Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 333 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 08:21 pm IST
inSamskriti

യത്രാസ്തി വാസനാബീജം തത്സുഷുപ്തം ന സിദ്ധയേ

നിര്‍ബീജാ വാസനാ യത്ര തത്തുര്യം സിദ്ധിദം സ്മൃതം

വസിഷ്ഠന്‍ തുടര്‍ന്നു: ഹൃദയത്തില്‍ പരിമിതികളും മാനസികോപാധികളും സൂക്ഷ്മമായൊരു ബീജം പോലെ ബാക്കിയുണ്ടെങ്കില്‍ അത്‌ ദീര്‍ഘസുഷുപ്തിയില്‍ത്തന്നെയാണെന്ന്‌ കണക്കാക്കാം. പ്രശാന്തതയുടെ അനുഭവം ആര്‍ജിച്ചാലും മനസ്സ്‌ സ്വരൂപത്തില്‍ അഭിരമിച്ചുവെന്നു തോന്നിയാലും ആ ബീജം പുനര്‍ജന്മത്തിന്‌ വഴിതെളിക്കും. അത്‌ ജഡാവസ്ഥയുടെ തലം തന്നെയാണ്‌. അത്‌ അസന്തുഷ്ടിയുടെ സ്രോതസ്സുമാണ്‌. കല്ല്‌, മുതലായ ചൈതന്യമറ്റ സ്ഥാവരജഡവസ്തുക്കളുടെ അവസ്ഥ അതാണ്‌. അവ സ്വപരിമിതികളില്‍ (വാസനകള്‍ ) നിന്നും സ്വതന്ത്രമല്ല. ഒരു വിത്ത്‌ മുളപൊട്ടി ചെടി വളര്‍ന്നു വലുതായി പൂത്ത്‌ തളിര്‍ക്കാനുള്ള സാധ്യത വിത്തില്‍ ലീനമായുണ്ടല്ലോ. വിത്തില്‍ പൂക്കള്‍ എന്നപോലെ, ചെളിമണ്ണില്‍ കുടമെന്നപോലെ വാസനകള്‍ ജഡാവസ്ഥയിലും വസ്തുക്കളില്‍ മറഞ്ഞിരിക്കുന്നു.

‘സ്വപരിമിതി, ഉപാധി, പ്രവണത, എന്നെല്ലാം അറിയപ്പെടുന്ന വാസനയുടെ വിത്തുകള്‍ ഉള്ളപ്പോള്‍ അത്‌ ദീര്‍ഘസുഷുപ്തിയുടെ അവസ്ഥയാണ്‌. അത്‌ പരിപൂര്‍ണതയല്ല. എല്ലാ വാസനകളും ഇല്ലാതായി വാസനകളുടെ സാധ്യതകള്‍ പോലും അവസാനിച്ച്‌ നിര്‍മനമായിരിക്കുന്ന തലമാണ്‌ ജാഗ്രദ്‌, സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ക്കു മൂന്നിനും അതീതമായ നാലാമത്തെ അതീന്ദ്രിയാവസ്ഥ.’ അത്‌ പരിപൂര്‍ണതയെ ആനയിക്കുന്നു.

വാസനകള്‍, അഗ്നി, കടം, ശത്രുക്കള്‍, സുഹൃത്തുക്കള്‍, പശ, വെറുപ്പ്‌, വിഷം എന്നിവ പരിശ്രമത്തിലൂടെ മാറ്റിക്കളഞ്ഞിട്ടും അല്‍പമെങ്കിലും അവശേഷിക്കുകയാണെങ്കില്‍ അത്‌ തീരെ ഇല്ലാതാക്കുക ക്ലേശകരമാണ്‌. എല്ലാ വാസനകളെയും പൂര്‍ണമായും നീക്കിക്കളഞ്ഞാല്‍പ്പിന്നെ സാധകന്‍ തന്റെ സ്വരൂപമായ ശുദ്ധഭാവത്തില്‍ പ്രതിഷ്ഠിതനാകും. അങ്ങനെയുള്ള ഒരുവന്‍ ജീവനോടെയിരിക്കുന്നുവെങ്കിലും അല്ലെങ്കിലും അയാളെ ദുഃഖങ്ങള്‍ ബാധിക്കുകയില്ല.

