Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മെര്‍ക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 08:47 pm IST
in Vicharam

സോണിയാഗാന്ധി നയിക്കുന്ന യുപിഎ സര്‍ക്കാര്‍ ജര്‍മ്മന്‍ ചാന്‍സലറായ ഏഞ്ചല മെര്‍ക്കലിന്‌ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡും ഇന്ദിരാഗാന്ധി പുരസ്ക്കാരവും നല്‍കിയതിന്‌ പിന്നിലെ ക്രിസ്ത്യന്‍ അജണ്ട വ്യക്തമാക്കുന്ന ലേഖനം

ഭാരതം പിന്തുടരുന്ന ബഹുസ്വരതയ്‌ക്ക്‌ വിരുദ്ധമായാണ്‌ സോണിയാഗാന്ധി നയിക്കുന്ന സര്‍ക്കാര്‍ 2011 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡും 2013 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരവും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്‌ നല്‍കിയത്‌. ഒരു പ്രൊട്ടസ്റ്റന്റ്‌ പാസ്റ്ററുടെ മകളായ മെര്‍ക്കല്‍ ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക്‌ യൂണിയന്റെ തലപ്പത്തുനിന്നും 2005 ലാണ്‌ ജര്‍മ്മന്‍ ചാന്‍സലറായത്‌. 2013 ഡിസംബറില്‍ തുടര്‍ച്ചയായി മൂന്നാം തവണയും മെര്‍ക്കല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ലോകത്തെ കീഴ്മേല്‍ കീറിമുറിക്കാന്‍ നേതൃത്വം നല്‍കുന്ന മെര്‍ക്കല്‍ 2011 ഫെബ്രുവരിയില്‍ ബഹുസ്വരത എന്ന പരീക്ഷണം അവസാനിപ്പിക്കണമെന്ന്‌ ജര്‍മ്മന്‍ ജനതയോട്‌ ആവശ്യപ്പെട്ടു. 2010 ഒക്ടോബറില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ (സിഡിയു) സമ്മേളനത്തില്‍ വ്യത്യസ്തമായ സാംസ്ക്കാരിക പശ്ചാത്തലമുള്ളവര്‍ വേറിട്ട്‌ ജീവിക്കാനാവില്ലെന്നു പ്രഖ്യാപിച്ച അവര്‍ ജര്‍മ്മന്‍ സംസ്ക്കാരത്തെ സ്വാംശീകരിച്ച്‌ ജര്‍മ്മനിയില്‍ അലിഞ്ഞുചേരണമെന്ന്‌ ന്യൂനപക്ഷങ്ങളോട്‌ ആവശ്യപ്പെട്ടു (8.5 കോടി ജര്‍മ്മന്‍കാരില്‍ 1.5 കോടി കുടിയേറ്റക്കാരും അവരില്‍ 40 ലക്ഷം മുസ്ലിങ്ങളുമാണ്‌. ഈ മുസ്ലിങ്ങള്‍ ജര്‍മ്മനിക്ക്‌ ഭീഷണിയാണെന്നാണ്‌ മെര്‍ക്കലും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നത്‌).

