Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തീരദേശ വികസന പദ്ധതികള്‍ക്കായി നബാര്‍ഡ്‌ 60.80 കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 10:05 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 60.80 കോടി രൂപ അനുവദിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നാണ്‌ തുക വായ്‌പയായി അനുവദിച്ചതെന്ന്‌ ഫിഷറീസ്മന്ത്രി കെ. ബാബു അറിയിച്ചു. തീരദേശ കുടിവെള്ള പദ്ധതി, ഫിഷറീസ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളുടെ വികസനം എന്നീ പദ്ധതികളാണ്‌ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്നത്‌. തീരദേശ കുടിവെള്ള പദ്ധതികള്‍ക്കായി 12.45 കോടി രൂപ അനുവദിച്ചു.

കൊല്ലത്തെ നീണ്ടകര, ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, എറണാകുളത്തെ ചെല്ലാനം, തൃശ്ശൂരിലെ കയ്‌പമംഗലം, കാസര്‍ഗോട്ടെ അജാനൂര്‍ എന്നീ മത്സ്യഗ്രാമങ്ങളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇവ പൂര്‍ത്തിയാക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്‌ ഒരു ശാശ്വത പരിഹാരമുണ്ടാകും. ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ്‌ എന്നീ നാല്‌ ജില്ലകളിലും ഓരോ ഫിഷറീസ്‌ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്‌.

തീരദേശ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായി 19.63 കോടി രൂപയും മത്സ്യമേഖലയുടെ മറ്റു അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 26.72 കോടി രൂപയും അനുവദിച്ചു. പ്രസ്തുത പദ്ധതികളില്‍ തിരുവനന്തപുരത്തെ പൊഴിയൂര്‍ ഗവണ്‍മെന്റ്‌ യു.പി. സ്കൂള്‍, പൂവാര്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കൊല്ലത്തെ പുത്തന്‍തുറ ഗവണ്‍മെന്റ്‌ എ.എസ്‌.എച്ച്‌.എസ്‌ ആലപ്പുഴയിലെ വലിയഴിക്കല്‍ ഗവണ്‍മെന്റ്‌ എച്ച്‌.എസ്‌-എസ്‌, പല്ലന ഗവണ്‍മെന്റ്‌ എല്‍.പി. സ്കൂള്‍, തൃക്കുന്നപ്പുഴ ഗവണ്‍മെന്റ്‌ എല്‍.പി. സ്കൂള്‍, പാനൂര്‍ ഗവണ്‍മെന്റ്‌ എല്‍.പി. സ്കൂള്‍ തൃശ്ശൂരിലെ കയ്‌പമംഗലം ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ മലപ്പുറത്തെ അരിയല്ലൂര്‍ ഗവണ്‍മെന്റ്‌ യു.പി. സ്കൂള്‍, കാസര്‍ഗോട്ടെ മുസോഡി ഗവണ്‍മെന്റ്‌ എല്‍.പി.സ്കൂള്‍, കോട്ടിക്കുളം ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ അക്കാഡമിക്‌ ബ്ലോക്കുകളുടെ നിര്‍മ്മാണവും പുല്ലുവിള കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്‌ ഐ.പി. ബ്ലോക്കും ലബോറട്ടറിയും, പൊയ്യ പി.എച്ച്‌.സി.ക്ക്‌ ഐ.പി. ബ്ലോക്ക്‌ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.

മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്‌, കണ്ണുര്‍ എന്നീ ജില്ലകളില്‍ 175 ലക്ഷം രൂപയുടെ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്തെ മരിയനാട്‌, അഞ്ചുതെങ്ങ്‌, പുതുക്കുറുച്ചി, എറണാകുളത്തെ ഉദയംപേരൂര്‍, തൃശ്ശൂരിലെ കൈയ്‌പ്പമംഗലം എന്നിവിടങ്ങളില്‍ 390 ലക്ഷം രൂപയുടെ ഫിഷ്‌ ലാന്റിംഗ്‌ സെന്ററുകള്‍, തിരുവനന്തപുരത്തെ കരുംകുളം, ആലപ്പുഴയിലെ അര്‍ത്തുങ്കല്‍, എറണാകുളത്തെ ഉദയംപേരൂര്‍, കണ്ണുരിലെ അഴീക്കോട്‌ എന്നിവിടങ്ങളില്‍ 149.5 ലക്ഷം രൂപയുടെ നെറ്റ്‌ മെന്‍ഡിംഗ്‌ യാര്‍ഡുകള്‍, തിരുവനന്തപുരം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ 17.94 കോടി രൂപയുടെ ഫിഷറീസ്‌ റോഡ്‌ നര്‍മ്മാണം. കാസര്‍ഗോഡ്‌ പടന്നയില്‍ 21 ലക്ഷം രൂപയുടെ കള്‍വര്‍ട്ട്‌ നിര്‍മ്മാണം, 142 ലക്ഷം രൂപയുടെ ഒമ്പത്‌ ഷെല്‍റ്റര്‍ ഷെഡുകളും ഉള്‍പ്പെടുന്നു. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭ നടപടികള്‍ ഇതിനോടൊപ്പം തന്നെ ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിലെ 222 തീരദേശ മത്സ്യഗ്രാമങ്ങളുടേയും, 123 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുടേയും സമഗ്രമായ വികസനത്തിന്‌ 3000 കോടി രുപയുടെ പദ്ധതി തീരദേശ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിച്ചിരുന്നു. ഇത്‌ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിലായി, 150 കോടി രൂപയുടെ ഭവനവായ്‌പ ഹഡ്കൊ-യില്‍ നിന്ന്‌ കോര്‍പ്പറേഷന്‍ വായ്‌പ എടുക്കും. ഇതിന്‌ സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. നബാര്‍ഡില്‍ സമര്‍പ്പിച്ച 200 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 60.80 കോടി രൂപയ്‌ക്ക്‌ ഭരണാനുമതി ലഭിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍, തിരുവനന്തപുരം ജില്ലയില്‍ തീരദേശ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നബാര്‍ഡ്‌ 10.89 കോടി രൂപ അനുവദിച്ചിരുന്നു. ഏകദേശം 71.69 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി തീരദേശത്ത്‌ നടപ്പിലാക്കുന്നതെന്നും മന്ത്രി കെ. ബാബു അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.