Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിമെട്രോ: ഫ്രഞ്ച്‌ സാമ്പത്തിക ഏജന്‍സി നാളെ എത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 07:12 pm IST
inErnakulam

കൊച്ചി: കൊച്ചിമെട്രോയ്‌ക്ക്‌ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച്‌ സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡിയുടെ അന്തിമ വിലയിരുത്തല്‍ സംഘം നാളെ കൊച്ചിയിലെത്തും. 19 വരെ സംഘം കൊച്ചിയിലുണ്ടാകും.

ഇതിനിടയില്‍ തൊഴില്‍ത്തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ പരിഹാരത്തിന്‌ സ്ഥിരം സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം തുടങ്ങി.നിര്‍മ്മാണം മുടങ്ങാതെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനോട്‌ (ഡിഎംആര്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്‌. ജോലിയുമായി ബന്ധപ്പെട്ട്‌ പുറമേനിന്ന്‌ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഈ നിര്‍ദേശങ്ങള്‍ ഡിഎംആര്‍സി സമാഹരിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‌ (കെഎംആര്‍എല്‍) നല്‍കും.മെട്രോയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്തിരിക്കുന്ന എല്‍ആന്‍ഡ്ടിയും സോമയും ഇറ കണ്‍സ്ട്രക്ഷന്‍സുമെല്ലാം നിര്‍ദേശങ്ങള്‍ ഡിഎംആര്‍സിക്ക്‌ നല്‍കും.നിര്‍ദേശങ്ങളും പ്രശ്നങ്ങളും പഠിച്ചശേഷമായിരിക്കും തര്‍ക്കപരിഹാര സംവിധാനം രൂപപ്പെടുത്തുക. നാളെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗം ഇത്‌ ചര്‍ച്ച ചെയ്യും. മന്ത്രിമാരായ ഷിബു ബേബിജോണും ഇബ്രാഹിംകുഞ്ഞും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

അടുത്തിടെ യാര്‍ഡിലുണ്ടായ തര്‍ക്കം മൂലം നാലരദിവസം മെട്രോയുടെ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. നിര്‍മ്മാണം ആരംഭിച്ച്‌ മൂന്ന്‌ മാസത്തിനിടെ പത്തരദിവസം തര്‍ക്കം മൂലം തൊഴില്‍ നഷ്ടപ്പെട്ടതായി മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ തര്‍ക്കപരിഹാരത്തിന്‌ സ്ഥിരം സംവിധാനം എന്ന ആവശ്യമുയര്‍ന്നത്‌.തര്‍ക്കമുണ്ടായാല്‍ ജോലി നിര്‍ത്തിവയ്‌ക്കാതെ തന്നെ പരിഹരിക്കുകയാണ്‌ ലക്ഷ്യമിടുന്നത്‌. മറ്റ്‌ മെട്രോകളില്‍ തര്‍ക്ക പരിഹാരത്തിന്‌ പിന്തുടരുന്ന മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ട്‌. മാതൃകാപരമെന്ന്‌ കണ്ടാല്‍ ഇവ പിന്തുടരും.കയറ്റിറക്കുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങളുണ്ടായപ്പോള്‍ അത്‌ പരിഹരിക്കാന്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രത്യേകവിഭാഗം മാത്രം ലക്ഷ്യം വയ്‌ക്കാതെ പൊതുവിലുള്ള തര്‍ക്ക പരിഹാരഫോറമാണ്‌ ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്‌. തൊഴില്‍ പ്രശ്നങ്ങള്‍ അടക്കമുള്ള തടസങ്ങള്‍ കൊച്ചി മെട്രോയെ ഇടവിടാതെ പിന്‍തുടരുമ്പോഴും ഇതുവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരത്തെ തയാറാക്കിയ ഷെഡ്യൂള്‍ അനുസരിച്ചു തന്നെ നടക്കുന്നതായി ഡിഎംആര്‍സി വിലയിരുത്തല്‍. രണ്ടു ദിവസം കൊച്ചിയില്‍ തങ്ങിയ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ. ശ്രീധരനാണ്‌ വിവിധ സ്ഥലങ്ങളിലെ നിര്‍മാണ പുരോഗതി പരിശോധിച്ചശേഷം ഈ വിലയിരുത്തല്‍ നടത്തിയത്‌. നിര്‍മാണം ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുന്നതില്‍ ശ്രീധരന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. എന്നാല്‍ പലയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതിലും അവയ്‌ക്കുള്ള പരിഹാരം നീളുന്നതിലുമുള്ള ഉത്കണ്ഠയും അദ്ദേഹം പങ്കുവച്ചു.

