Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസനം എത്താതെ അഞ്ചാലുംമൂട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:22 pm IST
in Kollam

അഞ്ചാലുംമൂട്‌: തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വാഗ്ദാന പെരുമഴയുമായി രാഷ്‌ട്രീയ നേതാക്കള്‍ എത്തുന്ന നാടായി മാറിയിരിക്കുകയാണ്‌ പനയം, പെരുമണ്‍, അഷ്ടമുടി പ്രദേശങ്ങള്‍. എംപി ഫണ്ടിന്റെയും, എംഎല്‍എ ഫണ്ടിന്റെയും പേരില്‍ രാഷ്‌ട്രീയ നേതാക്കന്മാര്‍ തമ്മില്‍ തല്ലുന്നതും, ആഹ്ലാദ പ്രകടനങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണിപ്പോള്‍. പ്രദേശവാസികളെ വിഡ്ഢികളാക്കുന്ന ഈ രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

ഒരു നാടിന്റെ മുഴുവന്‍ വികസന സ്വപ്നമായ പെരിനാട്‌ റെയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്‌. ഫ്ലാറ്റ്ഫോമില്‍ നിര്‍ത്താതെ തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തുകയാണ്‌ പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ ഇപ്പോള്‍. ഇതുമൂലം സ്ത്രീയാത്രക്കാരും മധ്യവയസ്കരുമാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. റെയില്‍വേയുടെ അവഗണനയ്‌ക്കെതിരെ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത്‌ വിവിധ രാഷ്‌ട്രീയകക്ഷികള്‍ ചേര്‍ന്ന്‌ രൂപീകരിച്ച ജനകീയസമിതി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ രണ്ടു പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ മൂലം ഉണ്ടാകുന്ന ചേരിതിരിവാണ്‌ ഇവിടെ വികസനം എത്താത്തതിന്‌ കാരണം. അടിയന്തിരമായി റെയില്‍വേ ഗേറ്റ്‌ തുറക്കുക, എക്സ്പ്രസ്‌ ട്രെയിനിന്‌ സ്റ്റോപ്പ്‌ അനുവദിക്കുക എന്നിവയാണ്‌ ഇവിടുത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം.

എംപിയുടെ ശ്രമഫലമായി വേണാട്‌ എക്സ്പ്രസിന്‌ സ്റ്റോപ്പ്‌ അനുവദിച്ചു എന്നു പറഞ്ഞ്‌ പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ നല്‍കിയ പ്രചരണത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല എന്നു തെളിയുകയാണ്‌ ഇപ്പോള്‍. ഒരു മാസം പിന്നിടുമ്പോഴും വേണാട്‌ പെരിനാട്‌ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടില്ല. നിര്‍ത്തുകയാണെങ്കില്‍ തൃക്കരുവ, തൃപ്പനയം, പെരിനാട്‌ പഞ്ചായത്തുകളിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രയോജനമായേനേ. ഇതുപോലൊരു വാഗ്ദാനമാണ്‌ പെരുമണ്‍ പാലം. അഞ്ച്‌ പഞ്ചായത്തുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പെരുമണ്‍ കന്നങ്കടവ്‌ പാലം യാഥാര്‍ത്ഥ്യമായാല്‍ വന്‍ വികസനമാണ്‌ അഞ്ചാലുംമൂട്‌ പ്രദേശങ്ങള്‍ക്ക്‌ ഉണ്ടാകുന്നത്‌. എല്ലായിടത്തുനിന്നും വേര്‍പെട്ടു നില്‍ക്കുന്ന മണ്‍ട്രോത്തുരുത്തിനെ കൊല്ലം നഗരവുമായി ബന്ധിപ്പിക്കാന്‍ വേണ്ടത്‌ വെറും 13 കിലോമീറ്റര്‍ മാത്രമാകും. ഇപ്പോള്‍ മണ്‍ട്രോത്തുരുത്തുകാര്‍ക്ക്‌ കൊല്ലത്ത്‌ വരണമെങ്കില്‍ 29 കിലോമീറ്റര്‍ സഞ്ചരിക്കണം. ഒരു അസുഖം വന്നാല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ ഇതേ ദൂരം സഞ്ചരിക്കണമെന്ന അവസ്ഥയാണിപ്പോഴുള്ളത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ പെരുമണ്‍, കന്നങ്കടവ്‌ പാലം നിര്‍മ്മാണത്തിന്‌ അനുമതി കിട്ടിയതും സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചതുമാണ്‌. എന്നാല്‍ ഇതുവരെ പാലം പണി ആരംഭിച്ചിട്ടില്ല എന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്‌. മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ തറക്കലിടീല്‍ കര്‍മ്മം നിര്‍വഹിച്ച സ്ഥലം ഇപ്പോള്‍ കാടുകയറിയ അവസ്ഥയിലാണ്‌. പാലം പണി നടക്കാത്തത്‌ രാഷ്‌ട്രീയ കാരണങ്ങളാലാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോള്‍ സര്‍ക്കാരിന്റെ ജങ്കാര്‍ സര്‍വീസ്‌ ഉണ്ടെങ്കില്‍ പോലും രാത്രികാല യാത്ര ദുഷ്കരമാണ്‌. തേനി ദേശീയപാതയുടെ സ്ഥലമെടുപ്പ്‌ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഗതാഗത കുരുക്കുമൂലം അഞ്ചാലുംമൂട്‌ നഗരം വീര്‍പ്പുമുട്ടുകയാണ്‌. അഞ്ചാലുംമൂടിന്റെ വന്‍ വികസനത്തിന്‌ വഴിയൊരുക്കുന്ന ബൈപാസ്‌ പണിയുടെ സ്ഥലമെടുപ്പ്‌ പൂര്‍ത്തീകരിച്ചെങ്കിലും രണ്ടു വലിയ പാലങ്ങള്‍ ആവശ്യമുള്ളതിനാല്‍ അതും മുടങ്ങിക്കിടക്കുകയാണ്‌. ബൈപാസിന്‌ സര്‍ക്കാര്‍ ഏറ്റെടുത്ത കടവൂര്‍, നീരാവില്‍, കുരീപ്പുഴ ഭാഗങ്ങളിലെ സ്ഥലങ്ങള്‍ കാടുകയറി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്‌.

തെരഞ്ഞെടുപ്പ്‌ അടുക്കുന്ന സമയങ്ങളില്‍ വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ഇക്കുറിയും വീടുകള്‍ തോറും കയറി ഇറങ്ങി എന്ത്‌ വാഗ്ദാനമാണ്‌ നല്‍കാന്‍ കഴിയുക എന്നാണ്‌ ഇപ്പോള്‍ അവരുടെ ആശങ്ക. എംപി ഫണ്ടും, എംഎല്‍എ ഫണ്ടും വന്നിട്ടും എന്തേ പണി തുടങ്ങാത്തതെന്ന ചോദ്യം ഇവരുടെ മുന്നില്‍ അവശേഷിക്കുമ്പോള്‍ പ്രതീക്ഷയോടെ ബൈപാസ്‌ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കുകയാണ്‌ ഇവിടുത്തെ ഗ്രാമവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.