Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 339 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 07:00 pm IST
in Samskriti

സംസാരോത്തരണേ യുക്തിര്‍യോഗശബ്ദേന കഥ്യതേ

തം വിദ്ധി ദ്വിപ്രകാരം ത്വം ചിത്തോപശമധര്‍മിണീം

സത്യസാക്ഷാത്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച്‌ എക്കാലവും വാണിരുന്നു. അവരില്‍ മനോപാധികള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ ജീവിതമോ മരണമോ ഒന്നും അവര്‍ പ്രത്യേകിച്ച്‌ ആഗ്രഹിക്കുകയോ തിരസ്കരിക്കുകയോ ചെയ്തില്ല.
മേരുപര്‍വ്വതമെന്നപോലെ സുദൃഢമായി അവര്‍ തങ്ങളുടെ നേരനുഭവത്തിന്റെ വെളിച്ചത്തില്‍ അക്ഷോഭ്യരായി നിലകൊണ്ടു. എങ്കിലും അവര്‍ കാട്ടിലും ദ്വീപുകളിലും നഗരങ്ങളും കൂടാതെ ദേവതകളെപ്പോലെ ആകാശങ്ങളിലും കറങ്ങി നടന്നു. അവര്‍ ശത്രുക്കളെ വെന്നു, രാജ്യങ്ങള്‍ ഭരിച്ചു. വൈവിധ്യമാര്‍ന്നതും ഉചിതവുമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സദാ മുഴുകിയിരുന്നു. ശാസ്ത്രോക്തമായ ഉചിതകര്‍മങ്ങള്‍ എന്തൊക്കെയെന്ന്‌ അവര്‍ക്കറിയാമായിരുന്നു.

അവര്‍ ജീവിതസുഖങ്ങള്‍ അനുഭവിച്ചു. നന്ദനോദ്യാനങ്ങള്‍ സന്ദര്‍ശിച്ചു. അവരെ സ്വര്‍ഗീയസുന്ദരികള്‍ പരിചരിച്ചു. ഒരു ഗൃഹസ്ഥന്റെ കടമകളും അവര്‍ ഭംഗിയായി നിര്‍വഹിച്ചു. അവര്‍ മഹത്തായ യുദ്ധങ്ങളില്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക്‌ പ്രശാന്തി നഷ്ടപ്പെടുന്ന അവസരങ്ങളില്‍പ്പോലും അവരുടെ സമതാഭാവത്തില്‍ മാറ്റമേതുമുണ്ടായില്ല. അവരുടെ മനഃശാന്തിക്ക്‌ കോട്ടമുണ്ടായില്ല. അവരുടെ മനസ്‌ പൂര്‍ണമായി സത്വഭാവമാര്‍ജിച്ചു കഴിഞ്ഞിരുന്നതിനാല്‍ അവര്‍ ഭ്രമചിന്തകളില്‍ നിന്നും മുക്തരായിരുന്നു. ‘ഞാന്‍ ഇത്‌ ചെയ്യുന്നു’ എന്ന തരം അഹംഭാവത്തോടെ അവര്‍ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേസമയം ഉണ്ടായ നേട്ടങ്ങളെയോ പരിശ്രമഫലങ്ങളെയോ അവര്‍ നിരസിച്ചതുമില്ല.

ശത്രുക്കളെ വെല്ലുന്നതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചില്ല. അതുപോലെ സ്വയം പരാജയം ഏറ്റുവാങ്ങേണ്ടിവരുമ്പോള്‍ ഖേദിച്ചുമില്ല. അവര്‍ അനിച്ഛാപൂര്‍വം നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി നടത്തിവന്നു. രാമാ നീയും അവരുടെ മാര്‍ഗം പിന്തുടരൂ.

നിന്നിലെ വ്യക്തിത്വമാകുന്ന അഹംഭാവം ഉപേക്ഷിച്ച്‌ ഉചിതമായും സ്വാഭാവികമായും നിന്നില്‍ നിന്നും ഉണ്ടാകുന്ന കര്‍മങ്ങള്‍ അനവരതം നടക്കട്ടെ. അവിച്ഛിന്നമായ അനന്താവബോധം മാത്രമാണ്‌ സത്യം. അതാണീ വൈവിധ്യങ്ങളുടെ കാഴ്ചയ്‌ക്ക്‌ ഹേതുവാകുന്നത്‌. എന്നാലീ വൈവിധ്യമായ കാഴ്ചകളെ സത്തെന്നോ അസത്തെന്നോ നിര്‍വചിക്കുക വയ്യ. അതിനാല്‍ ഒന്നിനോടും ആസക്തികൂടാതെ പൂര്‍ണമായും ജീവിതത്തെ കൊണ്ടാടൂ. വെറുമൊരജ്ഞനെപ്പോലെ നീയെന്തിനാണ്‌ രാമാ വിഷാദാകുലനാകുന്നത്‌ ?

രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപകൊണ്ട്‌ ഞാന്‍ സത്യത്തിലേക്ക്‌ ഉണര്‍ന്നിരിക്കുന്നു. എന്നിലെ ഭ്രമചിന്തകള്‍ അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ ഉപദേശപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം. ഇപ്പോള്‍ ജീവന്മുക്തന്റെ അവസ്ഥയില്‍ ഞാന്‍ അഭിരമിക്കുന്നു. പ്രാണനെ നിയന്ത്രണം ചെയ്തുകൊണ്ട്‌, പരിമിതികളെയും മനോപാധികളെയും ഒഴിവാക്കി ഒരുവന്‍ എങ്ങനെയാണീ മുക്താവസ്ഥയില്‍ നിലകൊള്ളുന്നതെന്നു ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: ‘ജനനമരണചക്രത്തിന്റെ ആവര്‍ത്തനം അവസാനിപ്പിക്കാനുള്ള മാര്‍ഗത്തിന്‌ യോഗം എന്ന്‌ പറയും. മനസിനതീതമായ അതീന്ദ്രിയാവസ്ഥയാണത്‌. രണ്ടു തരത്തിലാണതുള്ളത്‌.’ ആത്മജ്ഞാനം വഴിയും പ്രാണായാമം വഴിയുമാണതു സാധിക്കുക. എങ്കിലും പൊതുവെ യോഗം എന്ന്‌ പറയുമ്പോള്‍ പ്രാണായാമം എന്നാണ്‌ വിവക്ഷ. രണ്ടു മാര്‍ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്നു. ചിലര്‍ക്ക്‌ ആത്മജ്ഞാനമാര്‍ജിക്കുക എന്നത്‌ എളുപ്പമല്ല. മറ്റു ചിലര്‍ക്ക്‌ യോഗം എളുപ്പമല്ല. എന്നാല്‍ ആത്മജ്ഞാനമാര്‍ഗമാണ്‌ എളുപ്പമെന്നു ഞാനുറപ്പിച്ചു പറയുന്നു. കാരണം ഇപ്പോഴും എങ്ങും നിറഞ്ഞു വിളങ്ങുന്ന സത്യമാണല്ലോ അത്‌. ഇനി ഞാന്‍ നിനക്ക്‌ യോഗത്തെപ്പറ്റി പറഞ്ഞു തരാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.