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുറോപ്പില്‍ പൊതുവിലും ജര്‍മ്മനിയില്‍ പ്രത്യേകിച്ചും നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തൊഴിലാളികളെ അനിവാര്യമായപ്പോഴാണ്‌ 1960കളുടെ തുടക്കത്തില്‍ യൂറോപ്പ്‌ രാഷ്‌ട്രീയമായി ബഹുസ്വരതയെ അംഗീകരിച്ചത്‌. ആ കാലഘട്ടത്തിലാണ്‌ അവിടെ വിഭിന്ന ഭാഷ, മതം, സംസ്ക്കാരം, വംശം എന്നീ പശ്ചാത്തലത്തില്‍ നിന്ന്‌ വന്നവര്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയത്‌. യൂറോപ്പില്‍ ബഹുസ്വരതയ്‌ക്ക്‌ വെറും 30 കൊല്ലത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്നത്‌ ക്രിസ്തുമതത്തിന്റെ സങ്കുചിത കാഴ്ചപ്പാട്‌ വെളിവാക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളെ തകര്‍ത്തെറിയുന്നതിന്‌ അമേരിക്കക്കൊപ്പം നിര്‍ണ്ണായകമായ പങ്കുവഹിച്ച പോളണ്ടുകാരനായ ജോണ്‍പോള്‍ മാര്‍പാപ്പയും ജര്‍മ്മന്‍കാരനായ ബെനഡിക്ട്‌ പതിനാറാമനും യൂറോപ്യന്‍ ക്രൈസ്തവ സഭകളെ ഏകോപിപ്പിച്ചുകൊണ്ട്‌ മതേതരത്ത്വത്തിനും ബഹുസ്വരതയ്‌ക്കും എതിരെ നടത്തിയ പ്രചാരണം 1990കളുടെ തുടക്കത്തില്‍ പലരാജ്യങ്ങളും ഏറ്റെടുത്തു. പിന്നീട്‌ ?സെപ്റ്റംബര്‍ 11? ചൂണ്ടിക്കാട്ടി യൂറോപ്പില്‍ ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ ക്രൈസ്തവ മതതീവ്രവാദ രാഷ്‌ട്രീയത്തിലേക്ക്‌ നീങ്ങുകയായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഇസ്ലാംഭീതി വളര്‍ത്തി മദ്ധ്യകാല യുഗത്തിലെ സാമൂഹിക അന്തരീഷം സൃഷ്ടിക്കുന്നതില്‍ മെര്‍ക്കലും അവരുടെ പാര്‍ട്ടിയായ സിഡിയുവും വലിയ പങ്കാണ്‌ വഹിച്ചത്‌.

മതേതരത്വത്തിനെതിരായ രാഷ്‌ട്രീയ പ്രചാരണം മെര്‍ക്കല്‍ ഏറ്റെടുത്തതോടെ അവരെ പിന്‍തുണച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കാമറൂണ്‍ രംഗത്തുവന്നു. ബ്രിട്ടണിലെ മൂന്നാം തലമുറയില്‍പ്പെട്ട മുസ്ലിംയുവാക്കള്‍ ബ്രിട്ടീഷ്‌ മൂല്യങ്ങള്‍ നിരാകരിച്ചുകൊണ്ട്‌ ഇസ്ലാമില്‍ സ്വന്തം അസ്മിത കണ്ടെത്തുന്നത്‌ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന്‌ കാമറൂണ്‍ ആരോപിച്ചു. മാത്രമല്ല ബ്രിട്ടീഷ്‌ മൂല്യങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക്‌, പിന്‍തുടരാത്തവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും സുരക്ഷയും നല്‍കാനാവില്ലെന്ന്‌ പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ ആഴ്ചകള്‍ക്കുള്ളില്‍ പൊതുസ്ഥലങ്ങളില്‍ നിസ്ക്കരിക്കുന്നതിന്‌ എതിരെ രംഗത്തുവന്ന ഫ്രഞ്ചു പ്രസിഡന്റ്‌ സര്‍ക്കോസി ബഹുസ്വരത അമ്പേ പരാജയപ്പെട്ട ആശയമാണെന്നും