ചലനരഹിതമായ സ്ഥാവരവസ്തുക്കളില്‍ കുടികൊള്ളുന്ന ചിത്ശക്തി, അതായത്‌ ചൈതന്യം, ബോധം, ലീനവാസനയായാണ്‌ നിലകൊള്ളുന്നത്‌. ഈ ചിത്ശക്തിയാണ്‌ ആ വസ്തുവിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്നത്‌. അതാണ്‌ ഓരോ വസ്തുക്കളുടെയും തന്മാത്രകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാനമായ നൈസര്‍ഗികഗുണങ്ങള്‍. ഈ ചിത്ശക്തിയെ (വാസനയെ) ആത്മശക്തിയായി, ആത്മചൈതന്യമായി, അനന്താവബോധമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷലോകമെന്ന ഭ്രമദൃശ്യം ഉണ്ടാകും. എന്നാല്‍ ആ വാസനയെ സത്യമായി, അനന്താവബോധമായി സാക്ഷാത്കരിക്കുവാന്‍ സാധിച്ചാല്‍പ്പിന്നെ എല്ലാ ദുഖങ്ങള്‍ക്കും അന്ത്യമായി.

ഈ സത്യാവസ്ഥയെ കാണാന്‍ കഴിയാത്തതാണ്‌ അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. ഈ അവിദ്യയാണ്‌ പ്രത്യക്ഷലോകത്തിനു നിദാനമായിരിക്കുന്നത്‌. മേറ്റ്ല്ലാ ധാരണകള്‍ക്കും കാരണമാകുന്നത്‌ ലോകമെന്ന ‘അജ്ഞാനം’ ആണല്ലോ. ആദ്യമായുണ്ടാകുന്ന ചിന്താശകലം പോലും ദീര്‍ഘസുഷുപ്തിയെ ശല്യപ്പെടുത്തി നിദ്രയ്‌ക്കു ഭംഗം വരുത്തും. അതുപോലെ അജ്ഞാനത്തെ നീക്കി ഇല്ലാതാക്കുവാന്‍ സത്യത്തിലേക്കുള്ള അന്തഃപ്രജ്ഞയുടെ ചെറിയൊരുണര്‍വിനുപോലും സാധിക്കും. ഇരുട്ടിലേക്ക്‌ വിളക്കുമായി കടന്നുചെല്ലുന്നതോടെ ഇരുട്ടില്ലാതാകുന്നു. അന്വേഷണത്തിന്റെ വിളക്കാണ്‌ അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കുന്നത്‌.

രക്താസ്ഥിമാംസ സഞ്ചയമായ ഈ ദേഹത്തില്‍ കുടികൊള്ളുന്ന ‘ഞാന്‍’ ആരാണ്‌ ? എന്ന അന്വേഷണം ആരംഭിക്കുന്നതോടെ അവിദ്യ അവസാനിക്കുന്നു. തുടക്കമുള്ള എല്ലാറ്റിനും അവസാനമുണ്ട്‌. ആരംഭമുള്ള എല്ലാറ്റിനെയും മാറ്റി നിര്‍ത്തിയാല്‍ ശേഷിക്കുന്നത്‌ സത്യം മാത്രം. അതാണ്‌ അവിദ്യയുടെ അവസാനം. അതിനെ എന്തെങ്കിലും വസ്തു ആയോ ഒന്നുമല്ലാത്ത ‘അവസ്തു’വായോ കണക്കാക്കാം. അജ്ഞാനം ഇല്ലാതാകുമ്പോള്‍ ഇതിനെയാണ്‌ നാം പ്രാപിക്കുന്നത്‌.

ഒരാള്‍ക്ക്‌ രുചിക്കുന്ന മധുരരസം മറൊരാള്‍ക്ക്‌ അനുഭവവേദ്യമല്ല. മറ്റൊരാള്‍ അവിദ്യ അവസാനിച്ചതിനെപ്പറ്റി പറയുന്നത്‌ കേട്ടതുകൊണ്ട്‌ നീ പ്രബുദ്ധതയെ പ്രാപിക്കുകയില്ല. ഒരോരുത്തരും അത്‌ സ്വയം സാക്ഷാത്കരിക്കേണ്ടതുണ്ട്‌.

ചുരുക്കത്തില്‍ അവിദ്യ എന്നത്‌ ‘ബ്രഹ്മേതരമായി, വിശ്വാവബോധമല്ലാതെയുള്ള മറ്റേതോ ഒരു സത്ത ഉണ്ട്‌ എന്ന വിശ്വാസമാണ്‌.’ എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ്‌ എന്ന അറിവുണരുമ്പോഴാണ്‌ അവിദ്യ ഇല്ലാതാകുന്നത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.