മനില: ഫിലിപ്പൈന്‍സില്‍ ചൊവ്വാഴ്‌ച്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 172 ആയി ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
7.2ല തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഫിലിപ്പൈന്‍സിലെ ബോഹോല്‍ ദ്വീപിലെ കാര്‍മെന്‍ നഗരത്തിനു സമീപമാണ്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുകയും ഒട്ടനവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
