ന്യൂനപക്ഷങ്ങളുടെ അസ്മിതയെക്കുറിച്ച്‌ ഉത്കണ്ഠപ്പെടുന്നവര്‍ രാജ്യത്തിന്റെ പൊതുവായ അസ്മിതയെ നിരാകരിക്കുകയാണെന്നും ഫ്രാന്‍സില്‍ വന്നുകയറിയവര്‍ ഫ്രാന്‍സിന്റെ അസ്മിത അംഗീകരിക്കുന്നില്ലെങ്കില്‍ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഡെന്‍മാര്‍ക്ക്‌ കുടിയേറ്റ വകുപ്പുമന്ത്രി സൊറേണ്‍ പെയിഡ്‌ ഇതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ പറഞ്ഞത്‌ സംസ്ക്കാരങ്ങളുടെ സംയുക്തം നിലനില്‍ക്കില്ല എന്നാണ്‌. ഓസ്ട്രിയന്‍ മുന്‍ പ്രധാനമന്ത്രിയും ഇന്റര്‍ നാഷണല്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ (54 രാജ്യങ്ങളിലെ ക്രിസ്ത്യന്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഏകോപനസമിതി) അദ്ധ്യക്ഷനുമായ ജോണ്‍ ഹൊവാര്‍ഡ്‌, സ്പാനിഷ്‌ പ്രധാനമന്ത്രി ജോസ്‌ മെറിയ, ബെല്‍ജിയം മുന്‍ പ്രധാനമന്ത്രി യിവാസ്‌ ലെറ്റേം എന്നിവരും ബഹുസ്വരതയ്‌ക്കെതിരെ മെര്‍ക്കലിനെ പിന്‍തുണച്ചുകൊണ്ട്‌ രംഗത്തെത്തി. മുസ്ലിം മിനാരങ്ങള്‍ അധീശത്വത്തിന്റെ അടയാളങ്ങളാണെന്ന്‌ ആരോപിച്ച്‌ 2009 ല്‍ ലോകത്താദ്യമായി ന്യൂനപക്ഷങ്ങളുടെ മതാവകാശങ്ങള്‍ നിരോധിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്ത സ്വിറ്റ്സര്‍ലന്റിനു പുറമെ നെതര്‍ലന്റും മെര്‍ക്കലിനോടൊപ്പമെത്തി. അങ്ങനെ യൂറോപ്യന്‍ യൂണിയനെ മദ്ധ്യകാല മതഭരണത്തിലേക്ക്‌ തിരിച്ചുവിടുന്നതില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയും സഖ്യകക്ഷികളും നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. 256 അംഗങ്ങളുള്ള യൂറോപ്യന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (ഇപിപി) യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ഗ്രൂപ്പാണ്‌. ഈ ഗ്രൂപ്പാണ്‌ മുസ്ലിംഭൂരിപക്ഷമുള്ള തുര്‍ക്കിക്ക്‌ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നത്‌ തടഞ്ഞത്‌. ഇപിപിയിലെ പ്രമുഖ കക്ഷിയാണ്‌ സിഡിയു. സിഡിയു (ജര്‍മ്മനി) ഇപിപി (യൂറോപ്യന്‍ യൂണിയന്‍) ഐഡിയു (ആഗോള തലത്തില്‍) എന്ന ആഗോള ക്രൈസ്തവ രാഷ്‌ട്രീയ ശ്യംഖലയുടെ മുഖ്യകണ്ണിയാണ്‌ മെര്‍ക്കല്‍. സിഡിയു ഇപിപിയിലും ഇപിപി ഐഡിയിലും അംഗമാണ്‌. ഈ ശൃംഖല സിറിയയിലും ഉക്രയിനിലും സുഡാനിലും അടക്കം അന്‍പതോളം യുദ്ധങ്ങളില്‍ ഇപ്പോള്‍ നേരിട്ടു പങ്കെടുത്തുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിലും നേപ്പാളിലും എല്‍ടിടിയുടേയും മാവോയിസ്റ്റുകളുടേയും പിന്നില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഈ ആഗോള കൂട്ടായ്‌മയുടെ കേന്ദ്രസ്ഥാനത്ത്‌ ജര്‍മ്മനിയുണ്ട്‌.

