Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വര്‍ണക്കടത്തും കള്ളനോട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 08:55 pm IST
in Vicharam

മഞ്ഞലോഹത്തിനോട്‌ മലയാളികള്‍ക്കുള്ള ഭ്രമം വിസ്മയിപ്പിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ സ്വര്‍ണക്കച്ചവടക്കാരുടെ പറുദീസയായി കേരളം മാറിയിരിക്കുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം സ്വര്‍ണക്കടകളും സ്വര്‍ണവിപണിയും കേരളത്തിലുണ്ട്‌. കുതിക്കുന്ന വിലക്കയറ്റമൊന്നും സ്വര്‍ണക്കൊതിയ്‌ക്കറുതിയാകുന്നില്ല. സ്വര്‍ണത്തിന്റെ വര്‍ധിച്ച വിലതന്നെയാകാം ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്ത്‌ സജീവമായിരിക്കുകയാണ്‌. കഴിഞ്ഞ ഒന്‍പത്‌ മാസങ്ങള്‍ക്കിടയില്‍ 130 കിലോഗ്രാം സ്വര്‍ണം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന്‌ പിടികൂടി. ഇതിന്റെ എത്രയോ ഇരട്ടി കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെടാതെ വിമാനമിറങ്ങിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ വന്‍ സാമ്പത്തികലാഭം നേടാനായേക്കാം. എന്നാല്‍ അതുമൂലം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും സമ്പദ്ഘടനയും തകിടം മറിയുമെന്ന കാര്യത്തില്‍ സംശയമില്ല. അത്രമാത്രം ഭീകരമായ സംഘടിത സ്വര്‍ണക്കടത്താണ്‌ കേരളത്തിലേക്കുണ്ടാകുന്നത്‌. സ്വര്‍ണക്കള്ളക്കടത്തിന്‌ വിമാനകമ്പനികളിലെ മാത്രമല്ല കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നുണ്ടെന്ന്‌ ഇതിനകം വ്യക്തമായി. കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ എയര്‍ഹോസ്റ്റസും സഹായിയും സ്വര്‍ണവുമായി പിടിയിലായപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ഇവര്‍ 39 കിലോഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്‌ വെളിപ്പെടുത്തിയത്‌.

ഒരു കിലോ സ്വര്‍ണം ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ ഒരുലക്ഷം രൂപവരെ സാമ്പത്തികനേട്ടം ഇടനിലക്കാര്‍ക്ക്‌ ലഭിക്കുന്നു. മൂന്നുതവണയായി 11.87 കോടി രൂപയുടെ സ്വര്‍ണം കടത്തിയതിലൂടെ 39 ലക്ഷം രൂപയുടെ സാമ്പത്തികനേട്ടമുണ്ടായി എന്നാണ്‌ എയര്‍ഹോസ്റ്റസും സഹായിയും വെളിപ്പെടുത്തിയിട്ടുള്ളത്‌. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെല്ലാം കളളക്കടത്തുകാരുടെ സൗഹൃദസ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്നാണ്‌ പൊതുവേ വിശ്വസിക്കപ്പെടുന്നത്‌. കള്ളക്കടത്തിന്‌ പുതിയ പുതിയ താരങ്ങളെ ഇറക്കുന്നതോടൊപ്പം പുതിയ പുതിയ തന്ത്രങ്ങളും പയറ്റാന്‍ തുടങ്ങി. അതിന്റെ തെളിവാണ്‌ കഴിഞ്ഞദിവസം കരിപ്പൂരില്‍ കണ്ടത്‌. സ്പൂണ്‍, ഗ്ലാസ്‌ എന്നീ രൂപത്തിലാക്കിയ സ്വര്‍ണത്തില്‍ (സ്റ്റീല്‍) പ്ലേറ്റ്‌ ചെയ്ത്‌ 60 ലക്ഷത്തിന്റെ സ്വര്‍ണം കടത്താനാണ്‌ ശ്രമിച്ചത്‌. മുംബൈ വിമാനത്താവളത്തില്‍ ഫാനിന്റെയും റേഡിയോയുടെയും ബാറ്ററിയ്‌ക്കകത്ത്‌ ഒളിപ്പിച്ചാണ്‌ 22 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ചത്‌.

എഴുപതുകളിലാണ്‌ സ്വര്‍ണക്കള്ളക്കടത്ത്‌ കേരളത്തില്‍ വ്യാപകമായത്‌. അന്ന്‌ വിമാനത്തവാളങ്ങള്‍വഴിയല്ല കടല്‍ വഴിയാണ്‌ സ്വര്‍ണക്കടത്ത്‌ സജീവമായിരുന്നത്‌. ടണ്‍കണക്കിന്‌ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന്‌ കോടീശ്വരന്മാരായ നിരവധി പേര്‍ മലബാറില്‍ പ്രത്യേകിച്ച്‌ കോഴിക്കോട്‌ കാസര്‍ഗോട്‌ ഭാഗത്തുണ്ട്‌. അവര്‍ സൃഷ്ടിച്ച സാമ്രാജ്യം ഇനിയും തകര്‍ക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നുമായിട്ടില്ല. കെ.ആര്‍.ഗണേശ്‌ കേന്ദ്രധനമന്ത്രിയായിരുന്നപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്നു. നിരവധി ‘സ്വര്‍ണ’ രാജാക്കന്മാര്‍ ജയിലിനകത്താക്കപ്പെട്ടു. എന്നിട്ടും കള്ളക്കടത്തിന്‌ ശമനമൊന്നുമുണ്ടായില്ല. ജയിലില്‍ കിടന്നവര്‍ പുറത്തിറങ്ങി രാഷ്‌ട്രീയരംഗത്ത്‌ തിളങ്ങി. എംഎല്‍എയും മന്ത്രിമാരുമായി. ഇടക്കാലത്ത്‌ സ്വര്‍ണത്തിനുപകരം കള്ളനോട്ടാണ്‌ വില്ലനായത്‌. കൊച്ചിയില്‍ കണ്ടെയ്നറില്‍ കള്ളനോട്ടെത്തിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു. അവ മുഴുവന്‍ കണ്ടെടുക്കാനായിട്ടില്ല. പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ട്‌ പല സ്ഥലത്തുനിന്നും ലഭിച്ചതായി കേള്‍ക്കാറുമുണ്ട്‌.
കള്ളക്കടത്ത്‌ തടയണമെങ്കില്‍ പല്ലും നഖവുമുള്ള നിയമം വേണം. രാജ്യദ്രോഹകുറ്റമായിക്കണക്കാക്കണം. പൗരത്വം റദ്ദാക്കുന്നതടക്കമുള്ള നിയമം നിര്‍മ്മിക്കണം. കട്ടിട്ടായാലും കള്ളനോട്ടടിച്ചിട്ടാണെങ്കിലും സ്വര്‍ണ കള്ളക്കടത്തു നടത്തിയാണെങ്കില്‍ പോലും തടിച്ചുകൊഴുക്കുന്നവരുടെ തോഴന്മാരായി മാറുന്ന രാഷ്‌ട്രീയക്കാരുണ്ട്‌. തനിക്കും തന്റെ പാര്‍ട്ടിക്കും അതിന്റെ പങ്ക്‌ ലഭിക്കണണെന്ന ചിന്തയേ അവര്‍ക്കുള്ളൂ. രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നവര്‍ക്ക്‌ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. പുതിയ നിയമനിര്‍മ്മാണത്തിന്‌ മടിച്ചു നില്‍ക്കുന്ന രാഷ്‌ട്രീയനേതൃത്വത്തെ അതിനായി നിര്‍ബന്ധിക്കാന്‍ ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.