Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ പാക്‌ പ്രകോപനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 10:01 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ 14 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്‌ സൈന്യത്തിന്റെ ആക്രമണം. ജമ്മു സെക്ടറിലെ പോസ്റ്റുകള്‍ക്കു നേരെയാണ്‌ ഒരു രാത്രി നീണ്ട മോര്‍ട്ടാര്‍ ബോംബാക്രമണം നടന്നത്‌. സംഭവത്തില്‍ രണ്ട്‌ ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ പരിക്കേറ്റു.

ജമ്മു, സാംബ, കത്വ ജില്ലകളിലെ ആര്‍.എസ്‌ പുര,പര്‍ഗ്വാല്‍,സാംബ,ഹീരനഗര്‍,ജാഗ്‌ നോഖാ അതിര്‍ത്തി പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെയാണ്‌ പാക്‌ സൈന്യത്തിന്റെ ആക്രമണം നടന്നിരിക്കുന്നത്‌. 82എംഎം മോര്‍ട്ടാര്‍ ഉപയോഗിച്ചുള്ള ആക്രമണം ആര്‍എസ്പുരയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക്‌ നേരെ നടന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.

നികോവല്‍ അതിര്‍ത്തിമേഖലയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട്‌ ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. ഗംഗന്‍ താക്കൂര്‍,ഹസ്ദ എന്നീ സൈനികര്‍ക്കാണ്‌ പരിക്ക്‌. ആക്രമണം നടന്ന പോസ്റ്റുകളിലെല്ലാം ശക്തമായ തിരിച്ചടി പാക്‌ സൈന്യത്തിനു നല്‍കിയിട്ടുണ്ട്‌. ഇതോടെയാണ്‌ പാക്‌ സൈന്യം വെടിവെയ്‌പ്പ്‌ നിര്‍ത്തിയത്‌.

കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ചു സാധാരണക്കാരടക്കം 9 പേര്‍ക്കാണ്‌ പാക്‌ സൈനികാക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്‌. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഒക്ടോബര്‍ 22ന്‌ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. കഴിഞ്ഞ കുറച്ചു നാളുകളായി അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുകയാണ്‌. ഒക്ടോബര്‍ 17ന്‌ നജ്‌വല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ്‌ നടത്തിയ വെടിവെയ്‌പ്പില്‍ മൂന്നു കുട്ടികളടക്കം അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇത്രയധികം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്നത്‌ ഈ വര്‍ഷമാണ്‌. ഇതുവരെയായി 130 വെടിനിര്‍ത്തല്‍ ലംഘനമാണ്‌ നടത്തിയത്‌.

അതിര്‍ത്തിയില്‍ പാക്‌ സൈന്യം ദിവസങ്ങളായി തുടരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആശങ്കാജനകമാണെന്ന്‌ കേന്ദ്രവിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പ്രസ്താവിച്ചു. നയതന്ത്രപരമായ നിലപാടുകളല്ല സൈനികമായ നിലപാടുകളാണ്‌ ആവശ്യമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതിന്റെ ചുമതല സര്‍ക്കാരിനുണ്ട്‌. പ്രശ്നത്തില്‍ ഇടപെടുന്നതിന്‌ ഏറ്റവും പ്രാധാന്യമാണ്‌ നല്‍കുന്നത്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ മാത്രമല്ല സൈനികനിലപാടുകളെയും അട്ടിമറിക്കുന്നതാണ്‌ ഇത്തരം ആക്രമണങ്ങള്‍. അതിര്‍ത്തി മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകളില്‍ ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ടു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ്‌ മിലിറ്ററി ഓപ്പറേഷന്‍സ്‌ തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ്‌ അറിയിച്ചു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.