മതം, ഭാഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ സ്വാതന്ത്ര്യവും സമത്വവും ന്യൂനപക്ഷങ്ങള്‍ക്ക്‌ നിഷേധിക്കുന്ന സിഡിയുവിന്റെ പ്രത്യയ ശാസ്ത്രം കത്തോലിക്കാ രാഷ്‌ട്രീയത്തിലും കത്തോലിക്ക മതമൂല്യങ്ങളിലും അധിഷ്ഠിതമാണ്‌. 2011 സെപ്തംബറില്‍ ബെനഡിക്ട്‌ പതിനാറാമന്‍ ജര്‍മ്മന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ ടി.വി സംപ്രേഷണത്തില്‍ മെര്‍ക്കല്‍ ജര്‍മ്മന്‍ ജനതയോടാവശ്യപ്പെട്ടത്‌ യൂറോപ്പിന്റെ ക്രൈസ്തവ അടിത്തറ ശക്തിപ്പെടുത്താന്‍ മതേതരത്വത്തേയും ബഹുസ്വരതയേയും ക്രൈസ്തവര്‍ ഒന്നിച്ചെതിര്‍ക്കണമെന്നാണ്‌. 2008 ല്‍ ഇറാക്കില്‍ നിന്ന്‌ അഭയാര്‍ത്ഥികളെത്തിയപ്പോള്‍ ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക്‌ വിരുദ്ധമായി ക്രൈസ്തവരെ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടാണ്‌ സിഡിയുവിന്റെ മനുഷ്യവിഭവശേഷി വകുപ്പ്‌ എടുത്തത്‌. 2012 നവംബറില്‍ പ്രൊട്ടസ്റ്റന്റ്‌ ക്രൈസ്തവരുടെ സമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്‌ ക്രൈസ്തവരാണെന്നും അതുകൊണ്ട്‌ ജര്‍മ്മനിയുടെ വിദേശനയം ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ സംരക്ഷണത്തിലൂന്നിയുള്ളതാകും എന്നാണ്‌. ഇസ്ലാമിനെ തടയുകയും മുസ്ലിംമിനെ കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്യുന്ന സിഡിയുവും സിഡിയുവിന്റെ വല്യേട്ടനായ ഇപിപിയും യഥാര്‍ത്ഥത്തില്‍ രണ്ടുകോടിയോളം യൂറോപ്യന്‍ മുസ്ലീംങ്ങളെ പീഡിപ്പിക്കുകയാണ്‌. 40 ലക്ഷത്തോളം മുസ്ലീംങ്ങളെ ഭയപ്പെടുത്തുന്ന സിഡിയു രാജ്യത്താകമാനം ന്യൂനപക്ഷത്തോടുള്ള വിദ്വേഷം വളര്‍ത്തുകയാണ്‌.

സിഡിയു നേതാവായ ക്രിസ്ത്യന്‍ വൂള്‍ഫ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണ ക്യാമറ വെയ്‌ക്കണമെന്നാവശ്യപ്പെടുമ്പോള്‍ ജര്‍മ്മിനിയിലെ എട്ട്‌ സംസ്ഥാനങ്ങള്‍ പര്‍ദ്ദ നിരോധിച്ചിരിക്കുന്നു. പല സ്ഥലങ്ങളിലും വെള്ളിയാഴ്ച പള്ളിയിലെത്തുന്നവര്‍ നീണ്ട പരിശോധനകള്‍ക്ക്‌ വിധേയരാകേണ്ടിവരുന്നു. അതുവഴി സര്‍ക്കാരിന്റെ മുസ്ലിങ്ങളോടുള്ള അവിശ്വാസം പ്രചരിപ്പിക്കപ്പെടുകയാണ്‌. ക്രിസ്ത്യന്‍ പള്ളികള്‍ക്ക്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ പദവി അനുവദിച്ചിരിക്കുന്ന ജര്‍മ്മനി മുസ്ലിം പള്ളികളെ ഭീഷണിയായി കാണുന്നു. 2008 ആഗസ്റ്റ്‌ 28 ന്‌ ജര്‍മ്മനിയിലെ മുസ്ലിം ജനസംഖ്യ ഏറെയുള്ള കൊളോഗോണില്‍ മുസ്ലിങ്ങള്‍ പള്ളിപണിയാന്‍ അനുമതിതേടിയപ്പോള്‍ അവിടുത്തെ സിറ്റി കൗണ്‍സിലില്‍ സിഡിയു എതിര്‍ത്ത്‌ വോട്ടുചെയ്തിരുന്നു. 2010 ആഗസ്റ്റില്‍ ഇരുജര്‍മ്മനികളുടേയും ഏകീകരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ജര്‍മ്മന്‍ പ്രസിഡന്റ്‌ ഇസ്ലാം ജര്‍മ്മനിയുടെ ഭാഗമാണെന്ന്‌ പ്രസംഗിച്ചതിനെതിരെ സിഡിയുവും സിഡിയുവിന്റെ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനും രംഗത്തുവന്നു. സിഡിയുവിന്റെ നേതൃത്വം പ്രസിഡന്റിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ പറഞ്ഞത്‌ മതസ്വാതന്ത്ര്യം മതപരമായ തുല്യതയല്ലന്നാണ്‌. പ്രസിഡന്റിന്റെ പ്രസ്താവനയോട്‌ നീരസം പ്രകടിപ്പിച്ചുകൊണ്ട്‌ മെര്‍ക്കല്‍ പറഞ്ഞത്‌ ഇസ്ലാം ജര്‍മ്മന്‍ ഭരണഘടനയ്‌ക്കുള്ളില്‍ നിന്ന്‌ പ്രവര്‍ത്തിയ്‌ക്കണമെന്നാണ്‌. ഇസ്ലാംമിനും ക്രിസ്തുവിന്റെ പരിരക്ഷ നല്‍കാനാവില്ലായെന്ന്‌ അഭ്യന്തരമന്ത്രി തോമസ്സും പ്രഖ്യാപിച്ചു.

