക എന്നത് അപൂര്‍വ വ്യക്തിത്വത്തിനുടമകള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.  പഴയ സമരസ്മരണകളും സംശുദ്ധരാഷ്‌ട്രീയത്തിന്റെ ഓര്‍മ്മകളുമായി സജീവരാഷ്‌ട്രീയത്തില്‍ നിന്നൊഴിഞ്ഞു കഴിയുമ്പോഴും റോസമ്മ പുന്നൂസ് ഓര്‍മ്മിക്കപ്പെടുന്നത് സമാനതകളില്ലാത്ത അവരുടെ സമരപോരാട്ടത്തിന്റെയും രാഷ്‌ട്രീയ ജീവിതത്തിന്റെയും പേരിലായിരിക്കും.

(2013 മെയ് 25ന് ജന്മഭൂമി

മിഴി പംക്തിയില്‍ പ്രസിദ്ധീകരിച്ചത്)

ഷീനാ സതീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.