Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരു നിവേദനമുണ്ട്‌ ഇനിയും അപമാനിക്കല്ലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 05:45 pm IST
in Varadyam

പ്രിയപ്പെട്ട നമ്മുടെ കുഞ്ഞുങ്ങളെ,

നാം കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തിയാണ്‌. പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ നാള്‍ നമ്മുടെ ഓര്‍മയ്‌ക്കായി ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമത ഭേദമെന്യേ ആഘോഷിച്ചു വരുന്നു. അത്തം മുതല്‍ വിവിധ ആഘോഷപരിപാടികളുമായി നമ്മെ വരവേല്‍ക്കാന്‍ കേരളീയര്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നു.

നമ്മുടെ കാലത്തെ ശ്രേഷ്ഠതകള്‍ മാലോകര്‍ ഇപ്പോഴും, പാടി പുകഴ്‌ത്തി വരുന്നു. നമ്മുടെ രാജ്യഭരണ കാലത്ത്‌ ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. നമ്മുടെ പ്രജകള്‍ അരോഗദൃഢഗാത്രരായിരുന്നു. ഏവര്‍ക്കും പാര്‍പ്പിടങ്ങള്‍, സമൃദ്ധമായ കൃഷി സൗകര്യങ്ങള്‍, ഏവര്‍ക്കും സുരക്ഷിതത്വം, കര്‍ശനമായ നീതിന്യായ വ്യവസ്ഥ മുതലായവ നാം അവര്‍ക്ക്‌ നല്‍കിയിരുന്നു. നാം കാടും മേടും ജലാശയങ്ങളും സംരക്ഷിച്ചിരുന്നതിനാല്‍ അനാവൃഷ്ടി, വരള്‍ച്ച ഇവ ഉണ്ടായിരുന്നില്ല. നാം നാല്‍ക്കാലികളേയും ഇതര ജീവജാലങ്ങളെയും സംരക്ഷിച്ചിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറാക്കുന്ന ഒരു പ്രവര്‍ത്തനവും നമ്മുടെ രാജ്യത്ത്‌ നടന്നിരുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ രംഗം മുതലായവയില്‍ നാം അതീവ ശ്രദ്ധാലു ആയിരുന്നു. രാജ്യപുരോഗതിയുടെ ഒരു പ്രധാന ഘടകമായ വാണിജ്യത്തിന്‌ നാം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

വിഷ്ണുഭക്തനായ നാം വിരോചനനന്റെ പുത്രനും പ്രഹ്ലാദന്റെ പൗത്രനുമാണ്‌. നാം യോദ്ധാവും അരോഗദൃഢഗാത്രനും ചക്രവര്‍ത്തിയുടെ പ്രൗഢഗാംഭീര്യത്തോടെ രാജ്യഭരണം നടത്തി വന്നിരുന്ന മന്നനാണ്‌. ആ നമ്മെ കുടവയറന്റെ വേഷത്തില്‍ കപ്പടാ മീശ, പാളത്താറ്‌, ഓലക്കുട മുതലായവ ധരിപ്പിച്ച്‌ തികഞ്ഞ സര്‍ക്കസ്‌ കോമാളിയുടെ വേഷവിധാനങ്ങളോടെ മദ്യവില്‍പ്പന ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ഫ്ലെക്സ്‌ ബോര്‍ഡുകളിലും നോട്ടീസുകളിലും മാധ്യമങ്ങളിലും പരസ്യങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്‌ നമ്മെ വളരെ സങ്കടപ്പെടുത്തുന്ന വസ്തുതയാണ്‌. നമ്മുടെ മക്കളാല്‍ ആദരിക്കപ്പെടേണ്ട നമ്മെ ഇനിയും അവഹേളിച്ചപമാനിക്കരുതേ! എന്ന അപേക്ഷ നമ്മുടെ മക്കള്‍ മുമ്പാകെ നാം സമര്‍പ്പിക്കുകയാണ്‌.

നമുക്ക്‌ ഭൂലോകവാസം തുടരണ്ടാ എന്ന്‌ തോന്നിയ സന്ദര്‍ഭത്തില്‍ നമ്മുടെ ഇഷ്ടദേവനായ മഹാവിഷ്ണുവിനോട്‌ കാര്യം ഉണര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വാമനാവതാര കാലത്ത്‌ സുതലം എന്ന സ്വര്‍ഗ്ഗ സമുച്ചയത്തിലേക്ക്‌ നമ്മെ യാത്രയാക്കി. ആ സന്ദര്‍ഭത്തില്‍ ദീര്‍ഘനാള്‍ നാം സല്‍ഭരണം കാഴ്ച വെച്ചിരുന്ന കേരളം ആണ്ടിലൊരിക്കല്‍ സന്ദര്‍ശിക്കണമെന്ന എന്റെ ആഗ്രഹം ഭഗവാന്‍ അനുഗ്രഹിച്ച്‌ അംഗീകരിച്ചു.

