Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നവരാത്രിമണ്ഡപങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 06:13 pm IST
inKollam

കൊല്ലം: ക്ഷേത്രസങ്കേതങ്ങളില്‍ നവരാത്രി മണ്ഡപങ്ങളൊരുങ്ങി. കൊല്ലം പുതിയകാവ്‌, കൂനമ്പായിക്കുളം ഭദ്രകാളീ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, കരുനാഗപ്പള്ളി പുതിയകാവ്‌ ക്ഷേത്രം, കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം, പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രം, നെടിയവിള ഗേവീക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നവരാത്രി ആഘോഷം ഇന്നുമുതല്‍ ആരംഭിക്കും.

പെരിനാട്‌ കലാവേദിയുടെ 45-ാ‍ം വാര്‍ഷികാഘോഷവും നവരാത്രി മഹോത്സവവും പുരസ്കാര വിതരണവും സംഘനൃത്ത മത്സരവും 12, 13, 14 തീയതികളില്‍ കലാവേദി നഗറില്‍ നടക്കും. 12ന്‌ വൈകിട്ട്‌ 5ന്‌ ചലച്ചിത്രനടന്‍ മധു ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ കളക്ടര്‍ ബി. മോഹനന്‍ മുഖ്യാതിഥിയായിരിക്കും. 13ന്‌ വൈകിട്ട്‌ 6ന്‌ അഖിലകേരള സംഘനൃത്ത മത്സരം നടക്കും. 14ന്‌ വൈകിട്ട്‌ 6ന്‌ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഡോ. തോമസ്‌ ഐസക്‌ എംഎല്‍എ നിര്‍വഹിക്കും. വിജയദശമി നാളില്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ കുട്ടികള്‍ക്ക്‌ ഹരിശ്രീ കുറിക്കും.

ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ കൊല്ലം ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങള്‍ ആറു മുതല്‍ 14 വരെ വിപുലമായി നടത്തക്കും. നവരാത്രി പൂജകള്‍, ഹോമങ്ങള്‍, നവരാത്രി കലോത്സവം, അന്നദാനം, പൂജവയ്‌പ്‌, വിദ്യാരംഭം, വിജയീയാത്ര എന്നിവയാണ്‌ പ്രധാന പരിപാടികള്‍. തോപ്പില്‍കടവിലെ ജ്ഞാനക്ഷേത്രത്തില്‍ ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നവരാത്രി പൂജകള്‍ക്കും, ഹോമങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിക്കുന്നതിനും ആഘോഷപരിപാടികളില്‍ സംബന്ധിക്കുന്നതിനുമായി ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നും ശ്രീശ്രീയുടെ പ്രതിനിധിയായി ഋഷി നിത്യ പ്രഗ്യ കൊല്ലത്ത്‌ എത്തിച്ചേരും.

നവരാത്രി കലോത്സവം ആറിന്‌ വൈകിട്ട്‌ ഏഴിന്‌ സിനിമാനടി മേനകയും ചലച്ചിത്ര നിര്‍മാതാവ്‌ സുരേഷ്കുമാറും ചേര്‍ന്ന്‌ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന മാക്ബത്ത്‌ നാടകവും അരങ്ങേറും. ഏഴിന്‌ വൈകിട്ട്‌ ഏഴുമുതല്‍ ജെ.പി ജയശങ്കര്‍ അവതരിപ്പിക്കുന്ന നാദാര്‍ച്ചന നടക്കും. 11ന്‌ രാത്രി ഏഴിന്‌ നടക്കുന്ന പൂജാപരിപാടികളില്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ ഏഴിന്‌ രുദ്രാഭിഷേകവും വൈകിട്ട്‌ അഞ്ചിന്‌ മഹാസുദര്‍ശനഹോമവും, ദുര്‍ഗാസപ്തശിത പാരായണവും, ലളിതാസഹസ്രനാമജപവും, നവചണ്ഡിഹോമവുമാണ്‌ പ്രധാന പൂജകള്‍. 12ന്‌ രാവിലെ ഏഴിന്‌ ശതചണ്ഡിഹോമം ആരംഭിക്കും. 13ന്‌ വൈകിട്ട്‌ ഏഴുമുതല്‍ സരസ്വതി പൂജയും വിദ്യാസങ്കല്‍പ്പവും. 14ന്‌ രാവിലെ 8 മുതല്‍ വിദ്യാരംഭം. ശ്രീശ്രീ അക്കാദമിയുടെ നേതൃത്വത്തിലാണ്‌ വിദ്യാരംഭ പരിപാടികള്‍. രാവിലെ പത്തിന്‌ പൂജാ-ഹോമ ഫലസിദ്ധിക്ക്‌ തെരഞ്ഞെടുത്ത കോളനികളിലെത്തി വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്ന പ്രത്യേക പരിപാടിയായ വിജയീയാത്ര. തുടര്‍ന്ന്‌ വൃഷത്തൈ നടീലും ശുചിത്വ ബോധവല്‍ക്കരണവും. 10 മുതല്‍ 12 വരെ തീയതികളില്‍ ദമ്പതി പൂജകളും സങ്കല്‍പ്പ പൂജകളും നടക്കും.

