Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊച്ചിയില്‍ ഇനി ക്രിക്കറ്റ്‌ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 09:15 pm IST
inCricket

കൊച്ചി: എറണാകുളത്തെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഇനി ക്രിക്കറ്റ്‌ വസന്തം. ഒരു ഇടവേളക്ക്‌ ശേഷമാണ്‌ കൊച്ചിയില്‍ ദേശീയ പ്രാധാന്യമുള്ള ക്രിക്കറ്റിന്‌ അരങ്ങൊരുങ്ങുന്നത്‌. ദുലീപ്‌ ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനല്‍ മത്സരത്തിനാണ്‌ ഇന്ന്‌ തുടക്കമാവുന്നത്‌. ടര്‍ബനേറ്റര്‍ ഹര്‍ഭജന്‍ സിംഗ്‌ നയിക്കുന്ന ഉത്തരമേഖലയും വൃദ്ധിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലയുമാണ്‌ ചതുര്‍ദ്ദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്‌. രാവിലെ 9 മുതലാണ്‌ മത്സരം. ചെന്നൈയില്‍ ആരംഭിക്കുന്ന മറ്റൊരു സെമിഫൈനലില്‍ മധ്യമേഖലയും ദക്ഷിണമേഖലയും ഏറ്റുമുട്ടും. 10 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കേരളം ദുലീപ്‌ ട്രോഫിക്ക്‌ ആതിഥേയത്വം വഹിക്കുന്നത്‌.

കഴിഞ്ഞ ജനുവരിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിനത്തിനുശേഷം ഇതാദ്യമായാണ്‌ കൊച്ചി ഒരു പ്രമുഖ ടൂര്‍ണമെന്റിന്‌ വേദിയാകുന്നത്‌. മത്സരങ്ങള്‍ക്കായി ഉത്തരമേഖല, കിഴക്കന്‍ മേഖലാ ടീമുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീമുകള്‍ ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തു.

ക്യാപ്റ്റന്‍ ഹര്‍ഭജന്‍സിംഗിന്‌ പുറമെ ദേശീയ ടീമില്‍ അംഗങ്ങളായ മോഹിത്‌ ശര്‍മ്മ, പര്‍വീന്ദര്‍ അവാന എന്നിവരും, ഇന്ത്യ എ ടീം അംഗങ്ങളായ മന്‍ദീപ്‌ സിംഗ്‌, സന്ദീപ്‌ ശര്‍മ്മ, വികാസ്‌ മിശ്ര എന്നിവരും ഉത്തരമേഖലയുടെ കരുത്താവും. ഏഴ്‌ മാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഭാജി ഫസ്റ്റ്ക്ലാസ്‌ ക്രിക്കറ്റില്‍ കളിക്കാനിറങ്ങുന്നത്‌.

ഹര്‍ഭജന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യക്ക്‌ അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത നായകന്‍ ഉന്മുക്ത്‌ ചന്ദും ഉള്‍പ്പെടും. ഇവര്‍ക്ക്‌ പുറമെ സരബ്ജിത്‌ ലഡ്ഡ, പര്‍വിന്ദര്‍ അവാന, ഋഷി ധവാന്‍, ജീവന്‍ജോത്‌ സിംഗ്‌, സിദ്ധാര്‍ത്ഥ്‌ കൗള്‍, മന്‍ദീപ്സിംഗ്‌, രജത്‌ പാലിവാള്‍, വൈഭവ്‌ റാവല്‍, നിതിന്‍ സെയ്ന (വിക്കറ്റ്‌ കീപ്പര്‍), സന്ദീപ്‌ ശര്‍മ്മ, മോഹിത്‌ ശര്‍മ്മ, ഇയാന്‍ ദേവ്‌ സിംഗ്‌, വികാസ്‌ മിശ്ര എന്നിവരാണ്‌ ടീമിലുള്ളത്‌.

വൃദ്ധിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലാ ടീമിലെ മറ്റ്‌ അംഗങ്ങള്‍ ബസന്ത്‌ മൊഹന്തി, അബു നെചിം, ദീപക്‌ ബെഹ്‌റ, പല്ലവകുമാര്‍ ദാസ്‌, അശോക്‌ ദിന്‍ഡ, സണ്ണി ഗുപ്ത, ഇശാങ്ക്‌ ജഗ്ഗി, അനുസ്തപ്‌ മജൂംദാര്‍, ഷഹബാസ്‌ നദീം, റമീസ്‌ നെമത്‌, ഗോവിന്ദ്‌ പൊഡ്ഡര്‍, ബിപ്ലബ്‌ സാമന്ദ്‌റായ്‌, സുബ്രജിത്‌ റോയ്‌, തര്‍ജീന്ദര്‍ സിംഗ്‌, മണി ശങ്കര്‍ മുറസിംഗ്്‌, സിബ്സങ്കര്‍ റോയ്‌, അജയ്‌ യാദവ്‌ എന്നിവരാണ്‌.

എതിര്‍നിരയില്‍ അനുഭവ പരിചയമുള്ള താരങ്ങള്‍ കൂടുതലായുള്ളത്‌ മത്സരം കടുത്തതാക്കുമെന്ന്‌ കിഴക്കന്‍ മേഖലാ ടീം നായകന്‍ വൃദ്ധിമാന്‍ സാഹ പറഞ്ഞു. ബുധനാഴ്ച വൈകീട്ട്‌ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ടീമുമായാണ്‌ മത്സരത്തിനിറങ്ങുന്നതെന്നും സാഹചര്യം കൂടി അനൂകൂലമായാല്‍ നല്ല പ്രകടനം പ്രതീക്ഷിക്കുന്നതായും സാഹ വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ മത്സരത്തിനിറങ്ങുന്നതെന്ന്‌ ഉത്തരമേഖലാ ടീമംഗം ഉന്മുക്ത്‌ ചന്ദ്‌ പറഞ്ഞു. ബാറ്റിംഗാണ്‌ ടീമിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു ടീമുകളും ബുധനാഴ്ച വൈകീട്ട്‌ രണ്ടു മണിക്കൂറോളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.