എല്ലാ വര്‍ഷവും പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ്‌ നാം കേരളത്തിലെത്തുന്നത്‌. ഏതാനും വര്‍ഷങ്ങളായി നമ്മെ ദുഃഖത്തിലാഴ്‌ത്തുന്ന കാഴ്ചകളും വിവരങ്ങളുമാണ്‌ നമ്മുടെ നാട്ടില്‍ നടമാടുന്നത്‌. കൊള്ള, കൊള്ളിവെയ്‌പ്പ്‌, കവര്‍ച്ച, കൊലപാതകങ്ങള്‍, കൈക്കൂലി, മനുഷ്യദ്രോഹപരമായ ബന്ദുകള്‍, നിയമനിഷേധങ്ങള്‍, സ്ത്രീപീഡനങ്ങള്‍, അരക്ഷിതത്വം, ഭരണാധികാരികളുടെ കെടുകാര്യസ്ഥത, രാഷ്‌ട്രീയ കക്ഷികളുടെ അധികാര ദുര്‍മോഹം, കാടുകളും മേടുകളും നശിപ്പിച്ച്‌, ജലാശയങ്ങളെ പലവിധത്തിലും മരണത്തിലേക്ക്‌ നയിച്ച്‌, കൃഷിഭൂമികള്‍ നശിപ്പിച്ച്‌ രാജ്യത്ത്‌ സ്വയം ദാരിദ്ര്യം സൃഷ്ടിക്കുന്നവര്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ മനുഷ്യന്‌ ഉപയോഗപ്രദമാകേണ്ട എല്ലാ സാധനങ്ങളിലും മായം ചേര്‍ക്കല്‍, വിലക്കയറ്റം കൊണ്ട്‌ നട്ടം തിരിയുന്ന സാധാരണ ജനത, വൈദ്യസഹായം ലഭിക്കാതെ പോകുന്ന സാധാരണ ജനങ്ങള്‍, കാടുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ വനവിഭവങ്ങള്‍ ശേഖരിച്ച്‌ വിറ്റ്‌ ഉപജീവനം നയിച്ചിരുന്ന നമ്മുടെ വനവാസി മക്കളുടെ ദുരവസ്ഥ, വഴിതെറ്റി ജീവിക്കുന്ന യുവസമൂഹം, വിദ്യാര്‍ത്ഥികള്‍, കുടുംബ ജീവിതത്തില്‍ ഭദ്രത ഇല്ലായ്‌മ, പ്രകൃതിയുടെ സന്തുലിതാവസ്ഥ പല വിധത്തിലും താറുമാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പലതും നമ്മെ വളരെ വ്യസനിപ്പിക്കുന്നു.

നമ്മുടെ മക്കള്‍ ഒരു വിധ പ്രവര്‍ത്തികളില്‍ കൂടെയും അധഃപതനത്തിലേക്ക്‌ കൂപ്പുകുത്തരുതെന്നാണ്‌ നമ്മുടെ അപേക്ഷ. ആയതിലേക്കായി മക്കള്‍ പരസ്പ്പരം സ്നേഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും രാജ്യക്ഷേമ തല്‍പ്പരരായി പ്രവര്‍ത്തിച്ചും സമ്പത്തിനോടുള്ള ആര്‍ത്തി ഇല്ലാതെയും പ്രകൃതിയെ സംരക്ഷിച്ചും മുമ്പോട്ടുപോകണം. നിങ്ങളുടെ നാവിന്‍ തുമ്പില്‍ ഇപ്പോഴും ഉതിര്‍ന്നുവരുന്ന

“മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും”

എന്ന ഗാന ശകലം അന്വര്‍ത്ഥാക്കി നമ്മുടെ മക്കള്‍ ജീവിക്കണം.

എന്ന്‌

വാത്സല്യപൂര്‍വം,

മഹാബലി ചക്രവര്‍ത്തി.

ഡോ.പി.കെ.എന്‍.പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.