Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവേകാനന്ദ സന്ദേശവുമായി യുവാക്കളുടെ കൂട്ടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:59 pm IST
inKollam

കരുനാഗപ്പള്ളി: വിവേകാനന്ദ ജയന്തി സാര്‍ധശതി ആഘോഷത്തിന്‌ യുവത്വത്തിന്റെ തുടിപ്പ്‌. ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ഓര്‍മ്മകളുണര്‍ത്തി സാര്‍ധശതിയുവവിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടന്നു.

പുതിയകാവ്‌, ഇടക്കുളങ്ങര, മരുതൂര്‍കുളങ്ങര എന്നിവിടങ്ങളില്‍ നിന്ന്‌ നൂറ്‌ കണക്കിന്‌ യുവാക്കള്‍ അണിനിരന്ന കൂട്ടയോട്ടം പടനായര്‍കുളങ്ങര മഹാദേവക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ ആര്‍എസ്‌എസ്‌ കൊല്ലം ഗ്രാമജില്ലാ കാര്യവാഹ്‌ എ.?വിജയന്‍ അധ്യക്ഷത വഹിച്ചു.

ഓച്ചിറ ആര്‍. ധനരാജന്‍, ആര്‍എസ്‌എസ്‌ ഗ്രാമജില്ലാ പ്രചാര്‍ പ്രമുഖ്‌ എസ്‌. രാജേഷ്‌ എന്നിവര്‍ സംസാരിച്ചു.

പുത്തൂര്‍: ഭാരതീയ യുവത്വത്തിന്‌ ഉണര്‍വിന്റെ ദിശാബോധം പകര്‍ന്ന സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 120-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുത്തൂരില്‍ കൂട്ടയോട്ടം നടന്നു. വിവേകാനന്ദ സാര്‍ധശതി പുത്തൂര്‍ താലൂക്ക്‌ ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടത്തില്‍ നൂറ്‌ കണക്കിന്‌ യുവാക്കള്‍ പങ്കെടുത്തു.

വെണ്ടാറില്‍ നിന്നും ഇടവട്ടത്ത്‌ നിന്നുമാണ്‌ കൂട്ടയോട്ടങ്ങള്‍ ആരംഭിച്ചത്‌. വെണ്ടാര്‍ മനക്കരക്കാവില്‍ പുത്തൂര്‍ എസ്‌ഐ പി. രാജുവും ഇടവട്ടം ചന്തമുക്കില്‍ എഴുകോണ്‍ സിഐ കെ. സദനും പരിപാടി ഉദ്ഘാടനം ചെയ്തു.

പുത്തൂര്‍ കുമ്പഴ ദേവീക്ഷേത്രാങ്കണത്തില്‍ നടന്ന സമാപന യോഗം ദേശീയ അധ്യാപക പരിഷത്ത്‌ സംസ്ഥാന ഉപാധ്യക്ഷന്‍ പി.?എസ്‌. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആത്മബോധവും ആത്മവീര്യവും നഷ്ടപ്പെട്ട നമ്മുടെ ജനതയില്‍ ഇരുമ്പ്‌ സിരകളും ഉരുക്ക്‌ പേശികളും ഉണര്‍വിന്റെ ആത്മീയപ്രഭയും സ്വപ്നം കണ്ട വിവേകാനന്ദസ്വാമികള്‍ ഭാരതീയ യുവത്വത്തിന്‌ എക്കാലത്തെയും ആദര്‍ശപുരുഷനാണെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനെതിരെ ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞ കേന്ദ്രമന്ത്രി ശശിതരൂര്‍ രാജ്യത്തിന്‌ തന്നെ അപമാനമാണ്‌. അമേരിക്കന്‍ സംസ്കാരം സ്വീകരിച്ച്‌ ഭാരതീയതയെയും പാരമ്പര്യത്തെയും അപമാനിക്കുന്ന തരൂരിനെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ എഐടിയുസി സംസ്ഥാനസമിതിയംഗം പ്രൊഫ. പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.

ചാത്തന്നൂര്‍: കവടിയാറില്‍ സ്ഥാപിക്കപ്പെട്ട വിവേകാനന്ദപ്രതിമ കേരളം ആ മഹാത്മാവിനോട്‌ കാട്ടിയ അവഗണനയുടെ പ്രായശ്ചിത്തമാണെന്ന്‌ ആര്‍എസ്‌എസ്‌ കൊല്ലം മഹാനഗര്‍ പ്രചാര്‍ പ്രമുഖ്‌ എസ്‌. രഞ്ജന്‍ പറഞ്ഞു. കന്യാകുമാരിയിലെ അനശ്വരമായ വിവേകാനന്ദ സ്മാരകനിര്‍മാണത്തിന്‌ ഒരു ചില്ലിക്കാശും നല്‍കില്ലെന്ന്‌ പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനം കേരളമായിരുന്നു. ആ പാപത്തിന്റെ കറ കേരളീയ പൊതുസമൂഹം കഴുകിക്കളയുകയായിരുന്നു കവടിയാറിലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണകളുമായി വിവേകാനന്ദ സാര്‍ധശതി യുവവിഭാഗ്‌ ചാത്തന്നൂരില്‍ സംഘടിപ്പിച്ച കൂട്ടയോട്ടതത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജന്‍.

കേരളത്തിലെ ദേശീയസമൂഹത്തിനിടയില്‍ നിലനിന്നിരുന്ന ജാതീയതയില്‍ മനംനൊന്താണ്‌ ഇതൊരു ഭ്രാന്താലയമാണെന്ന്‌ സ്വാമിജി പറഞ്ഞത്‌.

മതപരിവര്‍ത്തന ശക്തികള്‍ ആ വികൃതമനോഭാവത്തില്‍നിന്ന്‌ മുതലെടുക്കുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതും അദ്ദേഹത്തെ വേദനിപ്പിച്ചു. ലോകത്തെ ക്രൈസ്തവീകരിക്കാന്‍ വേണ്ടി സംഘടിപ്പിക്കപ്പെട്ട ചിക്കാഗോ ലോകമതമഹാസമ്മേളനത്തിനെ കൊണ്ട്‌ മതങ്ങളുടെ മാതാവാണ്‌ ഹിന്ദുത്വം എന്ന്‌ പ്രഖ്യാപിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദന്‍ ഹിന്ദുത്വത്തെ ഉയര്‍ത്തുകയും അതുവഴി രാഷ്‌ട്രത്തെ ഉദ്ധരിക്കുകയും ചെയ്തുവെന്ന്‌ രഞ്ജന്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.