Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓണത്തിരക്കില്‍ നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:14 pm IST
inKollam

കൊല്ലം: തിരുവോണം പുലരാന്‍ ഇന്നൊരു ദിവസം ബാക്കിനില്‍ക്കെ നഷ്ടങ്ങള്‍ നികത്താനുള്ള തത്രപ്പാടിലാണ്‌ വഴിയോരക്കച്ചവടക്കാര്‍. ഓണമെത്തിയിട്ടും തെളിയാത്ത മാനവും മാറാത്ത മഴയും പ്രതീക്ഷകള്‍ക്ക്‌ മേല്‍ വിതച്ച കരിനിഴല്‍ ഉത്രാടപ്പാച്ചിലില്‍ മായ്ച്ച്‌ കളയാം എന്ന കാത്തിരിപ്പിലാണ്‌ അവര്‍. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ മുതല്‍ പച്ചക്കറികള്‍ വരെ എല്ലാമെത്തിച്ചാണ്‌ വഴിയോരക്കച്ചവടക്കാര്‍ വിപണി കീഴടക്കുന്നത്‌.

ചിന്നക്കട, ഹെഡ്പോസ്റ്റോഫീസ്‌, ആണ്ടാമുക്കം, കോണ്‍വെന്റ്‌ ജംഗ്ഷന്‍, ആശുപത്രി മുക്ക്‌, കപ്പലണ്ടി മുക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ വഴിയോരക്കച്ചവടം തകൃതിയായി നടക്കുന്നത്‌. ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, വിവിധതരം പായകള്‍, പച്ചക്കറി തുടങ്ങി എന്തും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇപ്പോള്‍ത്തന്നെ കാല്‍നടയാത്രക്കാരും മറ്റ്‌ വാഹനങ്ങളിലെ യാത്രക്കാരും ഫുട്പാത്ത്‌ സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുക്കൂട്ടുന്നതിനാല്‍ മിക്കയിടങ്ങളിലും നീണ്ട നിരയാണ്‌.

ഷോറൂമുകളില്‍ ലഭിക്കുന്ന അതേ സാധനങ്ങളുടെ മോഡലുകള്‍ തന്നെയാണ്‌ ഇവിടങ്ങളിലും ലഭിക്കുക. പക്ഷേ ഗുണനിലവാരത്തില്‍ പിന്നിലാണെന്നു മാത്രം. ഒരു ഗ്യാരന്റിയുമില്ലാതെയാണ്‌ ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്‌. അതിലവര്‍ക്കു പരിഭവവുമില്ല. കുറഞ്ഞ രൂപയ്‌ക്കു കൂടുതല്‍ സാധനം ലഭിക്കുമെന്നതാണ്‌ ഏക ഗുണം. ചില ഐറ്റങ്ങള്‍ക്കു ഒരേ വിലയാണ്‌. ഏതെടുത്താലും 69, 55, 100 എന്നിങ്ങനെ ഒറ്റവിലയ്‌ക്കുള്ളതും വഴിയോരങ്ങളില്‍ ലഭ്യമാണ്‌.

65 രൂപയ്‌ക്ക്‌ ഷര്‍ട്ടുകള്‍, 100 രൂപയ്‌ക്ക്‌ പാന്റ്സുകള്‍, 50 രൂപ മുതല്‍ ബെഡ്ഷീറ്റുകള്‍, മുണ്ടുകള്‍, ഗൃഹോപകരണങ്ങള്‍, 30 രൂപ മുതല്‍ ചെരുപ്പുകള്‍. ചൈനീസ്‌ ഉല്‍പ്പന്നങ്ങളും നാടന്‍ സാധനങ്ങളും വില്‍പ്പന ഐറ്റങ്ങളില്‍പ്പെടും. വിവിധ തൊഴിലിടങ്ങളിലെ ബോണസ്‌ വിതരണത്തോടെ വഴിയോര വിപണിയില്‍ ഇന്ന്‌ തിരക്കേറും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കശുവണ്ടിത്തൊഴിലാളികള്‍ക്കും മറ്റ്‌ മേഖലകളിലെ തൊഴിലാളികള്‍ക്കും ശമ്പളവും ഉത്സവ അലവന്‍സുകളും എത്തിയതോടെ മഴയെ അവഗണിച്ചും ഇന്നലെ നല്ല കച്ചവടം നടന്നതായി വില്‍പ്പനക്കാര്‍ പറയുന്നു.

