Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഇരുട്ടിനെ സംഗീതംകൊണ്ട്‌ കീഴടക്കിയ കലാകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 07:53 pm IST
inVaradyam

കണ്ണില്‍ ഇരുട്ട്‌ സമ്മാനിച്ച വിധിയെ സംഗിതസപര്യയിലൂടെ അതിജീവിക്കുകയാണ്‌ മറിയപ്പള്ളി ഗോപകുമാര്‍. കാഞ്ഞിരപ്പള്ളി കപ്പാട്‌ അസീസി അന്ധവിദ്യാലയത്തില്‍ സംഗീതാദ്ധ്യാപകനായ ഗോപകുമാര്‍ കോട്ടയം മറിയപ്പള്ളി പുത്തന്‍പറമ്പില്‍ പി.എ.നാണുപിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്‌. എട്ടുവര്‍ഷമായി തിടനാട്‌ കിഴക്കേക്കര ഭാഗത്ത്‌ കൃഷ്ണകൃപ വീട്ടില്‍ സ്ഥിരതാമസമാക്കിയ ഗോപകുമാര്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അഞ്ഞൂറില്‍പരം വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചുകഴിഞ്ഞു.

രണ്ടുവയസു പ്രായമുള്ളപ്പോള്‍ ഉണ്ടായ ന്യൂമോണിയയാണ്‌ അന്ധത സമ്മാനിച്ചത്‌. അഞ്ചുവയസിനുള്ളില്‍ കണ്ണിന്‌ നാല്‌ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞവര്‍ഷം സ്വകാര്യ കണ്ണാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയോടെ പത്തുശതമാനം മാത്രം കാഴ്ച ലഭിച്ചുവത്രെ. രൂപങ്ങള്‍ നിഴലായി മാത്രം പ്രതിഫലിക്കുന്ന കണ്ണുകളുമായി ഗോപന്‍ യാത്രചെയ്യാത്ത സ്ഥലങ്ങളില്ല. മങ്ങിയ രൂപത്തിലൂടെയും ശബ്ദത്തിലൂടെയും കാഴ്ചയുള്ളവരെക്കാള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ഗോപകുമാറിന്റെ സൗഹൃദങ്ങളും വളരെ വിസ്തൃതമാണ്‌.

ചികിത്സിച്ച്‌ ഭേദമാക്കാനാവില്ല മകന്റെ അന്ധതയെന്ന്‌ തിരിച്ചറിഞ്ഞ പിതാവ്‌ നാണുപിള്ള തന്റെ അടുത്തസുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം വയലിന്‍ പഠിപ്പിക്കാനാണ്‌ ആദ്യം ശ്രമിച്ചത്‌. എന്നാല്‍ വയലിന്‍ പഠിക്കണമെങ്കില്‍ നോട്ടുകുറിക്കുകയും വായിക്കുകയും ചെയ്യണമെന്നതിനാല്‍ കാഴ്ചയില്ലാത്ത താന്‍ വായ്‌പ്പാട്ട്‌ പഠിക്കുന്നതാണ്‌ ഉചിതമെന്ന തിരിച്ചറിവാണ്‌ ഗോപകുമാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ഇത്തിത്താനം കുട്ടപ്പന്‍ ഭാഗവതരുടെ മുന്നില്‍ ദക്ഷിണവച്ച്‌ ആരംഭിച്ച സംഗീതപഠനം അന്ധകാരം പൂകിയ ജീവിതത്തില്‍ കൈത്തിരിയായി മാറുകയായിരുന്നു.

നീര്‍പ്പാറ ബ്ലൈന്‍ഡ്‌ ആന്റ്‌ ഡെഫ്‌ സ്കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ നിന്നാണ്‌ ഗാനഭൂഷണം ബിരുദവും ഗാനപ്രവീണ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയത്‌. സംഗീതലോകത്ത്‌ തിളങ്ങിനില്‍ക്കുന്ന അവിവാഹിതനായ ഈ 41കാരന്‍ നിരവധി പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്‌.

കഴിഞ്ഞ വിജയദശമി ദിനത്തില്‍ ലഭിച്ച എം.ജി.സോമന്‍ ഫൗണ്ടേഷന്‍ പുരസ്കാരമാണ്‌ ഇതില്‍ അവസാനത്തേത്‌. വൈകല്യങ്ങള്‍ ഉള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘവിവിധക്ഷേത്രസംഘടനയായ സക്ഷമ(സമദൃഷ്ടി ക്ഷമതാവികാസ്‌ മണ്ഡലി)യുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആയി പ്രവര്‍ത്തിക്കുന്നു.

സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന കപ്പാട്‌ അസ്സീസി സ്കൂളിനെ നയിക്കുന്ന ഗോപകുമാര്‍ അടുത്ത കലോത്സവത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിധി തനിക്ക്‌ കൈമാറിയ കുറവുകളെ അതിജീവനത്തിലൂടെ സംഗീതമയമാക്കുകയാണ്‌ മറിയപ്പള്ളി ഗോപകുമാര്‍.

ആര്‍.സുനില്‍കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.