പുത്തൂര്‍: തെക്കുംപുറം കണ്ണങ്കര കളരിയില്‍ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്‌ ഇന്ന്‌ തുടക്കമാകും. എല്ലാ ദിവസവും ഭാഗവത പരായണവും വിശേഷാല്‍ പൂജകളും ഉണ്ടാകും. വിജയ ദശമിദിനത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. പുത്തൂര്‍ തൃക്കണ്ണാപുരം കാവില്‍ ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്ന്‌ ആരംഭിക്കും. വിദ്യാരംഭ ചടങ്ങുകള്‍ക്ക്‌ കൃഷ്ണശര്‍മ്മ നേതൃത്വം നല്‍കും.

ചവറ: കൊറ്റംകുളങ്ങര ദേവിക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും നവരാത്രി ഉത്സവവും ഇന്ന്‌ തുടങ്ങി 14ന്‌ സമാപിക്കും. ഇന്ന്‌ വൈകിട്ട്‌ 7ന്‌ യജ്ഞശാലയില്‍ ഭദ്രദീപം തെളിക്കലും അനുഗ്രഹപ്രഭാഷണവും കളക്ടര്‍ ബി. മോഹനന്‍ നിര്‍വഹിക്കും. പയ്യന്നൂര്‍ ജയകൃഷ്ണന്‍ നമ്പൂതിരിയാണ്‌ യജ്ഞാചാര്യന്‍. തേവലക്കര മണിക്കുട്ടന്‍പിള്ള, പള്ളിക്കല്‍ മദനന്‍, തൊടിയൂര്‍ സുബാഷ്‌ എന്നിവരാണ്‌ യജ്ഞ പൗരാണികര്‍.

യജ്ഞ ദിവസങ്ങളില്‍ ഗണപതിഹോമം, ആചാര്യപ്രഭാഷണം എന്നിവയുണ്ടാകും. 8ന്‌ ശ്രീകൃഷ്ണാവതാരം, 10ന്‌ രക്മിണിസ്വയംവരം, 11ന്‌ കുചേലഗതി എന്നിവ പാരായണം ചെയ്യും.

യജ്ഞ സമാപന ദിവസമായ 12ന്‌ 11 മണിക്ക്‌ ഗജപൂജയും ഗജയൂട്ടും ഉണ്ടാകും. വാദ്യമേളങ്ങളുടേയും ഗജവീരന്മാരുടേയും അകമ്പടിയോടെ 3ന്‌ അവഭൃഥസ്നാന ഘോഷയാത്ര നടക്കും.

മഹാനവമി ദിവസമായ ഞായറാഴ്ച അഖണ്ഡനാമജപ യജ്ഞമുണ്ടാകും. വിജയദശമി ദിവസമായ തിങ്കളാഴ്ച 7ന്‌ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. യജ്ഞശാലയില്‍ വിവിധ അര്‍ച്ചനകള്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.

കൊട്ടാരക്കര: വയയ്‌ക്കല്‍ ശ്രീദുര്‍ഗാദേവി ക്ഷേത്ര നവരാത്രി ആഘോഷങ്ങള്‍ ഇന്ന്‌ മുതല്‍ 14 വരെ ക്ഷേത്ര സന്നിധിയില്‍ നടക്കും. എല്ലാ ദിവസവും ദേവീഭാഗവതപാരായണം, വൈകിട്ട്‌ ലളിതസഹസ്രനാമജപം, ദീപാരാധനയ്‌ക്കുശേഷം ഭഗവതിസേവ എന്നിവയുണ്ടായിരിക്കും. മഹാനവമി ദിവസം രാവിലെ 6 മുതല്‍ വിജയദശമി ദിവസം രാവിലെ 6 വരെ അഹോരാത്ര അഖണ്ഡനാമജപം. വിജയദശമിദിനത്തില്‍ രാവിലെ മുതല്‍ വിദ്യാരംഭം ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതരി കുട്ടികളെ എഴുത്തിനിരുത്തും. തുടര്‍ന്ന്‌ സതീഷ്‌ ചന്ദ്രന്‍ മുട്ടത്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരാജഗോപാലമന്ത്രാര്‍ച്ചനയും ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.