Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രങ്ങളില്‍ വിനായകചതുര്‍ഥി ആഘോഷങ്ങള്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 10:44 pm IST
inErnakulam

കോതമംഗലം: മധ്യകേരളത്തിലെ പ്രമുഖ ഗണപതിക്ഷേത്രങ്ങളിലൊന്നായ മാതിരപ്പിള്ളി മഹാഗണപതി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ ഗണേശോത്സവം ഇന്ന്‌ ആഘോഷിക്കും. ആഘോഷിക്കുന്നു. ക്ഷേത്രസന്നിധിയില്‍ ഇന്ന്‌ രാവിലെ 6.30ന്‌ 1008 നാളികേരത്തിന്റെ സര്‍വൈശ്വര്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും.

തന്ത്രി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്‌ മുഖ്യകാര്‍മികത്വംവഹിക്കും. 6.30 മുതല്‍ തുടങ്ങുന്ന ഗണേശ സംഗീതാരാധനയ്‌ക്ക്‌ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഭദ്രദീപം തെളിക്കും. അതേസമയത്ത്‌ ക്ഷേത്രത്തില്‍ 1008 എള്ള്തിരി തെളിക്കല്‍ ചടങ്ങും നടക്കും. 7.30ന്‌ ത്രികാലപൂജ, 9ന്‌ മുക്കൂറ്റി പുഷ്പാഞ്ജലി, 11ന്‌ കളഭകേസരി പള്ളത്താംകുളങ്ങര ഗിരീശനെ പ്രത്യക്ഷഗണപതിയായി സങ്കല്‍പിച്ച്‌ ഗജപൂജയും ആനയൂട്ടും നടത്തും. 11.30ന്‌ പുഷ്പാഭിഷേകവും ദര്‍ശനപൂജയും ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ഗണപതി ഭഗവാന്റെ പിറന്നാള്‍സദ്യയായി മഹാപ്രസാദഊട്ടും നടക്കും. തുടര്‍ന്ന്‌ തൃക്കാരിയൂര്‍ പ്രഗതി ബാലഭവനിലെ ഒരു കുട്ടിയുടെ ഒരുവര്‍ഷക്കാലത്തെ മുഴുവന്‍ ചെലവുകളും ക്ഷേത്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചടങ്ങ്‌ സിനിമാനടി നിമിഷ സുരേഷ്‌ ഉദ്ഘാടനംചെയ്യും.

വൈകിട്ട്‌ 6ന്‌ പഞ്ചവാദ്യവും 6.30ന്‌ നിറ ദീപക്കാഴ്ചയോടെ വിശേഷാല്‍ ദീപാരാധനയും ഉണ്ടാകും. രാത്രി 7ന്‌ കാഞ്ചികാമകോടിപീഠം ആസ്ഥാന തവില്‍ വിദ്വാന്‍ തൃപ്പൂണിത്തുറ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ലയവാദ്യ സമന്വയം (ജുഗല്‍ബന്ദി) അരങ്ങേറും.

കിഴക്കേ കോതമംഗലം ഇടത്തില്‍ ഗണപതിദുര്‍ഗാ ക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ 7.30ന്‌ അഷ്ടദ്രവ്യ ഗണപതിഹോമവും വൈകിട്ട്‌ 6.30ന്‌ വിശേഷാല്‍ ദീപാരാധനയും അപ്പംമൂടലും നടക്കും. കിഴക്കേ കോതമംഗലം വലിയകാവ്‌ ഭഗവതിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ഗണേശോത്സവദിവസമായ രാവിലെ 6ന്‌ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാല്‍ വഴിപാടുകളും നടക്കും.

പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ രാവിലെ 6ന്‌ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വൈകിട്ട്‌ 6.30ന്‌ അപ്പംമൂടി വിശേഷാല്‍ ദീപാരാധനയും നടക്കും.

തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6ന്‌ മഹാഗണപതി ഹോമവും വൈകിട്ട്‌ 6.30ന്‌ വിശേഷാല്‍ ദീപാരാധനയും രാത്രി 7ന്‌ അപ്പം നൈവേദ്യവും നടക്കും. കീരംപാറ വെളയിക്കാട്ട്‌ ഭഗവതിക്ഷേത്രത്തില്‍ രാവിലെ 6ന്‌ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാല്‍ വഴിപാടുകളും ഉച്ചയ്‌ക്ക്‌ 12ന്‌ അന്നദാനവും ഉണ്ടായിരിക്കും.

വരാപ്പുഴ: തിരുമുപ്പം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന്‌ വിനായകചതുര്‍ത്ഥിയാഘോഷം നടക്കും. രാവിലെ 6 ന്‌ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമവും വൈകിട്ട്‌ 5 ന്‌ ആറാട്ട്‌ കടവിലേക്ക്‌ ഗണേശ വിഗ്രഹ നിഞ്ജന ഘോഷയാത്രയും നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ എമ്പ്രാന്തിരി സഹകാര്‍മികനായിരിക്കും.

പെരുമ്പാവൂര്‍: കുറിച്ചിലക്കോട്‌ എടവനക്കാവില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ ഇന്ന്‌ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സംവാദ സൂക്താര്‍ച്ചന, ഗജപൂജ, ഗോപൂജ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക്‌ ഗുരുപദം ഗിരീഷ്‌ കുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ കോടനാട്‌ ആനക്കളരിയിലെ ആനകള്‍ക്ക്‌ ഗജപൂജയും ആനയൂട്ടും നടക്കും.

പെരുമ്പാവൂര്‍: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ രാവിലെ 7 ന്‌ അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും.

കോതമംഗലം: പടിഞ്ഞാറുദര്‍ശനമായി ഷഢാധാരപ്രതിഷ്ഠയുള്ള കിഴക്കേകോതമംഗലം ഇടത്തില്‍ ശ്രീമഹാഗണപതി ദുര്‍ഗ്ഗാക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഇന്ന്‌ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രീക ഗവേഷണകേന്ദ്രത്തിലെ കാരണം ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്‌ വിശേഷാല്‍ പൂജകള്‍ നടക്കുന്നത്‌.

വടക്കന്‍ കേരള മാതൃകയില്‍ ഈ ക്ഷേത്രത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഗജപുഷ്ഠാകാര ശ്രീകോവില്‍ മദ്ധ്യകേരളത്തിലെ ഈ നൂറ്റാണ്ടിലെ ആദ്യത്തേതാണ്‌. മഹാഗണപതിക്ക്‌ അപ്പം മൂടലും, ദുര്‍ഗ്ഗാദേവിക്ക്‌ പൂമുടലുമാണ്‌ പ്രധാന വഴിപാടുകള്‍. ഈ വിനായക ചതുര്‍ത്ഥിക്ക്‌ മഹാഗണപതിക്ക്‌ നടക്കുന്ന അപ്പം മൂടലിന്‌ 5 പറ ഉണക്കലരിയുടെ ഉണ്ണിയപ്പമാണ്‌ തയ്യാറാക്കുന്നത്‌. സര്‍വ്വ വിഘ്ന നിവാരണത്തിനും, കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടി നടത്തുന്ന അപ്പംമൂടല്‍ വഴിപാട്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം ക്ഷേത്രം ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

തൃപ്പൂണിത്തുറ ;ആഞ്ജനേയ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമക്ഷേത്രത്തില്‍ രാവിലെ 6ന്‌ ഗണപതിഹോമം, തൃകാലപൂജ എന്നിവയും പത്താതീയതി മുതല്‍ 13വരെ ത്രികാല പൂജയും ഭജനയും നടക്കും. 16ന്‌ രാവിലെ ഭജന വൈകിട്ട്‌ 4ന്‌ നിമജ്ഞന പൂജ എന്നിവക്കുശേഷം ഘോഷയാത്രയും തുടര്‍ന്ന്‌ ക്ഷേത്രക്കുളത്തില്‍ നിമജ്ഞനവും പ്രസാദസേവയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.