Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമ്മയുടെ സന്ദേശവുമായി യുവാക്കള്‍ ഗ്രാമങ്ങളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 06:36 pm IST
in Kollam

അമൃതപുരി (കൊല്ലം): ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ വികസിതഭാരതത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ അമ്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ യുവാക്കള്‍ രംഗത്തിറങ്ങുന്നു. രാജ്യത്തെ ഗ്രാമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ വ്യാപൃതരാക്കാനുതകുന്ന നൂതനമായ ബോധന പരിപാടിക്ക്‌ തുടക്കമിട്ട്‌ അമൃത വിദ്യാപീഠമാണ്‌ പുതിയ കര്‍മ്മകാണ്ഡത്തിന്‌ വഴിതുറക്കുന്നത്‌. മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചാണ്‌ അമൃത ലിവ്‌-ഇന്‍-ലാബ്സ്‌ (ആലില) എന്ന പേരില്‍ അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ്‌ ഇത്തരമൊരു പദ്ധതിക്കു തുടക്കമിടുന്നത്‌.

അമൃത സര്‍വകലാശാലയിലേയും വിദേശത്തെ മികച്ച ചില സര്‍വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ ഭാരതത്തിലെ ഗ്രാമങ്ങളില്‍ ആറുമാസം താമസിക്കുകയും അവിടുത്തെ ആരോഗ്യ, ശുചിത്വ, ഊര്‍ജ്ജ, ജലസേചന, മാലിന്യ, പരിസ്ഥിതി മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനസിലാക്കുകയുമാണ്‌ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌.

അനുഭവസമ്പത്തില്‍നിന്ന്‌ ആര്‍ജിക്കുന്ന പുതിയ കണ്ടെത്തലുകള്‍ ഗ്രാമീണ ജനതയുടെ ഉന്നതിക്കായി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയാണ്‌ പദ്ധതിക്ക്‌ പിന്നില്‍. ഈ പ്രശ്നങ്ങളെ നേരിടാനുതകുന്ന പദ്ധതികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വികസിപ്പിച്ച്‌ നടപ്പാക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ അമ്മ നടത്തിയ പ്രഭാഷണമാണ്‌ ഇത്തരമൊരു ആശയത്തിലേക്ക്‌ മഠത്തെ നയിച്ചത്‌.

സര്‍വസാധാരണക്കാരന്റെ ജീവിതവട്ടങ്ങളിലേക്ക്‌ പുതിയ തലമുറയ്‌ക്ക്‌ കടന്നുചെല്ലാനും അവരോടൊപ്പം കഴിയാനും ഗ്രാമങ്ങള്‍ ജീവിക്കുന്ന പരിതസ്ഥിതികള്‍ അടുത്തറിയാനും ഉപകരിക്കും വിധമുള്ള പ്രവര്‍ത്തന പദ്ധതിയാണ്‌ അമൃത ലിവ്‌ ഇന്‍ ലാബ്സിലുടെ അമൃത വിദ്യാപീഠം ലക്ഷ്യമിടുന്നത്‌.

രാജ്യത്തെ ഓരോ കുടുംബത്തിലെയും ഒരാളെങ്കിലും തങ്ങളുടെ ബിരുദപഠനത്തിനുശേഷം ഗ്രാമങ്ങളില്‍ പോയി ഒരു വര്‍ഷമെങ്കിലും സേവനപ്രവര്‍ത്തനം നടത്തണമെന്ന്‌ 2013 ജനുവരിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അമ്മ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രോല്‍സാഹിപ്പിക്കുന്നപക്ഷം അത്‌ പാവങ്ങളുടെ ഉന്നമനത്തിനു കാരണമാകുമെന്നതിലുപരി യുവാക്കളില്‍ സഹാനുഭൂതി ഉണരാനും രാജ്യത്തിന്റെ ആത്മീയ വളര്‍ച്ചയ്‌ക്കും അതു സഹായകരമാകുമെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളേയും ഗവേഷണപ്രവര്‍ത്തനങ്ങളും കൈമാറുന്നതിന്‌ അമൃത, കാലിഫോര്‍ണിയ സര്‍വകലാശാലകള്‍ തമ്മിലുള്ള ധാരണാപത്രം ഇന്നലെ അമൃതവര്‍ഷം 60ല്‍ ഒപ്പുവച്ചു.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ എക്സിക്യൂട്ടീവ്‌ വൈസ്‌ ചാന്‍സിലര്‍ ഡോ. സുരേഷ്‌ സുബ്രഹ്മണിയും അമൃതയിലെ വൈസ്‌ ചാന്‍സിലര്‍ ഡോ. പി. വെങ്കട്ട്‌ രംഗനുമാണ്‌ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്‌.

കാലിഫോര്‍ണിയ സര്‍വകലാശാല ഇന്റേണല്‍ അഫയേഴ്സ്‌ ഡയറക്ടര്‍ മിഷല്‍ എല്‍ ഹെര്‍മസ്‌, അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ്‌ ഡയറക്ടര്‍ ഡോ. മനീഷ വി. രമേഷ്‌, കോ ഡയറക്ടര്‍ ഡോ.കൃഷ്ണശ്രീ അച്യുതന്‍, പ്രോഗ്രാം മാനേജര്‍ ശ്രീ പി. മനോജ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അധ്യാപകര്‍, ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ വിനിമയം, സംയുക്തമായ ഗവേഷണ-പ്രസിദ്ധീകരണ പദ്ധതികള്‍, വെര്‍ച്വല്‍ ലാബുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിവരങ്ങള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയുടെ വിനിമയം, ഹ്രസ്വകാല പദ്ധതികളും സന്ദര്‍ശനങ്ങളും തുടങ്ങിയവയെല്ലാം ഈ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.