Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആറന്മുളയിലെ അസത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 08:10 pm IST
in Vicharam

ആറന്മുളയില്‍ 700 ഏക്കര്‍ സ്ഥലത്ത്‌ 2000 കോടി രൂപ ചെലവില്‍ കെജിഎസ്‌ ഗ്രൂപ്പും അംബാനി ഗ്രൂപ്പും ചേര്‍ന്ന്‌ വിമാനത്താവളം നിര്‍മിക്കാന്‍ എല്ലാ പരിസ്ഥിതി നിയമങ്ങളെയും അട്ടിമറിക്കുന്നു എന്ന്‌ മാത്രമല്ല, വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പമ്പയാറിനെ നശിപ്പിച്ച്‌, മത്സ്യസമ്പത്ത്‌ നശിപ്പിച്ച്‌ ഭാവിയില്‍ കടുത്ത കുടിവെള്ളക്ഷാമത്തിന്‌ പോലും വഴിവെക്കുകയും ചെയ്യും. ആറന്മുള പൈതൃകസംരക്ഷണ സമിതി ചെയര്‍മാനായ കുമ്മനം രാജശേഖരന്റെയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവരുന്നതിനെ അവഗണിച്ചാണ്‌ തീര്‍ത്തും അനാവശ്യമായ, കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും നൂറ്‌ കിലോമീറ്റര്‍ ദൂരമില്ലാത്ത ഈ എയര്‍പോര്‍ട്ട്‌ നിര്‍മ്മാണത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും അനുമതി നല്‍കിയിരിക്കുന്നത്‌. സംസ്ഥാന പരിസ്ഥിതി വകുപ്പ്‌ ആദ്യം വിമാനത്താവളം നിര്‍മിക്കുന്നതിനോടുള്ള എതിര്‍പ്പ്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. തണ്ണീര്‍ത്തട-വയല്‍ നികത്തല്‍ നിയമവിരുദ്ധമാണെന്ന്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ വിവരം മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും മറച്ചുവച്ചു. ഹൈക്കോടതിയിലെ അഭിഭാഷകരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഇതില്‍ തെളിവെടുപ്പ്‌ നടത്തിയിരുന്നു. ഈ പദ്ധതി ആറന്മുള അമ്പലത്തിന്റെ കൊടിമരത്തെയോ സമീപപ്രദേശങ്ങളിലെ ദേവാലയങ്ങളെയോ ദോഷകരമായി ബാധിക്കുമോ എന്നും പരിശോധിക്കപ്പെട്ടു.

തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ബോയിംഗ്‌ വിമാനങ്ങള്‍ക്ക്‌ പോലും ഇറങ്ങുവാന്‍ തക്കവിധം സജ്ജീകരിക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേ നീളം 3100-45 മീറ്ററാണ്‌. ആയിരം യാത്രക്കാര്‍ക്ക്‌ ഉപയോഗിക്കാനുള്ള സൗകര്യമാണ്‌ താവളത്തില്‍ ഒരുക്കുന്നത്‌. കെജിഎസ്‌ ഗ്രൂപ്പ്‌ ഇതോടൊപ്പം ഇന്റര്‍നാഷണല്‍ സ്കൂള്‍, മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി, എക്കണോമിക്‌ സോണ്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ മുതലായ സംവിധാനങ്ങളും ആസൂത്രണം ചെയ്യുന്നു. ഇത്‌ കോഴിത്തോട്‌ എന്ന മത്സ്യസമൃദ്ധമായ തോടിന്റെ മരണമണി മുഴക്കുകയും എണ്‍പത്‌ ശതമാനം നെല്‍വയല്‍ നികത്തുന്നതിലൂടെ ബാക്കി നെല്‍വയലുകളെ നശിപ്പിക്കുകയും മലയിടിച്ചാല്‍ കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യും. ഈ പശ്ചാത്തലത്തിലും സംസ്ഥാന മുഖ്യമന്ത്രി വിമാനത്താവളത്തെ സ്വാഗതം ചെയ്യുകയാണ്‌. മുഖ്യമന്ത്രി സമ്മര്‍ദ്ദത്തിന്‌ വഴങ്ങുന്നുവെന്ന്‌ ചീഫ്‌വിപ്പും മുഖ്യമന്ത്രി തീരുമാനം തിരുത്തണമെന്ന്‌ ഹരിത എംഎല്‍എ ടി.എന്‍. പ്രതാപനും ആവശ്യപ്പെട്ടുകഴിഞ്ഞു. ആറന്മുള വിമാനത്താവളം 60 ദശലക്ഷം തീര്‍ത്ഥാടകര്‍ക്കുവേണ്ടിയാണ്‌ എന്ന വാദം നിലനില്‍ക്കാത്തത്‌ അവിടെ ഒരുക്കുന്നത്‌ പഞ്ചനക്ഷത്ര സൗകര്യമായതിനാലാണ്‌. പത്തനംതിട്ടയിലെ എന്‍ആര്‍ഐക്കാര്‍ക്കുവേണ്ടി മാത്രം ഇങ്ങനെ ഒരു വിമാനത്താവളത്തിന്റെ ആവശ്യമുണ്ടോ?

