Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 336 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2013, 06:21 pm IST
inSamskriti

സ്വയം പ്രഭുര്‍മഹാത്മൈവ ബ്രഹ്മബ്രഹ്മവിദോ വിദുഃ

അപരിജ്ഞാതം അജ്ഞാനം അജ്ഞാനാമിതി കഥ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: ഖാനനം ചെയ്തെടുത്ത സ്വര്‍ണലോഹത്തിനെ അതിന്റെ തനത്‌ ഭാവത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്‌ മണ്ണുമായി കൂടിക്കലരുന്നു. അതുപോലെ ബ്രഹ്മത്തെ അങ്ങനെത്തന്നെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ അജ്ഞാനമെന്ന മാലിന്യം ഉയര്‍ന്നുപൊങ്ങിവരുന്നു.
‘ബ്രഹ്മജ്ഞാനമാര്‍ജിച്ചവന്‍ താന്‍ സ്വയം ഭഗവാനാണെന്നും ബ്രഹ്മമാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ അജ്ഞാനിക്ക്‌ ഈ സത്യം അറിയാന്‍ കഴിയുന്നില്ല. ഇതാണ്‌ അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം.’ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രഹ്മജ്ഞാനികള്‍ പരമപുരുഷന്‍ എന്നു തിരിച്ചറിയുന്നതും അജ്ഞാനികളില്‍ അവിദ്യയായി കാണപ്പെടുന്നതും ഒരേ ഭാഗവാനാണ്‌.

സ്വര്‍ണത്തില്‍ പണിത ആഭരണം അതിന്റെ തനത്‌ സ്വഭാവത്തില്‍ തിരിച്ചറിഞ്ഞാല്‍ അത്‌ ക്ഷണത്തില്‍ സ്വര്‍ണം തന്നെയായി. അതുപോലെയാണ്‌ ബ്രഹ്മവും. സ്വയം സര്‍വപ്രഭാവനാകയാല്‍ ബ്രഹ്മത്തിന്‌ അനിച്ഛാപൂര്‍വമായിത്തന്നെ എന്ത്‌ രൂപഭാവങ്ങള്‍ വേണമെങ്കിലും സ്വീകരിക്കാം. അതിനു കാരണങ്ങള്‍ ആവശ്യമില്ല. ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മത്തെ പരമാത്മാവായി, ഭാഗവാനായി കണക്കാക്കുന്നു. കര്‍ത്താവ്‌, കര്‍മം, ക്രിയ എന്ന ത്രിപുടികളാലോ കര്‍മകാരണങ്ങളാലോ ഏതെങ്കിലും മാറ്റങ്ങളാലോ ബാധിക്കപ്പെടാത്ത മഹദ്‌ തത്ത്വമാണത്‌.

ഈ സത്യസാക്ഷാത്കാരമുണ്ടാകുന്നതുവരെ അജ്ഞാനിയില്‍ അത്‌ അവിദ്യയായി നിലകൊള്ളുന്നു. സത്യജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവിദ്യ ഇല്ലാതാകുന്നു. ഒരു ബന്ധുവിനെ തിരിച്ചറിയുന്നത്‌ വരെ അയാള്‍ മറ്റേയാള്‍ക്ക്‌ വെറുമൊരന്യന്‍ മാത്രം. എന്നാല്‍ അയാളുമായുള്ള ബന്ധം തിരിച്ചറിയുന്നതോടെ എല്ലാ അന്യതയും ഇല്ലാതാകുന്നു.

ദ്വന്ദത വെറും മിഥ്യയാണെന്ന്‌ അറിയുമ്പോള്‍ ബ്രഹ്മസാക്ഷാത്കാരമായി. ‘ഇത്‌ ഞാനല്ല’ എന്ന വിവേകം ഉള്ളില്‍ ഉദിക്കുമ്പോള്‍ അഹങ്കാരത്തിന്റെ ‘അസത്തയെ’പ്പറ്റി ബോധമുണ്ടാകുന്നു. അതില്‍ നിന്നും ശരിയായ അനാസക്തി ഉണ്ടാവുന്നു. ‘സത്യമായും ഞാന്‍ ബ്രഹ്മം തന്നെ’ എന്ന നിറവുള്ളില്‍ ഉണര്‍ന്ന്‌, ആ അവബോധത്തില്‍ ആമഗ്നമാകുമ്പോള്‍ എല്ലാമെല്ലാം ആ ബോധത്തില്‍ വിലീനമാകുന്നു. ‘ഞാന്‍’, ‘നീ’, എന്ന ധാരണകള്‍ അവസാനിച്ച്‌ സത്യത്തെ സാക്ഷാത്കരിച്ച്‌, എല്ലാമെല്ലാം ബ്രഹ്മം മാത്രമാണെന്ന്‌ അങ്ങനെ അറിവുറയ്‌ക്കുന്നു.

എന്നാല്‍ എന്താണീ സത്യം ?

എനിക്ക്‌ ദുഖമായോ കര്‍മങ്ങളായോ ഭ്രമങ്ങളായോ ആശകളായോ യാതൊരു സംഗവുമില്ല. ഞാന്‍ പ്രശാന്തനാണ്‌. ഞാന്‍ ദുഃഖരഹിതന്‍.. ഞാന്‍ ബ്രഹ്മം. ഇത്‌ സത്യം.

ഞാന്‍ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതന്‍.. എല്ലാമെല്ലാം ഞാന്‍.. എനിക്ക്‌ നേടാനും ത്യജിക്കാനും ഒന്നുമില്ല. ഞാന്‍ ബ്രഹ്മം, ഇത്‌ സത്യം. ഞാന്‍ രക്തം, ഞാന്‍ മാംസം, ഞാന്‍ അസ്ഥി, ഞാന്‍ ദേഹം, ഞാന്‍ ബോധം, ഞാന്‍ മനസ്സ്‌, ഞാന്‍ ബ്രഹ്മം. ഇത്‌ സത്യം.

ഞാന്‍ നക്ഷത്രഖചിതമായ ആകാശം, ഞാന്‍ ശൂന്യാകാശം, ഞാന്‍ സൂര്യന്‍, വിശ്വം നിറഞ്ഞ വസ്തുക്കളെല്ലാം ഞാന്‍.. ഞാന്‍ ബ്രഹ്മം, ഇത്‌ സത്യം.

ഞാന്‍ പുല്‍ക്കൊടി, ഞാന്‍ ഭൂമി, ഞാന്‍ മരക്കുറ്റി, ഞാന്‍ വനം, ഞാന്‍ പര്‍വതം, ഞാന്‍ സമുദ്രം, ഞാന്‍ അദ്വൈതമായ പരബ്രഹ്മം. ഇത്‌ സത്യം.

ഞാനെന്ന ബോധത്തിലാണ്‌ എല്ലാ വസ്തുക്കളും കോര്‍ത്തിണക്കിനിര്‍ത്തിയിരിക്കുന്നത്‌. എന്റെ പ്രഭാവത്തിലാണ്‌ അവ സ്വയം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. എല്ലാറ്റിന്റെയും സത്ത ഞാനാണ്‌. ഇതാണ്‌ സത്യം. എല്ലാം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു; എല്ലാം ബ്രഹ്മത്തില്‍ നിന്നുത്ഭവിക്കുന്നു; എല്ലാമെല്ലാം ബ്രഹ്മമാണ്‌, അത്‌ സര്‍വവ്യാപിയായ, ഏകമായ ആത്മവസ്തുവാണ്‌. ഇതാണ്‌ സത്യം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം
Cricket

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.