മുട്ടം യാര്‍ഡ്‌ ഉള്‍പ്പെടെ നിര്‍മാണം ഇഴയുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ വിലയിരുത്തല്‍ യോഗത്തിലും മുട്ടത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗതിവേഗം പോരെന്ന വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കൗണ്ട്ഡൗണ്‍ എന്ന നിലയില്‍ ഡിഎംആര്‍സി ഒരുക്കിയിട്ടുള്ള റിവേഴ്സ്‌ ക്ലോക്ക്‌ അനുസരിച്ച്‌ ഇനി അവശേഷിക്കുന്നത്‌ 837 ദിവസങ്ങളാണ്‌. നിര്‍മാണോദ്ഘാടനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ അനുസരിച്ച്‌ 995 ദിവസങ്ങളും.

തൊഴില്‍ പ്രശ്നങ്ങളും സ്ഥലമെടുപ്പിലെ വേഗക്കുറവും അടക്കം ഡിഎംആര്‍സി ചൂണ്ടിക്കാട്ടിയ എല്ലാ കുറവുകളും വീഴ്ചകളും അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പ്‌ സര്‍ക്കാരില്‍ നിന്ന്‌ ഇ. ശ്രീധരനു ലഭിച്ചിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം പോലും നഷ്ടപ്പെടുത്താതെ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശം നല്‍കി.സിസ്റ്റം ടെന്‍ഡര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു ശ്രീധരന്‍ നേരിട്ടാണ്‌ മേല്‍നോട്ടം നടത്തുന്നത്‌. ടെന്‍ഡര്‍ തയാറാക്കല്‍ അടക്കമുള്ള നടപടികള്‍ ഡല്‍ഹിയിലെ ഡിഎംആര്‍സി ആസ്ഥാനത്ത്‌ ചെയ്യുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‌ അടിക്കടി അവിടേക്കു പോകേണ്ടിവരുന്നണ്ട്‌. 19ന്‌ ശ്രീധരന്‍ ഡല്‍ഹിക്കു പോകുന്നുണ്ട്‌.

അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്ക്‌ എത്തിയാല്‍ തന്നെ ഓണ നാളില്‍ പ്രാദേശിക തൊഴിലാളികളുടെ അസാന്നിധ്യം പല റീച്ചുകളിലും നിര്‍മാണത്തെ ബാധിക്കും. ഇതു പ്രധാനമായും പ്രതിഫലിക്കുക മൂന്നാമത്തെ റീച്ചിലാണ്‌. തൊഴില്‍ പ്രശ്നത്തെ തുടര്‍ന്ന്‌ ആവശ്യത്തിനു കമ്പി കെട്ടി സൂക്ഷിക്കാന്‍ പറ്റാതിരുന്നതിനാല്‍ കലൂരിലെ പെയിലിംഗ്‌ ജോലികള്‍ ഇന്ന്‌ നടക്കാന്‍ സാധ്യതയില്ലെന്ന്‌ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ്‌ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്‌ക്കുശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച കലൂരില്‍ ഏഴാമത്തെ പെയിലിംഗ്‌ പുരോഗമിക്കുകയാണ്‌. രണ്ടാമത്തെ റീച്ചില്‍ പെടുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്‌-മാമംഗലം ഭാഗത്ത്‌ 45-ാ‍മത്തെ പെയിലിന്റെ നിര്‍മാണം നടന്നുവരുന്നു. രണ്ട്‌ ഋഗുകളാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

ആദ്യ റീച്ചില്‍ ആലുവയില്‍ പുളിഞ്ചോട്‌ ജംഗ്ഷനിലും സര്‍വീസ്‌ റോഡിലും പെയിലിംഗ്‌ നടക്കുന്നുണ്ട്‌. രണ്ടിടത്തുമായി 35 പെയിലുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നാലാം റീച്ചില്‍ പെയിലിംഗ്‌ ജോലികള്‍ ഇനിയും ആരംഭിക്കുവാനായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.