Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ വിലപ്പോവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 09:19 pm IST
inVicharam

പാക്കിസ്ഥാന്‍ വീണ്ടും കാശ്മീര്‍പ്രശ്നമുയര്‍ത്തി ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുകയാണ്‌. കാശ്മീര്‍ വിഷയം നാലാമതൊരു യുദ്ധത്തിന്‌ കാരണമായേക്കുമെന്നും പ്രശ്നത്തില്‍ എത്രയും പെട്ടെന്ന്‌ പരിഹാരമുണ്ടായില്ലെങ്കില്‍ ഇരു ആണവരാജ്യങ്ങളും തമ്മില്‍ ഏത്‌ സമയവും യുദ്ധം തുടങ്ങിയേക്കുമെന്നുമുള്ള അലക്ഷ്യമായ പ്രസ്താവനയാണ്‌ പാക്കിസ്ഥാന്‍ ദിനപത്രമായ ‘ഡോണ്‍’ റിപ്പോര്‍ട്ട്ചെയ്തത്‌. കാശ്മീര്‍ നയത്തില്‍ നിലപാട്‌ മാറ്റില്ലെന്ന്‌ അമേരിക്കയും പ്രസ്താവിച്ചുകഴിഞ്ഞു.

അടുത്തയിടെ അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്‌. ഏതാനും ഇന്ത്യന്‍ സൈനികര്‍ ഇതില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത്‌ ഇന്ത്യാ-പാക്‌ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരിക്കെയാണ്‌ കാശ്മീര്‍ വീണ്ടെടുക്കുന്നത്‌ തന്റെ സ്വപ്നമാണെന്ന്‌ നവാസ്‌ ഷെരീഫ്‌ ദിവാസ്വപ്നം കാണുന്നത്‌. ഇന്ത്യാ-പാക്‌ യുദ്ധത്തിന്‌ ഏത്‌ സമയം തിരികൊളുത്താന്‍ സാധ്യതയുള്ളതാണ്‌ കാശ്മീര്‍ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കലുഷിതമായ ഇന്ത്യാ-പാക്‌ ബന്ധത്തെ കൂടുതല്‍ വഷളാക്കാനാണ്‌ പാക്‌ പ്രധാനമന്ത്രിയുടെ ശ്രമം. അതോടൊപ്പം സിയാച്ചിന്‍ മലകളില്‍നിന്നും ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നും ഇന്ത്യന്‍ സൈനിക സാന്നിധ്യം പാക്കിസ്ഥാന്റെ പരിസ്ഥിതിക്ക്‌ ഗുരുതരമായ ഭീഷണിയാണെന്നും പാക്കിസ്ഥാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ജീവിതകാലത്ത്‌ പാക്കിസ്ഥാന്‍ യുദ്ധം ജയിക്കാന്‍ സാധ്യതയില്ലെന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രതികരണം. ജനങ്ങളുടെ അഭിലാഷമനുസരിച്ചാകണം കാശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്ന വാദം ഉയര്‍ത്തുന്ന ഷെരീഫ്‌ പാക്കിസ്ഥാനെ ഭയന്ന്‌ കാശ്മീരില്‍നിന്നും പലായനം ചെയ്ത കാശ്മീര്‍ പണ്ഡിറ്റുകളെ മറക്കുന്നു.

ഇപ്പോള്‍ ജമ്മുകാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന 370-ാ‍ം വകുപ്പിനെതിരെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരിക്കുകയാണ്‌. കാശ്മീര്‍ പാക്കിസ്ഥാനവകാശപ്പെട്ടതാണെന്ന പേരില്‍ നവാസ്‌ ഷെരീഫ്‌ യുദ്ധഭീഷണി മുഴക്കുന്നത്‌ 370-ാ‍ം വകുപ്പ്‌ അനുസരിച്ച്‌ പ്രത്യേക പദവി ലഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ അധികാരം കാശ്മീര്‍ നിയമസഭക്കാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതുകൊണ്ടാണ്‌.

