Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്‌ : മാധവനെ ചോദ്യംചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2013, 10:43 pm IST
in Ernakulam

കൊച്ചി : നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെ സി ബി ഐ ചോദ്യം ചെയ്തു. ഫയാസ്‌ അടക്കമുള്ള പ്രതികള്‍ക്ക്‌ സ്വര്‍ണ്ണം കടത്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന വിവരത്തെ തുടര്‍ന്നാണിത്‌. സി ബി ഐയുടെ കൊച്ചി യൂണിറ്റില്‍ വിളിച്ചുവരുത്തിയാണ്‌ മാധവനെ ചോദ്യം ചെയ്തത്‌. നേരത്തെ ഇദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സി ബി ഐ റെയ്ഡ്‌ നടത്തിയിരുന്നു. കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്‌ നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണ്ണം കടത്തിയത്‌ എന്നാണ്‌ സി ബി ഐ കണ്ടെത്തിയിട്ടുള്ളത്‌.

ഫയസിന്‌ ഒത്താശ ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന്‌ കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ അനില്‍ കുമാറിനെ സിബിഐ ചോദ്യം ചെയ്യും. വിമാനത്താവളത്തിലൂടെ എല്‍ഇഡി ടിവി, സ്കാനിംഗ്‌ പോലും നടത്താതെ ചെറിയ ഡ്യൂട്ടി കെട്ടിവച്ച്‌ കടത്തിക്കൊണ്ടുപോകാന്‍ അനില്‍കുമാര്‍ ഫയസിനെ സഹായിച്ചുവെന്നാണ്‌ വിവരം.

അഞ്ചു ലക്ഷം രൂപ വിലയുള്ള ടിവിക്ക്‌ രണ്ടു ലക്ഷം രൂപ വിലയിട്ടു ചെറിയ ഡ്യൂട്ടി ഈടാക്കി ഫയസിന്‌ വിട്ടുകൊടുത്തുവത്രെ. ടിവിക്കൊപ്പം ഫയസ്‌ കിലോക്കണക്കിനു സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അനില്‍കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ കസ്റ്റംസ്‌ കമ്മീഷണര്‍ സിബിഐക്ക്‌ കത്ത്‌ നല്‍കിയതായും അറിയുന്നു.

കേസില്‍ റിമാന്റില്‍ കഴിയുന്ന ആരീഫയെയും ആസിഫയെയും കസ്റ്റംസ്‌ ഉടന്‍ ചേദ്യം ചെയ്തേക്കും. ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്‌ അന്വേഷണസംഘത്തിനു കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യ) അനുമതി നല്‍കിയിരുന്നു. മജിസ്ട്രേറ്റ്‌ എന്‍.വി.രാജുവാണ്‌ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്‌. അതേസമയം ആരിഫയുടെയും ആസിഫയുടെയും ജാമ്യാപേക്ഷ ഇന്ന്‌ എറണാകുളം അഡീഷണല്‍ സിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യ) പരിഗണിക്കും.

മുഖ്യപ്രതിയായ ഫയസിന്റെയും കസ്റ്റംസ്‌ ഡപ്യൂട്ടി കമ്മീഷണറടക്കം സിബിഐ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൂന്നു കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെയും ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സിബിഐ പരിശോധിച്ചു വരികയാണ്‌. ഇതിന്റെ ഭാഗമായി സിബിഐ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്‌. സ്വര്‍ണ ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസും സിബിഐയും സമാന്തരമായാണ്‌ അന്വേഷണം നടത്തുന്നത്‌. ഇതില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ പങ്കും അഴിമതിയുമാണു സിബിഐ പരിശോധിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.