ഇടത്തരക്കാരാണ്‌ വഴിയോരത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. മിതമായ വിലയ്‌ക്ക്‌ സാധനം വാങ്ങാന്‍ സാധിക്കുമോയെന്നാണ്‌ അവര്‍ നോക്കുന്നത്‌. അതുകൊണ്ടാണ്‌ വന്‍കിട കമ്പനി ഐറ്റങ്ങള്‍ക്ക്‌ ടാറ്റാ പറഞ്ഞ്‌ നാട്ടുകാര്‍ ഫുട്പാത്തിന്റെ പുറകേ പോകുന്നത്‌. അതേസമയം വഴിയോര വാണിഭത്തിന്‌ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലെന്നാണ്‌ ഷോറൂം കച്ചവടക്കാരുടെ പക്ഷം.

തിരുവോണത്തിന്‌ ഒരു നാള്‍ ശേഷിക്കെ കരുനാഗപ്പള്ളിയില്‍ നാടും നഗരവും ഓണത്തിരക്കിലമര്‍ന്നു. ഇടയ്‌ക്കിടെ രസംകൊല്ലിയായെത്തിയ മഴയെ അവഗണിച്ച്‌ ജനം കൂട്ടത്തോടെ സാധനങ്ങള്‍ വാങ്ങാനിറങ്ങിയതോടെ വിപണികളില്‍ തിരക്കിന്റെ ഓണമായി.

ഓണസാധനങ്ങള്‍ വാങ്ങാനെത്തിയവരെയും അവരുടെ വാഹനങ്ങളെയുംകൊണ്ട്‌ നഗരനിരത്തുകള്‍ നിറഞ്ഞതോടെ ഗതാഗതക്കുരുക്കുമുണ്ടായി. ഓണത്തിരക്കൊഴിവാക്കാന്‍ പഴയ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ച സ്ഥലത്ത്‌ സൗജന്യമായി നഗരസഭ പാര്‍ക്കിംഗിന്‌ സൗകര്യമൊരുക്കിയിട്ടും ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലവ്യഞ്ജനസാധനക്കടകളിലും തുണിക്കടകളിലും രാവിലെ മുതല്‍ തന്നെ തിരക്കായി. ഇവയ്‌ക്കൊപ്പം പച്ചക്കറിക്കടകളിലും നല്ല തിരക്കനുഭവപ്പെട്ടു.

സപ്ലൈക്കോ, ലാഭം, മാവേലി സ്റ്റോറുകളിലൊക്കെ വലിയ തിരക്കായിരുന്നു. പ്രമുഖ തുണിക്കടകളൊക്കെ രാവിലെ തന്നെ നിറഞ്ഞു. ബോണസ്‌ ലഭിച്ച തൊഴിലാളികളുള്‍പ്പെടെയുള്ളവരാണ്‌ ഉത്രാടത്തലേന്ന്‌ വിപണികളില്‍ പ്രധാനമായും എത്തിയത്‌. അതേസമയം നാടെങ്ങും ഓണാഘോഷം വിപുലമായി നടക്കുന്നു.

പച്ചക്കറികളും ഏത്തക്കുലകളും മറ്റും വാങ്ങാന്‍ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. പുനലൂര്‍ നഗരത്തില്‍ ജനം ഒഴുകിയെത്തിയപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ പോലീസിനും കഴിഞ്ഞില്ല. കെഎസ്‌ആര്‍ടിസി ജംഗ്ഷന്‍, പോസ്റ്റ്‌ ഓഫീസ്‌ ജംഗ്ഷന്‍, ചെമ്മന്തൂര്‍ എന്നിവിടങ്ങളിലാണ്‌ ഏറെ തിരക്കനുഭവപ്പെട്ടത്‌. പുനലൂര്‍ നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന വിപണനമേളയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇവിടെയും നല്ല തിരക്കാണ്‌ അനുഭവപ്പെടുന്നത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.