രണ്ട്‌ ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകത്തിന്‌ തന്നെ അപകടകരമാണ്‌. പാക്കിസ്ഥാന്റെ പ്രകോപനപരമായ നുഴഞ്ഞുകയറ്റമാണ്‌ യുദ്ധത്തിന്‌ വഴിതെളിക്കുന്നത്‌. ഒന്നാം ഇന്തോ-പാക്‌ യുദ്ധത്തിന്‌ കാരണം കാശ്മീര്‍ ആയിരുന്നല്ലോ. അതില്‍ തോറ്റ പാക്കിസ്ഥാന്‌ നഷ്ടം മാത്രമേ ഉണ്ടായുള്ളൂ. രണ്ടാം ഇന്തോ-പാക്‌ യുദ്ധം കാശ്മീരിലെ ആദിവാസി മേഖലകളിലേക്ക്‌ നടത്തിയ കയ്യേറ്റ ശ്രമമാണ്‌. യുഎന്‍ പ്രമേയം, താഷ്ക്കന്റ്‌ കരാര്‍ മുതലായ അന്താരാഷ്‌ട്ര ഉടമ്പടികളും പാക്കിസ്ഥാന്‍ നിലപാടിനെ നിഷേധിക്കുന്നുണ്ട്‌.

കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച്‌ ചര്‍ച്ച വേണമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ അനുകൂലിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരികള്‍ രംഗത്തെത്തിയിരിക്കുകയാണ്‌. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും കാശ്മീരിയുമായ സുനന്ദ പുഷ്ക്കറും മോദിയെ പിന്തുണച്ച്‌ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്‌ നരേന്ദ്ര മോദിയുടെ ആവശ്യം കാശ്മീരി ജനതയുടെ ആവശ്യമാണ്‌ എന്ന്‌ പറഞ്ഞാണ്‌. നിലവിലെ സാഹചര്യത്തില്‍ കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുമ്പോള്‍ കാശ്മീരില്‍ കടുത്ത വിവേചനം, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌- നേരിടേണ്ടിവരുന്നു എന്നും കാശ്മീരിന്‌ പുറത്തുള്ള ആളെ വിവാഹം കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നും സുനന്ദ പറയുന്നു.

കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള 370-ാ‍ം വകുപ്പ്‌ കാശ്മീരിന്റെ വികസനത്തിന്‌ പ്രതിബന്ധമല്ല എന്ന്‌ അംഗീകരിക്കുന്നു. പക്ഷെ കാശ്മീരില്‍നിന്നും പുറത്തായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക്‌ പുനരധിവാസം ഇപ്പോഴും അന്യമാണ്‌. രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലിയും 370-ാ‍ം വകുപ്പിനെതിരെ പറഞ്ഞത്‌ ഭരണഘടനയുടെ അടിസ്ഥാനഘടനയെ 370-ാ‍ം വകുപ്പ്‌ തകര്‍ക്കുന്നുവെന്നാണ്‌.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ കാശ്മീര്‍ പ്രശ്നം പുകയുന്ന തീക്കനലായി, സ്ഥിരമായ പ്രകോപനമായി തുടരുമ്പോഴും യുപിഎ സര്‍ക്കാര്‍ അത്‌ പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നില്ല എന്നത്‌ വിചിത്രമാണ്‌. 1999 ല്‍ പാക്കിസ്ഥാന്‍ കാശ്മീരില്‍ നുഴഞ്ഞുകയറിയപ്പോള്‍ ഉണ്ടായ ഏറ്റുമുട്ടലിലും പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതാണ്‌. ഈ സാഹചര്യത്തില്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ അടുത്ത ഇന്തോ-പാക്‌ യുദ്ധസാധ്യത യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ഒരിക്കലും പരാജയപ്പെടുത്താന്‍ സാധ്യതയില്ലെന്നിരിക്കെ പ്രകോപനപരമായ പ്രസ്താവനകള്‍ പാക്കിസ്ഥാന്‍ ഒഴിവാക്കുകയാണ്‌ വേണ്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.