ഈ നടപടി കേരള ലാന്റ്‌ റിഫോം ആക്ട്‌, തണ്ണീര്‍ത്തട സംരക്ഷണ നിയമം, വയല്‍സംരക്ഷണ നിയമം എന്നിവ ലംഘിച്ചാണ്‌, പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌. കെജിഎസ്‌ ഗ്രൂപ്പും 15 ശതമാനം ഷെയറുള്ള അംബാനി ഗ്രൂപ്പും മാത്രമല്ല, കെജിഎസില്‍ റോബര്‍ട്ട്‌ വധേരക്കും ഷെയര്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുന്ന നടപടിയാണ്‌ മുഖ്യമന്ത്രിയുടെ കേരള പരിസ്ഥിതിദ്രോഹകരമായ ഈ വിധേയത്വം. താന്‍ റിനോട്ടിഫിക്കേഷന്‍ മാത്രമേ ഒപ്പിട്ടിട്ടുള്ളൂ എന്നാണ്‌ വ്യവസായമന്ത്രിയുടെ വിശദീകരണം. യുഡിഎഫ്‌ ഉന്നയിക്കുന്ന മറ്റൊരു വാദം ഈ പദ്ധതിക്ക്‌ ആദ്യം ഒത്താശ ചെയ്തത്‌ ഇടതുമുന്നണി സര്‍ക്കാര്‍ ആണെന്നാണ്‌.

മുന്‍സര്‍ക്കാരിന്റെ തെറ്റുകള്‍ തുടരാനല്ല, തിരുത്താനാണ്‌ ജനങ്ങള്‍ അവരെ മാറ്റി പുതിയ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്‌ എന്ന അടിസ്ഥാന തത്വംപോലും നിരാകരിച്ചാണ്‌ മുഖ്യമന്ത്രിയുടെ ഈ കൂട്ടുകച്ചവടം. വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയ വിവരം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന്‌ മനഃപൂര്‍വം മറച്ചുവെച്ച്‌ സംസ്ഥാന പരിസ്ഥിതിവകുപ്പ്‌ കേന്ദ്രവകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഈ അനുമതി നല്‍കിയിരിക്കുന്നത്‌. ആറന്മുള ഒരു സാംസ്കാരിക പൈതൃക ഗ്രാമമാണ്‌. ആറന്മുള കണ്ണാടി ഇന്നും ലോകശ്രദ്ധയാകര്‍ഷിക്കുന്ന കരകൗശലവസ്തുവും കേരളത്തിന്റെ അഭിമാനവുമാണ്‌. ഈ വസ്തുതകളെല്ലാം നിരാകരിച്ചാണ്‌ ചില പ്രത്യേക താല്‍പര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി മുഖ്യമന്ത്രി സംസ്ഥാന താല്‍പര്യത്തെ ബലികൊടുക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.