Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 338 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 07:49 pm IST
in Samskriti

അഖിലമിദമഹം മമൈവ സര്‍വ്വം

ത്വഹമപി നാഹമഥേതരച്ച നാഹം

ഇതി വിദിതവതോ ജഗത്കൃതം മേ

സ്ഥിരമഥവാസ്തു ഗതജ്വരോ ഭവാമി

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും സത്ത സ്വര്‍ണ്ണം തന്നെയാണെന്നതുപോലെ ദേഹത്തിലെ ശുദ്ധമായ അവബോധം ഞാനാണ്‌. അകത്തും പുറത്തും എല്ലാടവും വ്യാപരിച്ചിരിക്കുന്ന ആത്മാവാണ്‌ ഞാന്‍.. സ്വയം മലിനമാവാതെയും മാറ്റങ്ങള്‍ക്ക്‌ വിധേയമാവാതെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബോധമാണ്‌ ഞാന്‍.. ചിന്തകളെ ഫലപ്രദമാക്കുന്ന ആ പൊരുളിനെ, പ്രോജ്വലത്തായ വസ്തുക്കളുടെ ഭാസുരതയായ ആ വസ്തുവിനെ, പരമമായ ആ നേട്ടത്തെ, അവയവങ്ങളെ ചൈതന്യവത്താക്കുന്ന ആ ബോധത്തെ, എപ്പോഴും അവബോധമായുണര്‍ന്നു വിലസുന്ന ആ ആത്മാവിനെ ഞാന്‍ നമിക്കുന്നു. തികച്ചും ജാഗ്രരൂകമാണെങ്കിലും ദീര്‍ഘസുഷുപ്തിയിലെന്നവണ്ണം വികലതകളോ വിഭ്രമങ്ങളോ ബാധിക്കാതെ അണുമാത്രകളിലെല്ലാം അനവരതം കമ്പനം ചെയ്തുകൊണ്ട്‌ നില്‍ക്കുന്ന ആ അവിച്ഛിന്നബ്രഹ്മത്തിനെന്റെ നമോവാകം.

വിശ്വത്തിലെ ഓരോരോ വസ്തുവിനും വ്യതിരിക്തമായ സ്വഭാവസവിശേഷതകള്‍ നല്‍കുന്നതും അവകളിലെല്ലാം നിലകൊണ്ടു വിളങ്ങുന്നതും ആ ബോധമാണ്‌. എല്ലാവര്‍ക്കും ഏറ്റവും അടുത്തുള്ളതാണതെങ്കിലും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിടത്തോളം കാലം വളരെയേറെ അകലത്താണതെന്നു തോന്നിക്കുന്ന സത്തയാണ്‌ ബോധം.

ജാഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകളിലും സജാതീയവും നിസ്തന്ദ്രവുമായ വിഷയവിഷയി അനുഭവങ്ങള്‍ നല്‍കുന്നതും നാലാമത്തെ അവസ്ഥയില്‍ ചിന്തകളൊടുങ്ങി, ഇഷ്ടാനിഷ്ടങ്ങള്‍ അവസാനിച്ച്‌ വിളങ്ങുന്ന സത്ത ബോധമാണ്‌. ആശകളോ അഹംകാരമോ ഇല്ലാത്തതും വിഭജിക്കാനരുതാത്തതുമായ ആ ബോധത്തെ ഞാന്‍ നമിക്കുന്നു. എല്ലാവിധ വൈവിദ്ധ്യങ്ങള്‍ക്കും അതീതമാണെങ്കിലും എല്ലാറ്റിന്റെയും അന്തര്യാമിയായ ബോധത്തെ ഞാന്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു.

അനന്തകോടി ജീവജാലങ്ങള്‍ പക്ഷികളെപ്പോലെ വന്നു വീഴുന്ന പ്രപഞ്ചമെന്ന വലയാണത്‌. എല്ലാ ലോകങ്ങളും അവിടെയാണ്‌ പ്രകടമാവുന്നത്‌. എന്നാല്‍ വാസ്തവത്തില്‍ യാതൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല തന്നെ. ആ ബോധം ഭാവാഭാവങ്ങളുടെ ഇരിപ്പിടമാണ്‌. എല്ലാ നന്മകളുടെയും പവിത്രതയുടെയും പരമോന്നത ഗേഹമാണ്‌. സ്വയം മുക്തവും എകാത്മകവും ആണെങ്കിലും അതാണ്‌ എല്ലാ ജീവജാലങ്ങളുടെയും ഭാഗം അഭിനയിച്ചു രസിക്കുന്നത്‌. സ്നേഹത്തിന്റെയും ശാന്തിയുടെയും സ്രോതസ്സാണത്‌.

എല്ലാ ജീവജാലങ്ങളുടെയും ജീവനാണത്‌. മാറ്റങ്ങള്‍ക്ക്‌ വിധേയമല്ലാത്ത, ആര്‍ക്കും കവരാനാവാത്ത അമൃതാണത്‌. ശാശ്വതമായ സത്തയാണത്‌. ഇന്ദ്രിയാനുഭവങ്ങളില്‍ പ്രതിഫലിക്കപ്പെടുമെങ്കിലും അവയ്‌ക്ക്‌ അനുഭവവേദ്യമല്ലാ അത്‌. അതില്‍ എല്ലാ ജീവികളും അഭിരമിക്കുന്നു. എന്നാല്‍ അത്‌ സ്വയം എല്ലാ ആനന്ദാനുഭവങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്നു. ഏറ്റവും മഹത്തരമാണത്‌ എന്നാല്‍ എല്ലാ മാഹാത്മ്യങ്ങള്‍ക്കും പുകഴുകള്‍ക്കും അതീതമാണത്‌.

എല്ലാം പ്രവര്‍ത്തനോന്മുഖമാക്കുന്നത്‌ അതാണെന്ന്‌ തോന്നുമെങ്കിലും അതൊന്നും ചെയ്യുന്നില്ല.

‘ഇതെല്ലാം ഞാനാണ്‌; ഇതെല്ലാം എന്റേതാണ്‌.

ഞാന്‍ ഇല്ല; ഞാനല്ലാതെ ‘ഞാനെന്നൊരു’ സത്തയില്ല.

എന്നിലിത്‌ അറിവായി തെളിഞ്ഞിരിക്കുന്നു

ഈ ലോകമൊരു മായക്കാഴ്ചയോ മൂല്യവത്തായ സത്തോ ആയിക്കൊള്ളട്ടെ

എനിക്ക്‌ യാതൊരുവിധത്തിലുള്ള വ്യഥകളുമില്ല.’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.