Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുസ്ലീംമത വിശ്വാസികളല്ലാത്തവര്‍ അള്ളാഹു എന്ന പദം ഉപയോഗിക്കരുതെന്ന്‌ മലേഷ്യന്‍ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2013, 09:15 pm IST
inWorld

പുത്രജയ: മുസ്ലീം മതവിശ്വാസികളല്ലാത്തവര്‍ അള്ളാഹു എന്ന വാക്ക്‌ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ മലേഷ്യന്‍ കോടതി ശരിവച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം സാധാരണ ജനങ്ങളുടെ അവകാശത്തിന്‍മേലുള്ള നിഷേധമാണെന്ന്‌ കാണിച്ച്‌ ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിവിധി.

ദൈവം എന്ന അര്‍ത്ഥം വരുന്ന അറബി വാക്കാണ്‌ അള്ളാഹു. മലേഷ്യയില്‍ എല്ലാ മതക്കാരും ദൈവമെന്ന അര്‍ത്ഥം വരുന്ന അള്ളാഹു എന്ന വാക്കാണ്‌ പൊതുവെ ഉപയോഗിക്കുന്നത്‌. ഇതിനെതിരെ വര്‍ഷങ്ങളായി മുസ്ലീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരുന്നു. അള്ളാഹു എന്ന വാക്ക്‌ ഉപയോഗിച്ച്‌ സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ക്രിസ്ത്യന്‍ മതത്തിലേക്ക്‌ പരിവര്‍ത്തനം നടത്തുന്നതായി മുസ്ലീം നേതാക്കന്‍മാര്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ്‌ മലേഷ്യന്‍ സര്‍ക്കാര്‍ അള്ളാഹു എന്ന പദം മുസ്ലീങ്ങളുടെ മാത്രമാണെന്ന നിയമം കൊണ്ടുവന്നത്‌.

മലേഷ്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഹിന്ദുകളും സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തെ എതിര്‍ത്തു. എന്നാല്‍ തിങ്കളാഴ്‌ച്ചയുണ്ടായ കോടതി വിധി സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചുകൊണ്ടായിരുന്നു.

ക്രിസ്ത്യന്‍ ഗ്രന്ഥമായ ബൈബിളിലും ആരാധനാ ഗാനങ്ങളിലും സംഭാഷണങ്ങളിലും അടുത്തകാലത്തായി അള്ളാഹു എന്ന പദം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ജസ്റ്റിസ്‌ മുഹമ്മദ്‌ അപാഡി അലിയുടെ നേതൃത്വത്തിലുള്ള മൂന്ന്‌ പേരടങ്ങുന്ന ബഞ്ചാണ്‌ വിധി പ്രസ്താവിച്ചത്‌.

ദൈവത്തിനു മറ്റൊരു വാക്ക്‌ ക്രിസ്ത്യന്‍ സമുദായം കണ്ടെത്തണമെന്നും അവരുടെ വിശ്വാസികളെ അത്‌ പറയാന്‍ ശീലിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിക്കെതിരെ ഉയര്‍ന്നകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ കത്തോലിക്കന്‍ സഭ.

ഈ വിധിയോടെ ക്രിസ്ത്യന്‍ സമുദായത്തിന്‌ വന്‍ തിരിച്ചടിയാണ്‌ സംഭവിച്ചിരിക്കുന്നതെന്നാണ്‌ വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ രാജ്യത്തെ ജനങ്ങള്‍ ദൈവം എന്നതിന്‌ അള്ളാഹു എന്നാണ്‌ പറഞ്ഞ്‌ ശീലിച്ചത്‌. ഇത്‌ പെട്ടെന്ന്‌ മാറ്റുകയെന്നത്‌ സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്‌. കോടിക്കണക്കിനുള്ള ബൈബിള്‍ പോലെയുള്ള പുസ്തകങ്ങളില്‍ അള്ളാഹു എന്ന പരാമര്‍ശം മാറ്റുകയെന്നത്‌ ക്രിസ്ത്യന്‍ സഭകള്‍ക്ക്‌ കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

പ്രസംഗങ്ങളിലോ പ്രഭാഷണങ്ങളിലോ അള്ളാ എന്ന വാക്ക്‌ ഉച്ചരിക്കേണ്ടി വന്നാല്‍ നിയമ ലംഘനമാകുകയും ചെയ്യും. ഏതായാലും മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയില്‍ ക്രിസ്ത്യന്‍ സഭയുടെ മതപരിവര്‍ത്തന നിലപാടിനെ പിന്നോട്ട്‌ വലിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.