2004 ലെ കണക്കനുസരിച്ച്‌ 2 കോടി മുസ്ലിങ്ങളുള്ള യൂറോപ്യന്‍ യൂണിയനിലെ 785 മെമ്പര്‍മാരില്‍ 8 പേര്‍ മാത്രമാണ്‌ മുസ്ലിങ്ങള്‍. ജര്‍മ്മിനിയുടെ വര്‍ഗ്ഗീയഭ്രാന്ത്‌ വെളിപ്പെടുത്തുന്ന മറ്റൊരു കണക്കാണ്‌ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ എന്‍ജിഒ ആയ ഫ്രെഡറിക്‌ ഇബേര്‍ട്ട്‌ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട്‌. അതനുസരിച്ച്‌ മുസ്ലിങ്ങളെ ഏറ്റവും വെറുപ്പോടെ കാണുന്ന രാജ്യം ജര്‍മ്മനിയാണ്‌. മുസ്ലിം വിദ്വേഷത്തിന്റെ റാങ്കിംഗ്‌ പഠനറിപ്പര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ ജര്‍മ്മനി, ഹങ്കറി, ഇറ്റലി, പോളണ്ട്‌, ഫ്രാന്‍സ്‌, ബ്രിട്ടന്‍, നെതര്‍ലന്റ്‌ എന്നിങ്ങനെയാണ്‌. 62.2 ശതമാനം ജര്‍മ്മന്‍കാരും മുസ്ലീം വിരോധികളാണെന്ന്‌ ഈ പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ഹിന്ദുക്കളോടും ബുദ്ധമതക്കാരോടും ഇതേ വിദ്വേഷം പൊതുവേ ജര്‍മ്മന്‍കാര്‍ പുലര്‍ത്തുന്നു. 6.6ശതമാനം ജര്‍മ്മന്‍കാര്‍ മാത്രമാണ്‌ മുസ്ലിങ്ങളുമായി ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പിച്ചുപറയുന്നത്‌. 50ശതമാനം ജര്‍മ്മന്‍കാരും പറയുന്നത്‌ അവിടെ ഒരുപാട്‌ മുസ്ലിങ്ങളുണ്ടെന്നാണ്‌. യഥാര്‍ത്ഥത്തില്‍ ജര്‍മ്മന്‍ ജനതയുടെ അഞ്ച്ശതമാനം മാത്രമാണ്‌ മുസ്ലിങ്ങള്‍.

