Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്‌ പട്ടാളം ഹിന്ദുക്കളെ കൊന്നൊടുക്കി; നിക്സന്‍ കണ്ണടച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 10:26 pm IST
inIndia

ന്യൂദല്‍ഹി: 1971ലെ ബംഗ്ലാദേശ്‌ സ്വാതന്ത്ര്യ സമരകാലത്ത്‌ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സൈന്യം കൂട്ടക്കൊല ചെയ്തെന്നും ആ വംശഹത്യയ്‌ക്കുനേരെ അന്നത്തെ യുഎസ്‌ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്സന്‍ കണ്ണടച്ചെന്നും വെളിപ്പെടുത്തല്‍.

അമേരിക്കയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പണ്ഡിതനുമായ ഗാരി ജെ. ബാസ്‌ രചിച്ച ‘ദ ബ്ലഡ്‌ ടെലഗ്രാം: നിക്സന്‍ കിസിങ്ങര്‍ ആന്‍ഡ്‌ ഫൊര്‍ഗെറ്റന്‍ ജെനൊസൈഡ്‌’ എന്ന പുസ്തകത്തിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്‌.

പാക്കിസ്ഥാനില്‍ നിന്ന്‌ ബംഗ്ലാദേശിന്റെ മോചനം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത്‌ ഹിന്ദുക്കളെ പാക്‌ പട്ടാളം തെരഞ്ഞുപിടിച്ചു കൊന്നു. ഇക്കാര്യം നിക്സന്‌ നന്നായറിയാമായിരുന്നു. എന്നാല്‍ കടുത്ത ഹിന്ദുക്കളെയും ഇന്ത്യക്കാരെയും വെറുത്തിരുന്ന നിക്സന്‍ കണ്ണടച്ചുകൊടുത്തു.

പാക്‌ പ്രസിഡന്റ്‌ യാഹാ ഖാന്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ കൊല്ലുകയെന്ന കൊടുംപാതകം ചെയ്യുന്നതായി യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്‍ട്രി കിസിങ്ങര്‍ നിക്സനോട്‌ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയിലെ അന്നത്തെ യുഎസ്‌ അംബാസിഡറും ഇക്കാര്യം നിക്സനോട്‌ ബോധിപ്പിച്ചു. പാക്കിസ്ഥാന്‍ വംശഹത്യനടത്തുവെന്ന്‌ ഓവല്‍ ഓഫീസില്‍ നിക്സനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെ അംബാസിഡര്‍ തുറന്നടിച്ചു. പാക്‌ പട്ടാളം ഹിന്ദുക്കളെ വ്യാപകമായി കൊലപ്പെടുത്തുന്നതാണ്‌ അഭയാര്‍ഥികളുടെ കുത്തൊഴുക്കിനു കാരണമെന്ന്‌ അംബാസിഡര്‍ വ്യക്തമാക്കിയെങ്കിലും നിക്സന്‍ ചെവിക്കൊണ്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

പാക്‌ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു കീഴിലുള്ള പട്ടാളക്കാരോട്‌ ഇന്നെത്ര ഹിന്ദുക്കളെ കൊന്നുവെന്നു തമാശ രൂപേണ ചോദിക്കുമായിരുന്നത്രെ. കിഴക്കന്‍ കമ്മാന്‍ഡന്റിന്റെ തലവനായി മാറിയ ലെഫ്റ്റനന്റ്‌ ജനറല്‍ എഎകെ നിയാസിയാണ്‌ ഹിന്ദുക്കളുടെ മരണക്കണക്ക്‌ അറിയാന്‍ ഉത്സാഹം കാട്ടിയിരുന്നവരില്‍ പ്രമുഖന്‍. ഹിന്ദുക്കളെ നശിപ്പിക്കാന്‍ ഒരു ബ്രിഗേഡിയര്‍ രേഖാമൂലം ഉത്തരവിട്ടെന്നും അന്ന്‌ പാക്‌ സൈന്യത്തിന്റെ ഭാഗമായിരുന്ന ഒരാളെ ഉദ്ധരിച്ച്‌ പുസ്തകത്തില്‍ ബാസ്‌ എഴുതിയിട്ടുണ്ട്‌.

ഇന്ത്യയിലെ ഭരണകൂടത്തിനും പാക്കിസ്ഥാനില്‍ നടക്കുന്ന ഹിന്ദു വംശ ഹത്യയെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. ജനസംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിന്ദു ഹത്യക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും നിഷ്ഫലമായി. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ ബംഗാളി സമൂഹത്തിനെതിരായ ആക്രമണമായി വ്യാഖ്യാനിക്കാനായിരുന്നുകേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്‌. പാക്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനികതലവന്‍മാരുടെ തോല്‍വിക്കുകാരണം ബംഗാളികളുടെ എണ്ണക്കൂടുതലാണെന്നും അതിനാല്‍ ആ ജനസമൂഹത്തെ ഉന്നംവെയ്‌ക്കുകയാണെന്നുമായിരുന്നു ഇന്ത്യാ സര്‍ക്കാരിന്റെ കണ്ടുപിടുത്തം.

1971 കാലഘട്ടത്തില്‍ ഒരു കോടി ഹിന്ദുക്കളാണ്‌ കിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായിരുന്നത്‌. മേഖലയിലെ ജനസംഖ്യയിലെ 13 ശതമാനത്തോളംവരുമിത്‌. ബംഗ്ലാദേശ്‌ വിമോചന സമരക്കാലത്ത്‌ ഹിന്ദുക്കളെ മനപ്പൂര്‍വം ഉന്നമിടുകയായിരുന്നു. ഹിന്ദുക്കളടക്കം പ്രതിദിനം 150, 000 അന്യമതസ്ഥരാണ്‌ അക്കാലത്ത്‌ പാക്കിസ്ഥാനില്‍ നിന്ന്‌ അയല്‍ രാജ്യങ്ങളിലേക്ക്‌ പലയാനം ചെയ്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.