Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം ഇന്നുമുതല്‍ കൊല്ലത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 06:14 pm IST
inKollam

കൊല്ലം: യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം ഇന്നുമുതല്‍ മൂന്ന്‌ ദിവസമായി കൊല്ലത്ത്‌ നടക്കും. സമാപന സമ്മേളനത്തില്‍ വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട്‌ പ്രഖ്യാപിക്കുമെന്ന്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബ്രാഹ്മണസമുദായത്തോട്‌ ഇരുമുന്നണികളും കാട്ടുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധം സമ്മേളനത്തിലുയരും. ക്ഷേത്രപുരോഹിതന്മാരോട്‌ ദേവസ്വം ബോര്‍ഡുകള്‍ കാട്ടുന്ന ചിറ്റമ്മനയത്തിനെതിരെയും രണ്ടാം ഭൂപരിഷ്കരണം എന്ന ആവശ്യത്തില്‍ നിന്ന്‌ പിന്മാറിയ രാഷ്‌ട്രീയ, സാമുദായിക ശക്തികള്‍ക്കെതിരെയും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തും.

ടൗണ്‍ ഹാളില്‍ ഇന്ന്‌ രാവിലെ 9ന്‌ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്‌ ധ്വജാരോഹണം നടത്തും. തുടര്‍ന്ന്‌ തിരുവാതിര നടക്കും. ദീപശിഖ വെട്ടിക്കോട്‌ പരമേശ്വരന്‍ നമ്പൂതിരി ഏറ്റുവാങ്ങും. ആദിശങ്കരാചാര്യ വിഗ്രഹത്തിന്‌ മുന്നില്‍ വേഴപ്പറമ്പ്‌ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം ജ്വലിപ്പിക്കും.

സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എം മാണി നിര്‍വഹിക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ വിശിഷ്ടാതിഥിയാകും. ശബരിമല മുന്‍ മേല്‍ശാന്തി തെക്കടത്ത്‌ മന എന്‍.പി നമ്പൂതിരി സ്മരണികാ പ്രകാശനം നടത്തി. സംഗീത സംവിധായകന്‍ ദര്‍ശന്‍രാമന്‍ സ്മരണിക ഏറ്റുവാങ്ങും. എന്‍. പീതാംബരക്കുറുപ്പ്‌, ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട്‌, പി.കെ. ഗുരുദാസന്‍, വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ജില്ലാ കളക്ടര്‍ ബി. മോഹനന്‍, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, പ്രൊഫ. ഇ.എന്‍. രാമന്‍ നമ്പൂതിരി, പ്രൊഫ. എം.വി.എന്‍ നമ്പൂതിരി, ജയപ്രകാശ്‌ ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക്‌ വനിതാ സമ്മേളനം മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. അഡ്വ. പി. അയിഷാപോറ്റി എംഎല്‍എ മുഖ്യാതിഥിയാകും. ഡോ. ദേവകി അന്തര്‍ജനം, മാര്‍ഗിസതി, എം.പി കൃഷ്ണന്‍ നമ്പൂതിരി, ഗിരിജ, ഉമാദേവി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കെ. ലേഖ, ശ്രീലേഖ, സാവിത്രി കെ. ഭട്ടതിരി എന്നിവര്‍ സംസാരിക്കും. വൈകിട്ട്‌ ആചാര്യ സദസ്‌ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ പാണ്ടം പറമ്പത്ത്‌ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി ഉദ്ഘാടനം ചെയ്യും. കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി, പ്രൊഫ. വി.ആര്‍. നമ്പൂതിരി, എം.എ ഭട്ടതിരി, പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ സംസാരിക്കും. രാത്രി 8ന്‌ മേജര്‍സെറ്റ്‌ കഥകളി നടക്കും.

യുവജന സമ്മേളനം നാളെ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്‌. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി ശശികല ടീച്ചര്‍, കൃഷ്ണദാസ്‌, യുവമോര്‍ച്ച നേതാവ്‌ വി. രാജേഷ്‌, എം. നാരായണന്‍ നമ്പൂതിരി, ഭരത്‌ എച്ച്‌. ശശി, ധനീഷ്‌ ആര്‍. ശര്‍മ്മ, സ്വര്‍ണത്ത്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌, പി.സി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. 11ന്‌ ദേവലകസംഗമം മന്ത്രി വി.എസ്‌ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.എംഗോവിന്ദന്‍നായര്‍, എംസിഎസ്‌ മേനോന്‍, അഡ്വ. പി. ചാത്തുക്കുട്ടി, വിഷ്ണു നമ്പൂതിരി, ഹരികുമാര്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

വൈകിട്ട്‌ 5ന്‌ നടക്കുന്ന വ്യാവസായിക സംരംഭ സമ്മേളനം ക്രിസ്റ്റല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മഠത്തില്‍ രഘു, ഡോ. കെ.ടി മാധവന്‍, എം.സി നാരായണന്‍, സുരേഷ്‌ ഭട്ടതിരി, ദാമോദരദാസ്‌, എന്‍.പി.പി നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

സമാപന ദിവസം രാവിലെ 10ന്‌ നടക്കുന്ന കലാസാംസ്കാരിക സമ്മേളനം കൈതപ്രം വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ശതാഭിഷിക്തനായ കഥകളി നടന്‍ ശങ്കരന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. കെ.പി നമ്പൂതിരി, ഭാവനാരാധാകൃഷ്ണന്‍, രാജീവ്‌ ആലുങ്കല്‍, അജിത്‌ നമ്പൂതിരി, കൈതമഠം ദീപാങ്കുരന്‍, കൈലാസനാഥന്‍, സുവര്‍ണിനി അന്തര്‍ജനം എന്നിവര്‍ സംസാരിക്കും. വൈകിട്ട്‌ 4ന്‌ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.സി ജോര്‍ജ്‌, ജി. സുധാകരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, സുഗതന്‍ എന്നിവര്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ ഹരികുമാര്‍ശര്‍മ്മ, രാധാകൃഷ്ണന്‍പോറ്റി, വിഷ്ണുനമ്പൂതിരി, അഭിലാഷ്‌ ഭട്ടതിരി, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.