ജര്‍മ്മനി ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നറിയാന്‍ ബെര്‍ലിന്റെ ധനകാര്യമന്ത്രിയായിരുന്ന തിലോ സെറാസിന്‍ എഴുതിയ ‘Germany is Drying Away with itself’ എന്ന പുസ്തകം കൂടി പരിചയപ്പെടണം. സെറാസിന്‍ ജര്‍മ്മന്‍ ഏകീകരണത്തിന്റെ കരടുതയ്യാറാക്കിയ സോഷ്യല്‍ ഡെമോക്രാറ്റാണ്‌. മുസ്ലിങ്ങള്‍ ക്രൈസ്തവ യൂറോപ്പിന്‌ അനുയോജ്യരല്ലെന്ന്‌ തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഈ പുസ്തകം മുസ്ലിങ്ങള്‍ ബുദ്ധിയുള്ളവരല്ലെന്നും അധികം പ്രസവിക്കുന്നവരാണെന്നും രാജ്യത്തോടു കൂറില്ലാത്തവരാണെന്നും, അവര്‍ സമൂഹികമായും സാമ്പത്തികമായും രാഷ്‌ട്രീയമായും ജര്‍മ്മനിയെ തകര്‍ക്കുന്നുവെന്നും ആരോപിക്കുന്നു. ഈ പുസ്തകത്തിന്റെ 13 ലക്ഷം കോപ്പികളാണ്‌ 2010 ല്‍ വിറ്റഴിഞ്ഞത്‌. മുസ്ലിങ്ങള്‍ക്കെതിരെ തുടരെ തുടരെ സര്‍വ്വേകള്‍ നടത്തുന്ന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമായ വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്രിമിനോളജി 2011 ജൂണില്‍ പുറത്തിറക്കിയ സര്‍വ്വേയില്‍ മുസ്ലിം യുവാക്കള്‍ അക്രമവാസനയിലും കുറ്റകൃത്യങ്ങളിലും മുമ്പിലാണെന്ന്‌ ആരോപിക്കുന്നു. ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി തൊമഡക്ക്‌ മസ്സ്‌റിന്‍ നാലില്‍ ഒരു മുസ്ലിം കള്ളനോ അക്രമിയോ ആണെന്ന്‌ ആരോപിക്കുന്നു. ഇത്തരം ലജ്ജാകരമായ കണക്കുകള്‍ മെര്‍ക്കലിന്റെ സര്‍ക്കാരിന്റെ അനുമതിയോടെ ഉണ്ടാക്കി പുറത്തുവിട്ട്‌ ഇസ്ലാമിനേയും മുസ്ലിമിനേയും അടച്ചാക്ഷേപിക്കുകയാണ്‌

ഇത്രയും ക്രൈസ്തവ വര്‍ഗ്ഗീയഭ്രാന്ത്‌ പുലര്‍ത്തുന്ന ഒരു ജനതയുടെ നേതാവ്‌ ക്രൈസ്തവ വര്‍ഗ്ഗീയതയുടെ ആള്‍രൂപമാകുന്നത്‌ സ്വഭാവികം മാത്രമാണ്‌. സഹസ്രാബ്ദങ്ങളായി ബഹുസ്വരതയും മതേതരത്വവും ജീവിതത്തിന്റെ ഭാഗമാക്കി കഴിയുന്ന ഇന്ത്യയിലെ ഭരണകൂടം മെര്‍ക്കലിനെ തുടര്‍ച്ചയായി ആദരിക്കുന്നത്‌ അനുചിതമാണ്‌. ഇതിനുപിന്നില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്റെ എന്‍ജിഒയും ജര്‍മ്മന്‍ രഹസ്യാന്വേഷണത്തിന്റെ മുഖ്യസ്രോതസ്സുമായ കൊണാര്‍ഡ്‌ അഡ്വനിയര്‍ ഫൗണ്ടേഷന്‌ വലിയ പങ്കുണ്ടെന്നുവേണം കരുതാന്‍. ഈ എന്‍ജിഒയ്‌ക്ക്‌ സോണിയാഗാന്ധിയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്‌ കൊണാര്‍ഡ്‌ അഡ്വനിയര്‍ സ്റ്റിഫ്തുംഗ്‌ ഫൗണ്ടേഷന്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരായ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ക്ക്‌ ജര്‍മ്മനിയില്‍ നല്‍കിവരുന്ന പരിശീലനം. ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വമെന്ന വാക്ക്‌ എഴുതിചേര്‍ത്ത ഇന്ദിരാഗാന്ധിയെ അപമാനിക്കുകയാണ്‌ 2013 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം മെര്‍ക്കലിന്‌ നല്‍കുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തത്‌. ഇത്‌ രാജ്യത്തെ ബഹുസ്വരതയേയും മതേതരത്വത്തേയും പരിപാലിക്കുന്ന സാധാരണജനങ്ങളോടുമുള്ള വെല്ലുവിളിയാണ്‌. മെര്‍ക്കലിന്റെ മതഭ്രാന്ത്‌ ദല്‍ഹി ഭരണകൂടത്തിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌ ഈ അവാര്‍ഡ്‌ പ്രഖ്യാപനം.

മനോമോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.